പ​ട്ടാ​മ്പി നേ​ർ​ച്ച​യ്ക്കെ​ത്തി​യ ആ​ന വി​ര​ണ്ടോ​ടി; ആ​ടി​നെ​യും ര​ണ്ട് പ​ശു​ക്ക​ളെ​യും ച​വി​ട്ടി​ക്കൊ​ന്നു, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി നേ​ർ​ച്ച​യ്ക്ക് എ​ത്തി​യ ആ​ന​യെ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. പാ​ല​ക്കാ​ട് വ​ട​ക്കും​മു​റി ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​ന്നു പു​ല​ർ​ച്ചെ പാ​പ്പാ​ൻ ചാ​യ കു​ടി​ക്കാ​ൻ വ​ണ്ടി നി​ർ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ക​ര​മേ​ൽ ശേ​ഖ​ര​ൻ എ​ന്ന ആ​ന വി​ര​ണ്ടോ​ടി​യ​ത്. ആ​ന​യെ പി​ന്നീ​ട് ത​ള​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. ആ​ന ച​വി​ട്ടി​യ ര​ണ്ട് പ​ശു​ക്ക​ളും ഒ​രു ആ​ടും ച​ത്തു. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്ക് അ​ടു​ത്ത് കൂ​ടെ പോ​യ ആ​ന പ​ല​തും ത​ല്ലി​ത്ത​ക​ർ​ത്തു. 

ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ വ​യ​ലി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ആ​ൾ​ക്കാ​ണ് ച​വി​ട്ടേ​റ്റ​തെ​ന്നാ​ണ് വി​വ​രം. വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ ആ​ന​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​മ്പാ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ത​ള​ച്ച​ത്.

അ​തേ​സ​മ​യം ഇ​ന്ന​ലെ രാ​ത്രി നേ​ർ​ച്ച​യ്ക്കി​ടെ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യും ആ​ന ഇ​ട​ഞ്ഞി​രു​ന്നു. ആ​ന​പ്പു​റ​ത്തി​രു​ന്ന​യാ​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ഒ​രു സം​ഘ​ത്തി​ന്‍റെ ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ലാ​ത്തി വീ​ശി. ഇ​വി​ടെ നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് ആ​ന വീ​ണ്ടും വി​ര​ണ്ടോ​ടി​യ​ത്.

 

Related posts

Leave a Comment