യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് തൊട്ടുകൂടായ്മ; വിധിയില്‍ ഉറച്ചുനില്‍ക്കുന്നു; ഭീഷണിയുണ്ടായി; എല്ലാം ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍; ശബരിമല വിധിക്ക് ശേഷമുണ്ടായ സംഭവങ്ങളെപ്പറ്റി ജസ്റ്റീസ് ചന്ദ്രചൂഡ്

മും​ബൈ: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി കൊ​ണ്ടു​ള്ള വി​ധി​ക്ക് ശേ​ഷം ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​യു​ണ്ടാ​യി​യെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ഷ​ണി​യു​ണ്ടാ​യി. കി​ട്ടി​യ​തി​ലേ​റെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ​ന്നും മും​ബൈ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​ല​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​വ ആ​യി​രു​ന്നു. അ​വ വാ​യി​ക്ക​രു​തെ​ന്ന് ലോ ​ക്ല​ർ​ക്കു​മാ​രും ഇ​ന്‍റേ​ണ്‍​സും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ഡ്ജി​മാ​രു​ടെ സു​ര​ക്ഷ​യി​ൽ ഉ​ള്ള ആ​ശ​ങ്ക മൂ​ലം അ​വ​രി​ൽ പ​ല​രു​ടെ​യും ഉ​റ​ക്കം പോ​ലും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.

യു​വ​തീ പ്ര​വേ​ശ​ന വി​ധി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന സ​ന്പ്ര​ദാ​യം തൊ​ട്ടു​കൂ​ടാ​യ്മ​യ്ക്ക് തു​ല്യ​മാ​ണ്. എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​വ​ണം ജ​ഡ്ജി​മാ​ർ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.

യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി പ്ര​സ്താ​വി​ച്ച ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്നു ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്. വി​ഷ​യ​ത്തി​ൽ ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര സ്വീ​ക​രി​ച്ച വേ​റി​ട്ട നി​ല​പാ​ടി​നെ മാ​നി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts