വിന്‍ഡോസ് 10 സൗജന്യ അപ്ഗ്രഡേഷന്‍ ജൂലൈ 29 വരെ

bis-windowsവാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ജൂലൈ 29 വരെ സൗജന്യമായി ലഭിക്കും. ഇപ്പോള്‍ വിന്‍ഡോസിന്റെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യമായി വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുക. ഇതുവരെ ലോകത്താകെ 30 കോടി ഉപകരണങ്ങള്‍ വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്തതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് വിന്‍ഡോസ് 10ന് ലോകമെമ്പാടും ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആന്‍ഡ് ഡിവൈസ് ഗ്രൂപ്പ് കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് യൂസഫ് മെഹ്ദി പറഞ്ഞു.

സൗജന്യ അപ്ഗ്രഡേഷന്‍ കാലാവധി കഴിഞ്ഞാല്‍ സ്വകാര്യ കമ്പ്യൂട്ടറുകള്‍ക്ക് വിന്‍ഡോസ് 10ന് 119 ഡോളര്‍ (ഏകദേശം 7,950 രൂപ) നല്‌കേണ്ടിവരും.ഇതിനു മുമ്പ് ഇറങ്ങിയ വിന്‍ഡോസ് 8ന് ജനശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ഇതിനെ മറികടക്കുംവിധമാണ് വിന്‍ഡോസ് 10ന്റെ ജനപ്രിയത. സ്മാര്‍ട്‌ഫോണുകളിലും ഇത് വ്യാപകമാകുന്നതോടെ ആപ്പിളിന്റെ ഐഒഎസുമയും ഗൂഗിളിന്റെ ആന്‍ഡ്രോയിഡുമായും മത്സരിക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ.

Related posts