2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിക്കും;പുരസ്കാര നിര്‍ണയത്തിന്റെ അവസാനഘട്ടത്തിലാണ് ജൂറിയംഗങ്ങളെന്ന് മന്ത്രി തിരുവഞ്ചൂര്‍

ktm-thiruvanchoorകോട്ടയം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം അനശ്വര തീയറ്ററില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര റീജണല്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാര നിര്‍ണയത്തിന്റെ അവസാനഘട്ടത്തിലാണ് ജൂറിയംഗങ്ങള്‍. എല്ലാ സിനിമകളും ജൂറി വിലയിരുത്തുകയാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിസ്റ്റ് സുജാതന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ബ്ലെസി മുഖ്യാഥിതിയായിരുന്നു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, സംവിധായകന്‍ ജോഷി മാത്യു, മാക്ട ചെയര്‍മാന്‍ ജി.എസ്. വിജയന്‍, ശ്രീകുമാരവര്‍മ, ബിനോയ് വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts