പത്തനംതിട്ട: ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഒരിക്കലും തന്നെ എതിർത്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഷാഫി പറമ്പിലുമായി തനിക്കുള്ളത് ഗുരുശിഷ്യ ബന്ധമല്ലെന്നും സഹോദര ബന്ധമാണെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ രാഹുൽ താൻ കോൺഗ്രസിലുള്ള ആർക്കുമെതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും അറിയിച്ചു. പൊലിസിൽ പരാതി കൊടുത്താൽ ആരാണെന്ന് കണ്ടുപിടിക്കാം. ഇപ്പോൾ നടക്കുന്നത് സൈബർ അറ്റാക്ക് ആണെങ്കിൽ താനും അത് നേരിട്ട ആളാണെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് കാലത്ത് പി.വി. അൻവറിനെ കാണാൻ പോയതിൽ വലിയ വിമർശനം നേരിട്ടു. കേസിന്റെ സമയത്തും അത്തരം അഭിപ്രായ പ്രകടനങ്ങളുണ്ടായി. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സൈബർ അറ്റാക് നേരിടുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
