ഏ​ഴാം ത​വ​ണ​യും 2000 റ​ണ്‍​സ് ക​ട​മ്പ ക​ട​ന്ന് വി​രാ​ട് കോ​ഹ്‌​ലി

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഒ​രു റി​ക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ലാ​ക്കി ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി. ഏ​ഴ് ത​വ​ണ ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 2000 റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി കോ​ഹ്‌​ലി. 146 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു താ​രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

മു​ൻ ശ്രീ​ല​ങ്ക​ൻ താ​ര​മാ​യ കു​മാ​ർ സം​ഗ​ക്കാ​ര​യെ പി​ന്ത​ള്ളി​യാ​ണ് കോ​ഹ്‌​ലി റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ സെ​ഞ്ചൂ​റി​യ​നി​ൽ ന​ട​ന്ന ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലാണ് നേട്ടം സ്വന്തമാക്കുന്നത്. 82 പ​ന്തി​ൽ 76 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ കോ​ഹ്‌​ലി ഈ ​വ​ർ​ഷ​വും 2000 റ​ണ്‍​സെ​ന്ന ക​ട​മ്പ ക​ട​ന്നി​രു​ന്നു.

ഏ​ഴാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. മു​ൻ​പ് 2012ൽ (2186​റ​ണ്‍​സ്), 2014ൽ (2286), 2016​ൽ (2595 റ​ണ്‍​സ്), 2017ൽ (2818​റ​ണ്‍​സ്), 2018ൽ (2735​റ​ണ്‍​സ്), 2019ൽ (2455​റ​ണ്‍​സ്) കോ​ഹ്‌​ലി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment