12 വയസിന്റെ പ്രഥമ പ്രദര്‍ശനം വനിതാദിനത്തില്‍

anuഎക്കാലത്തും എല്ലായിടത്തും സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ. പക്ഷെ സ്ത്രീ സുരക്ഷ എന്നത് ഇന്ന് പുരുഷാധിപത്യത്തിന്റെ അലംഭാവത്തില്‍ തട്ടിത്തടഞ്ഞു നില്‍ക്കുന്നു. അതുകൊണ്ടുതന്നെ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് പരിതപിക്കുന്ന ഉത്കണ്ഠാകുലരാകുന്ന മാതാപിതാക്കള്‍ ആശങ്കയിലാണ്. നാളെ എന്ത്?

അവിവാഹിതയായ ലക്ഷ്മിക്ക് ഒരു മകളുണ്ട്. തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള “തുളസിമോള്‍’ – പന്ത്രണ്ട് വയസ്.
അയല്‍വീടുകളില്‍ ജോലിക്കു പോയാണ് ലക്ഷ്മി തുളസിമോളെ മിടുക്കിയായി വളര്‍ത്തുന്നത്. ഓരോ ദിവസവും നാട്ടില്‍ നടക്കുന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ ലക്ഷ്മി എന്ന അമ്മയിലെ നെഞ്ചിടിപ്പ് കൂട്ടികൊണ്ടേയിരുന്നു. അവള്‍ അറിയാതെ പറഞ്ഞുപോയി “ഇവള്‍ വളരണ്ടായിരുന്നു’…

പ്രശസ്ത ചലച്ചിത്ര-പരമ്പര നടന്‍ അനീഷ് രവി ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന സിനിമ, “പന്ത്രണ്ട് വയസിലൂടെ’ സന്ദേശമല്ല പകരം ഒരു സൂചനയാണ് പ്രേക്ഷകര്‍ക്കു പകരുന്നത്. സ്ത്രീയുടെ വിഭിന്നങ്ങളായ നാലു തലങ്ങളിലൂടെയാണ് സിനിമയുടെ കഥാമുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്.

അനുജോസഫ്, അദ്‌ന ആനന്ദ്, ഡി.ആര്‍. സാധിക, സൂര്യ എസ്.നായര്‍, ഉഷ എന്നിവരും ഒപ്പം ഒരു അതിഥി വേഷത്തില്‍ അനീഷ് രവിയും പ്രത്യക്ഷപ്പെടുന്നു. “12 വയസിന്റെ’ പ്രഥമ പ്രദര്‍ശനം അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടാം തീയതി തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ രാവിലെ ഒമ്പതിന്് നടക്കും. ബാനര്‍-മെഗാസ്, നിര്‍മാണം-മെഗാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-അനീഷ് രവി, കാമറ-പ്രശാന്ത് ശിവദാസ്, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍-ബിജു വെണ്‍പകല്‍, പിആര്‍ഒ-അജയ് തുണ്ടത്തില്‍, എഡിറ്റിംഗ്-അരുണ്‍ ദാസ്. കല-രഞ്ജിത്ത്, ചമയം-മുരുകന്‍, വസ്ത്രാലങ്കാരം-അജിത്ത്, കവിത-മോചിത, സംഗീതം-എസ്.എ.രാജീവ്, ആലാപനം-സരിത രാജീവ്, എക്‌സി.പ്രൊഡ്യൂസര്‍-ബിജു ജി.നാഥ്, മാര്‍ക്കറ്റിംഗ്-ജുനൈദ് മട്ടമ്മല്‍, പോസ്റ്റര്‍ ഡിസൈനിംഗ്-വിപിന്‍ കെ.ബാബു.

അജയ് തുണ്ടത്തില്‍

Related posts