എത്രയും പെട്ടെന്ന് വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കൗമാരക്കാരി ! ഇതു കേട്ടയുടന്‍ ആണ്‍സുഹൃത്ത് പാഞ്ഞെത്തി പെണ്‍കുട്ടിയുമായി മുങ്ങി; 17കാരി നാട്ടുകാരെയും പോലീസിനെയും വലച്ചതിങ്ങനെ…

വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ കൗമാരക്കാരി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ മുള്‍മുനയിലാക്കി.

ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായ ഞായറാഴ്ച തന്നെ വീട്ടുകാര്‍ കമ്പംമേട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി രാത്രിയില്‍ തന്നെ ആണ്‍ സുഹൃത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ ആണ്‍ സുഹൃത്തും പെണ്‍കുട്ടിക്കൊപ്പം കൂടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയെ പോലീസും നാട്ടുകാരും കൂടി രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.

ഒളിവിലിരുന്ന് ബോര്‍ അടിച്ചപ്പോള്‍ ആണ്‍ സുഹൃത്ത് ഫോണ്‍ ഓണ്‍ ആക്കി ഫേസ്ബുക്ക് നോക്കി. ഇതോടെ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

Related posts

Leave a Comment