തിരുവല്ലയില്‍ 13കാരി ആറ്റില്‍ചാടി ! ജീവന്‍ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലം…

തിരുവല്ല നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആറ്റില്‍നിന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related posts

Leave a Comment