സാംസംഗിന്റെ കഷ്ടകാലം തീരുന്നില്ല

Techന്യൂഡല്‍ഹി: സാംസംഗ് ഗാലക്‌സി നോട്ട് 7 ഫോണുകള്‍ക്ക് വിമാനത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ സാധ്യത. രണ്ടു ദിവസം മുമ്പ് അമേരിക്കയില്‍ പുതിയ ഫോണ്‍ പൊട്ടിത്തെറിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. സെപ്റ്റംബര്‍ 15നു ശേഷം പുറത്തിറങ്ങിയ നോട്ട് 7ന്റെ പരിഷ്കരിച്ച പതിപ്പ് വിമാനത്തില്‍ അനുവദിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞയാഴ്ച സാംസംഗ് അധികൃതര്‍ക്ക് വാഗ്ദാനം നല്കിയിരുന്നു. സെപ്റ്റംബര്‍ 21നു വാങ്ങിയ ഫോണാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സില്‍ ബുധനാഴ്ച പൊട്ടിത്തെറിച്ചത്.

Related posts