നാദാപുരം: കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്സൈസ് സംഘം മേഖലയില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളും വിദേശമദ്യവും പിടികൂടി. പാറക്കടവ്, വളയം, ചെക്യാട്, കല്ലാച്ചി എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തും പാന്‍ മസാല കടകളിലും നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.കച്ചവടക്കാര്‍ക്ക് പിഴ ചുമത്തി.
ഉച്ചയ്ക്ക് രണ്ടുമണിയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കക്കട്ട് ടൗണില്‍ ഓവുചാലില്‍ പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയില്‍ 30 കുപ്പി വിദേശമദ്യം കണ്ടെത്തിയത്. മാഗിയില്നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണ് വിദേശ മദ്യമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെകടര്‍ കെ.കെ. ഷിജില്‍ കുമാര്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ശ്രീധരന്, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.കെ. വിനോദന്‍, എ.കെ. ശ്രീജിത്ത്. സിഇഒമാരായ കെ.കെ. ജയന്, എന്‍.കെ.ഷിജില്‍ കുമാര്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ റെയ്ഡുകളില് പങ്കെടുത്തു.
