ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി സ​മ​രം; ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും ത​ക​രാ​റി​ൽ ;  പല സ്ഥാപനങ്ങളും പ്രവർത്തന രഹിതം

കോ​ട്ട​യം: ബി​എ​സ്എ​ൻ​എൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലാ​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്ത് ലാ​ൻ​ഡ് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ ത​ക​രാ​റി​ലാ​യി. ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ടെ​ലി​ഫോ​ണു​ക​ൾ ത​ക​രാ​റി​ലാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ളി സ​മ​രം. ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ അ​ന്യാ​യ​മാ​യി സ്ഥ​ലം മാ​റ്റി​യെ​ന്നാ​ണ് അ​വ​രു​ടെ പ​രാ​തി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് ത​ൽ​സ്ഥാ​ന​ത്ത് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു. ഇ​തോ​ടെ ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു.

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​ത്. ഇ​ന്‍റ​ർ​നെ​റ്റ് , ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.

Related posts