ധ​ർ​മ​വാ​ഹ​ക​രെ സൃ​ഷ്ടി​ക്ക​ലാ​ണ് പു​തു​ത​ല​മു​റ​യു​ടെ ക​ർ​ത്ത​വ്യമെന്ന് പി.​കെ. ബാ​ദ്ഷാ സ​ഖാ​ഫി

ആ​ല​പ്പു​ഴ: ധ​ർ​മ വാ​ഹ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ ക​ർ​ത്ത​വ്യ​മെ​ന്ന് സു​ന്നി മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ ബാ​ദ്ഷാ സ​ഖാ​ഫി. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​ത്തെ​യും മ​ത​ദ​ർ​ശ​ന​ങ്ങ​ളെ​യും തി​ര​സ്ക​രി​ച്ച് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​രി​ക്കും മ​ത​നി​ഷ്ട​യു​ള​ള​വ​ർ ധ​ർ​മ​വും സ​ഹി​ഷ്ണു​ത​യും സ്വീ​ക​രി​ച്ചും സൂ​ക്ഷി​ച്ചും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹാ​ശി​മി​യ്യ​യി​ൽ ജി​ല്ല മു​ത​അ​ല്ലിം സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജി​ല്ലാ ഉ​പാ​ദ്ധ്യ​ക്ഷ​ൻ സ​യ്യി​ദ് വി.​പി.​എ ത​ങ്ങ​ൾ ദാ​രി​മി ആ​ട്ടി​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് സ​ഖാ​ഫി അ​ദ്ധ്യ​ക്ഷം വ​ഹി​ച്ചു.

മാ​തൃ​കാ വി​ദ്യാ​ർ​ഥി എ​ന്ന വി​ഷ​യ​ത്തി​ൽ ഈ ​ത​മീം സ​ഖാ​ഫി​യും സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ എ​ച്ച് ഷ​മീ​റ​ലി സ​ഖാ​ഫി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​എം​എ​സ്എ ആ​റ്റ​കോ​യാ ത​ങ്ങ​ൾ, എ​സ് അ​ഷ്റ​ഫ് സ​ഖാ​ഫി, എ.​സ​ജീ​ർ സ​ഖാ​വി, എ​സ്. നി​സാ​മു​ദ്ദീ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts