കൊല്ലത്ത് 13കാരിയെ പീഡനത്തിനിരയാക്കിയത് വിവാഹവാഗ്ദാനം നല്‍കി ! പെണ്‍കുട്ടിയെ പാറമടയില്‍ വച്ചും പീഡിപ്പിച്ചെന്ന് വിവരം…

ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി. ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കാവ്യ ഗര്‍ഭിണിയല്ല; എന്നെ കണ്ടപ്പോള്‍ ദിലീപിന്റെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു;ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനും; പ്രചരിക്കുന്ന നുണക്കഥകളെന്നു തുറന്നടിച്ച് സുരേഷ്‌കുമാര്‍

കൊച്ചി:ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ ജയിലില്‍ ചെന്നു കണ്ട സുരേഷ് പറയുന്നത് താരം തീര്‍ത്തും നിരപരാധിയാണെന്നാണ്. ആ കുടുംബത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് സുരേഷ് പറയുന്നു. ‘എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ഇടുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള്‍ അവര്‍ പൈസ ഉണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.’സുരേഷ് കുമാര്‍ പറഞ്ഞു. ‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ല. അവരുടെയൊക്കെ…

Read More