വിഷപ്പുക ശ്വസിച്ച് അമേരിക്കയില്‍ മലയാളി ദമ്പതികള്‍ മരിച്ചു

nriഫിലഡല്‍ഫിയ: അമേരിക്കയില്‍ കാറിന്റെ എസി പൊട്ടിത്തെറിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ഈസ്റ്റ് ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരായ മണര്‍കാട് മറ്റത്തി ല്‍ എം.എ.കുരുവിള (കുഞ്ഞ് 83), ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. കുരുവിള കമ്പനി ഉദ്യോഗസ്ഥനും ലീലാ മ്മ നഴ്‌സുമായിരുന്നു.

കഴിഞ്ഞദിവസം ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിച്ചാണ് അപകടമു ണ്ടായത്. വിഷവാതകം വീട്ടിനുള്ളിലേക്ക് അടിച്ചുകയറി ഇരുവരും കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 44 വര്‍ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്കു പോയതാണ് ഇവരുടെ കുടുംബം.

Related posts