മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കാ​ഘോ​ഷം! വീ​ഡി​യോ നി​ര്‍​മി​ച്ചും ഫോ​ട്ടോ​യെ​ടു​ത്തും സ​മ്മാ​നം നേ​ടാം

ക​ണ്ണൂ​ർ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഹ്ര​സ്വ ച​ല​ച്ചി​ത്ര നി​ര്‍​മാ​ണം, ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണം, ഫോ​ട്ടോ​ഗ്ര​ഫി എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം.

ഗാ​ന്ധി​യ​ന്‍ മാ​തൃ​ക എ​ന്ന നി​ല​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​വു​ന്ന ഒ​രു ആ​ശ​യ​ത്തി​ല്‍ 60 സെ​ക്ക​ൻ​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​ക്കേ​ണ്ട​ത്. ഒ​ന്നാം സ​മ്മാ​നം 25,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 15,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യു​മാ​ണ്.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും പ്ര​വ​ര്‍​ത്ത​ന​വും, ര​ച​ന​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം. 10,000 രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം 5,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 3,000 രൂ​പ​യു​മാ​ണ്. എ​ന്‍റെ ജീ​വി​ത​മാ​ണ് എ​ന്‍റെ സ​ന്ദേ​ശം എ​ന്ന ഗാ​ന്ധി​വാ​ക്യ​മാ​ണ് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യം.

ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 5,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 3,000 രൂ​പ​യു​മാ​ണ്. 30 ന​കം എ​ന്‍​ട്രി​ക​ള്‍ iprddirector@ gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ മെ​യി​ൽ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0471- 2517261, 2518678.

Related posts