റ​ബ​ർ ട്രേ​ഡ് ഇ​ൻ​ഫോ! റ​ബ​ർ​ വി​ല​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പു​തി​യ മൊ​ബൈ​ൽ ആ​പ്പുമായി റ​ബ​ർ​ബോ​ർ​ഡ്

കോ​ട്ട​യം: പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ദി​വ​സേ​ന ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി റ​ബ​ർ ട്രേ​ഡ് ഇ​ൻ​ഫോ എ​ന്ന പേ​രി​ൽ റ​ബ​ർ​ബോ​ർ​ഡ് പു​തി​യ മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി. നി​ല​വി​ലു​ള്ള റ​ബ​ർ​വി​ല ശേ​ഖ​ര​ണ​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​തു​വ​ഴി വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നു​ള്ള ഡാ​റ്റാ സോ​ഴ്സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ബോ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഡാ​റ്റാ സോ​ഴ്സു​ക​ൾ കൂ​ടു​ന്ന​തി​ലൂ​ടെ ഭാ​വി​യി​ൽ വി​ല​വി​വ​ര​ശേ​ഖ​ര​ണ​പ്ര​ക്രി​യ​യു​ടെ കൃ​ത്യ​ത​യും വ​ർ​ധി​ക്കും. നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബോ​ർ​ഡ് പു​തി​യ മൊ​ബൈ​ൽ ആ​പ്പ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.കോ​ട്ട​യം, കൊ​ച്ചി എ​ന്നി വി​പ​ണി​ക​ളി​ലെ വ്യാ​പാ​രി​ക​ൾ, സം​സ്ക​ർ​ത്താ​ക്ക​ൾ, നി​ർ​മാ​താ​ക്ക​ൾ, ബ്രോ​ക്ക​ർ​മാ​ർ, ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്നെ​ല്ലാം 1970 മു​ത​ൽ ബോ​ർ​ഡ് റ​ബ​ർ​വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്നു.

ഈ ​വി​വ​ര​ങ്ങ​ളാ​ണ് പ്ര​കൃ​തി​ദ​ത്ത​റ​ബ​ർ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ റ​ബ്ബ​ർ​വി​ല​യു​ടെ സൂ​ച​ക​മാ​യി ക​ണ​ക്കാ​ക്കി​വ​രു​ന്ന​ത്. ക​ർ​ഷ​ക​ർ, റ​ബ്ബ​റു​ത്പാ​ദ​ക​സം​ഘ​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, സം​സ്ക​ർ​ത്താ​ക്ക​ൾ, നി​ർ​മാ​താ​ക്ക​ൾ, ന​യ​രൂ​പ​വ​ക്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം റ​ബ​റി​ന്‍റെ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ സ​ഹി​തം വി​പ​ണി​സം​ബ​ന്ധ​മാ​യ എ​ല്ലാ​ത്തി​നും ബോ​ർ​ഡ് പ്ര​സി​ദ്ധം ചെ​യ്യു​ന്ന ഈ ​വി​ല​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ ഈ ​പു​തി​യ മൊ​ബൈ​ൽ ആ​പ്പ് ല​ഭ്യ​മാ​ണ് അ​തി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യും. ആ​പ്പ് ആ​ദ്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്പോ​ൾ ഒ​രു ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ റ​ബ​ർ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യാ​ലേ വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ ചേ​ർ​ക്കാ​ൻ ക​ഴി​യൂ. എ​ല്ലാ വ്യ​പാ​ര​ദി​ന​ങ്ങ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യാം. മൂ​ന്നു വ​രെ അ​പ് ലോ​ഡ് ചെ​യ്യാ​ത്ത​വ​രെ സ​ന്ദേ​ശം ന​ൽ​കി ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​പ്പി​ൽ സം​വി​ധാ​ന​മു​ണ്ട്.

Related posts