ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

പു​തു​ക്കോ​ട്ട: ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ൽ ചാ​യ​ക്ക​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പു​തു​ക്കോ​ട്ട​യി​ൽ നി​ന്ന് അ​രി​യ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​മ​ന്‍റ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ലും വാ​നി​ലും ഇ​ടി​ച്ചു​ക​യ​റി​യ ശേ​ഷം ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി സ​ഞ്ച​രി​ച്ച തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment