വിദ്യാര്‍ഥികള്‍ക്ക് സോളാര്‍ വിളക്കുകള്‍ നല്‍കി അധ്യാപകര്‍ മാതൃകയായി

tvm-solarപോത്തന്‍കോട് : സ്കൂളിലെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ വെളിച്ചം പരത്തിയിരിക്കുകയാണ് മുരുക്കുംപുഴ ശാസ്തവട്ടം വെയിലൂര്‍ ഗവ. ഹൈസ്കൂളിലെ അധ്യാപകര്‍. വീട്ടില്‍ വൈദ്യുതിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സോളാര്‍ വിളക്കുകള്‍ വാങ്ങി നല്‍കിയാണ്  അധ്യാപകര്‍ മാതൃകയായത്. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി സോളാര്‍ വിളക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം ജില്ലാപഞ്ചായത്തംഗം എസ്.കവിത നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് രമേശന്‍ മുല്ലശേരിയുടെ അധ്യക്ഷതയില്‍ പ്രഥമാധ്യാപകന്‍ ഇ.നവാസ് സ്വാഗതവും എം.ആര്‍.മധു നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം വസന്തകുമാരി, പഞ്ചായത്തംഗങ്ങളായ ഷാനവാസ്, ദീപാസുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts