കൊല്ലത്ത് 13കാരിയെ പീഡനത്തിനിരയാക്കിയത് വിവാഹവാഗ്ദാനം നല്‍കി ! പെണ്‍കുട്ടിയെ പാറമടയില്‍ വച്ചും പീഡിപ്പിച്ചെന്ന് വിവരം…

ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി.

ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment