മാവേലിക്കര: ഫെയ്സ് ബുക്ക് സുഹൃത്തായ യുവതിയെ മാനഹാനി വരത്തക്കവിധത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഉൾപ്പടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.മണപ്പള്ളി പാവുന്പ തെക്ക്മുറി മണയം കണ്ടത്തിൽ വീട്ടിൽ ശ്യാം ചന്ദ്രനെ(24)യാണ് ഇന്നലെ രാവിലെ മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തത്. ഫെയ്സ് ബുക്കിലൂടെ മാവേലിക്കര സ്വദേശിനിയായ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയതിനെ തുടർന്ന് യുവതി ഇയാളുടെ ഫ്രണ്ട്ഷിപ് ബ്ലോക്ക് ചെയ്തിരുന്നു.ഇതിന്റെ വിരോധത്തിൽ യുവതിയെ മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ യുവതിയുടെ ചിത്രങ്ങൾ ഉൾപ്പടെ അപമാനപ്പെടുത്തുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്യാം ചന്ദ്രനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreDay: September 27, 2017
വെറുതെ ധ്യാനിച്ചിരിക്കുന്ന ഒരു സന്ന്യാസിയല്ലിത്! ആരോഗ്യ, ശരീര സംരക്ഷണവും ഭക്തിയുടെ ഭാഗമാണ്; സോഷ്യല്‍മീഡിയയില്‍ വൈറലായി ന്യൂജെന്‍ സന്ന്യാസിയുടെ ചിത്രങ്ങള്‍
പൊതുവെ ബുദ്ധ സന്യാസിമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്ന ഒരു ചിത്രമുണ്ട്. കാഷായ വസ്ത്രം ധരിച്ച്, പാദരക്ഷകള്‍ ഇടാതെ, തല മൊട്ടയടിച്ച്, മെലിഞ്ഞ് ധ്യാനത്തിലിരിക്കുന്നവരെയാണ് നാം പൊതുവെ സന്യാസിമാരായിട്ട് കാണാറുള്ളതും പറഞ്ഞ് കേട്ടിട്ടുള്ളതും. അവര്‍ക്ക് മറ്റു ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള സമയവും സന്ദര്‍ഭവും ഉണ്ടാവാറില്ല. മുഴുവന്‍ സമയങ്ങളിലും ധ്യാനത്തിലിരിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്തയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തെക്ക് കിഴക്ക് ഏഷ്യയിലെ ബുദ്ധാശ്രമത്തിലെ ഒരു സന്ന്യാസി. സന്യാസിയായിരുന്നാലും തന്റെ ശരീരം എപ്പോഴും മികച്ചതായിരിക്കണം എന്നുകരുതുന്ന ഇദ്ദേഹം ആളൊരു ഫ്രീക്കനും കൂടിയാണ്. ന്യൂജന്‍ ബുദ്ധ സന്യാസി എന്നും ഇദ്ദേഹത്തെ വിളിയ്ക്കാം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ക്ക് ധാരാളം കമന്റുകളാണ് കിട്ടികൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന ഈ സന്യാസി ആരാണെന്ന് ഇതുവരെയും പിടികിട്ടിയിട്ടുമില്ല. സന്ന്യാസിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും കമന്റുകള്‍ വരുന്നുണ്ട്. ഒരു സന്യാസിക്ക്…
Read Moreവേണ്ടേ വേണ്ട ഇടുക്കി ഗോൾഡ്..! ബാറുകൾ തുറന്നത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനും സമൂഹം നശിക്കാതിരിക്കാനുമെന്ന് മന്ത്രി മണി
കട്ടപ്പന: സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയത് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കാൻ കാരണമായെന്ന് മന്ത്രി എം.എം. മണി. കട്ടപ്പനയിൽ പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ബാറുകൾ പൂട്ടിയശേഷം ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. കഞ്ചാവിന്റെയും വ്യാജ മദ്യത്തിന്റെയും ഉപഭോഗവും വർധിച്ചു. ഇതെല്ലാം തങ്ങൾ മനസിലാക്കിയിട്ടുമുണ്ട്, പഠിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെയാണ് ചിലതെല്ലാം തുറക്കൻ തങ്ങൾ തീരുമാനിച്ചത്. ഇത് തങ്ങളെല്ലാം കുടിയന്മരായതു കൊണ്ടല്ല, സമൂഹം നശിക്കാതിരിക്കാനാണ്. ഇതുകൊണ്ട് തന്നെയാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുറ്റാന്വേഷണ രംഗത്ത് മികവുതെളിയിച്ച ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ നൽകി. അസോസിയേഷന്റെ കുടുംബ സഹായനിധി വിതരണം ജോയ്സ് ജോർജ് എംപി നിർവഹിച്ചു. എസ്ഐ ജോയ്സ് അപ്രേമിന് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന…
Read Moreവിശ്വാസം അതല്ലേ എല്ലാം..! തെറ്റു ചെയ്തിട്ടില്ല, നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും താൻ തെറ്റു ചെയ്തിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാണ് സമഗ്രമായ അന്വേഷണത്തിനു നിർദേശിച്ചത്. വീഴ്ചയുണ്ടായിട്ടില്ല. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന സമീപനമാണു സ്വീകരിച്ചത്. സോളാർ കമ്മീഷൻ റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ല. റിപ്പോർട്ടിനെറ്റി ആശങ്കയില്ല. റിപ്പോർട്ട് നൽകുന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. റിപ്പോർട്ട് പുറത്തുവരട്ടെയെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Read Moreഅവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും, പലരും ജീവിതം ഹോമിക്കുന്നത് മദ്യത്തിനൊപ്പം, ഈ വാര്‍ത്തയ്ക്കു പിന്നിലെ വാസ്തവം എന്താണ്? മെറീന പറയുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ സിനിമ ലോകത്ത് നടക്കുന്ന ക്രൂരകൃത്യങ്ങളും താരങ്ങളുടെ പൊയ്മുഖവും അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണ്. പലരും തങ്ങള്‍ക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കെ്ാച്ചിയിലെ സംഭവത്തിനുശേഷം നടിമാരുടെ പേരിലുള്ള തുറന്നുപറച്ചിലുകള്‍ പലപ്പോഴും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഭാവനയാണ് താനും. അത്തരത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്ത പാരയായി മാറിയിരിക്കുകയാണ് നടി മെറീന മൈക്കിളിനും. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഇവര്‍ക്ക് പലതും നഷ്ടപ്പെട്ട് തിരിച്ച് പോകേണ്ടതായോ എന്തും ചെയ്യാന്‍ തയാറാകേണ്ടതായ അവസ്ഥയിലോ എത്തേണ്ടി വരുന്നു. ഇവര്‍ മദ്യപിച്ച് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ടുകഴിഞ്ഞ ഇവര്‍ തിരുത്താന്‍ പറ്റാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്- മെറീന പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ചുരുക്കമാണിത്. എന്താണ് ഇതിലെ സത്യം? മെറീന തന്നെ പറയുന്നു. ഞാന്‍ പറഞ്ഞെന്നരീതിയില് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇങ്ങനെ പ്രതികരിച്ചിട്ടില്ല.…
Read More1000 കോടിയിലേറെ സ്വത്തുള്ള ഇന്ത്യക്കാർ
അതിസന്പന്നരായ ഇന്ത്യക്കാരുടെ പട്ടിക- ഹാരുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2017- പുറത്തിറങ്ങി. 1000 കോടി രൂപയിൽ കൂടുതൽ സ്വത്ത് ഉള്ള 617 പേരാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. നാലിൽ ഒന്ന് ഈ 617 പേരുടെ മൊത്തം സന്പത്ത് 64,000 കോടി ഡോളർ (40.96 ലക്ഷം കോടി രൂപ). ഇത് ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ നാലിലൊന്നു വരും. അല്ലെങ്കിൽ സ്വിറ്റ്സർലൻഡിന്റെ ജിഡിപി (66,000 കോടി ഡോളർ)ക്കടുത്ത്. അതുമല്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെയും (31700 കോടി ഡോളർ) ഇസ്രയേലിന്റെയും (34000 കോടി ഡോളർ) ജിഡിപികൾ കൂടിച്ചേർത്താൽ ഉള്ളിടത്തോളം. അംബാനി തന്നെ ഒന്നാംസ്ഥാനത്ത് ആറാമത്തെ വർഷവും റിലയൻസ് ഉടമ മുകേഷ് അംബാനി തന്നെ. 2,57,900 കോടി രൂപ. തലേവർഷത്തേക്കാൾ 58 ശതമാനം അധികം. ജൂലൈ 31-ലെ നിലവച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. പതഞ്ജലി വഴി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ പതഞ്ജലി കന്പനിയുടെ സിഇഒ…
Read Moreകാനറി പറന്നിറങ്ങി
കോല്‍ക്കത്ത: ലോക ഫുട്ബോളിലെ പവർഹൗസായ ബ്രസീലിയൻ ടീം ഇന്ത്യയെ പുൽകി. കഴിഞ്ഞ ദിവസം മുംബൈയിലാണ് 21 അംഗ മഞ്ഞപ്പട ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രത്യേകിച്ച് കൊച്ചിയിലെ സാഹചര്യവുമായി ഇണങ്ങിച്ചേരുന്നതിനാണ് ബ്രസീൽ വളരെ നേരത്തെതന്നെ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുംബൈയിൽ ബ്രസീലിയൻ പരിശീലകൻ വാചാലനായി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 28ന് കപ്പുയര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് ബ്രസീല്‍ അണ്ടര്‍ 17 ടീം പരിശീലകന് കാര്‍ലോസ് അമാഡിയു പറഞ്ഞു. 14 വര്‍ഷം മുമ്പാണ് ബ്രസീല്‍ കപ്പ് നേടിയത്. കോല്‍ക്കത്തയുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് കേട്ടിരുന്നു. ഒപ്പം സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ മനോഹര ചരിത്രവും. അന്നു മുതല്‍ ഇവിടെ നടക്കുന്ന ഫൈനലിനെക്കുറിച്ചും തന്റെ ടീം വെള്ളിക്കപ്പില്‍ മുത്തമിടുന്നതിനെക്കുറിച്ചും മാത്രമാണ് താന്‍ സ്വപ്നം കാണുന്നത്. അമാഡിയു പറഞ്ഞു. 2003 മുതല്‍ ഇതുവരെ കപ്പ് സ്വന്തമാക്കാന്‍ ബ്രസീലിനു കഴിഞ്ഞിട്ടില്ല. മൂന്നു തവണ അണ്ടര്‍ 17 ലോകകപ്പ് നേടിയ…
Read Moreക്രിക്കറ്റിലും ഇനി ചുവപ്പു കാർഡ്
ദുബായ്: ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ക്കു നാളെ മുതല്‍ സാധുത. നാളെ മുതല്‍ ക്രിക്കറ്റ് അടിമുടി മാറും. അമ്പയര്‍മാരുടെ അധികാരപരിധി വര്‍ധിപ്പിക്കുന്ന തരത്തില്‍ തയാറാക്കിയിരിക്കുന്ന പുതിയ നിയമങ്ങളോട് ക്രിക്കറ്റ് ലോകം എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങളിലറിയാം. കളിക്കളത്തില്‍ മോശമായി പെരുമാറിയാല്‍ ചുവപ്പുകാര്‍ഡ് കാണിച്ച് താരത്തെ പുറത്താക്കാം എന്നതാണ് പരിഷ്കരണങ്ങളിലെ പ്രധാന ഭാഗം. ഫുട്ബോളിലും റഗ്ബിയിലുമൊക്കെ കാണുന്ന ഈ നിയമം ക്രിക്കറ്റിലേക്കും വരുന്നുവെന്നതാണ് ഇതിലൂടെ മനസിലാക്കേണ്ടത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ മാന്യതയ്ക്കു നിരക്കാത്ത സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു താരുമാനമെടുക്കാന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു പ്രേരകമായത്. പെരുമാറ്റം അതിരുവിട്ടാല്‍ പുറത്താകും ഒരവസരത്തിലും പെരുമാറ്റം അതിരുവിടാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, ചുവപ്പുകാര്‍ഡ് കണ്ട് താരം പുറത്തായിരിക്കും. ചുവപ്പുകാര്‍ഡ് കണ്ടാല്‍ ഫുട്ബോളിലേതുപോലെ തന്നെ ഗ്രൗ്ണ്ടിനു പുറത്തുപോയേ മതിയാകൂ. അമ്പയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഈ അധികാരം എത്രത്തോളം പ്രയോഗത്തില്‍ വരുത്താനാകുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ സംശയം…
Read Moreമാസ്റ്റേഴ്സ് സ്പീക്കിംഗ്
യു. ഷറഫലി (മുൻ താരം) പ്രഫഷണലിസത്തിലേക്കു കടന്ന ഇന്ത്യൻ ഫുട്ബോളിനു ലഭിച്ച അമൂല്യനിധിയാണ് ഫിഫ അണ്ടർ-17 ലോകകപ്പ്. കൗമാരക്കാരുടെ കാൽപ്പന്തുകളിയെ വരവേൽക്കാൻ രാജ്യമാകെ ഒരുങ്ങിയ ഈ വേളയിൽ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യൻ ഫുട്ബോളിനു കൈവന്നിരിക്കുന്നത്. വെറും ആവേശത്തിലൊതുങ്ങാതെ ലോകകപ്പ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാണ് ഇനി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി. കൗമാരക്കാരുടെ ലോകകപ്പ് ഇന്ത്യയിൽ ഏങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമോ അതനുസരിച്ചായിരിക്കും നമ്മുടെ ഫുട്ബോളിലെ മുന്നേറ്റം. നമ്മുടെ കുട്ടികൾക്കു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഫുട്ബോൾ ആകെ മാറിക്കഴിഞ്ഞു. ഒപ്പം സാമ്പത്തിക നേട്ടവും. ഞങ്ങളൊക്കെ കളിച്ചിരുന്ന കാലത്ത് സ്ഥിതി വെറൊന്നായിരുന്നു. പകുതി പ്രഫഷണലിസമേ അന്ന് ഇന്ത്യയിലുണ്ടായിരുന്നുള്ളു. അതും കോൽക്കത്തയിൽ മാത്രം. പിന്നെ അതു ഗോവയിലെത്തി. പിന്നീട് എത്തിയ ദേശീയ ലീഗും പേരു മാറ്റിയെത്തിയ ഐലീഗും തൊട്ടുപിന്നാലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗും എത്രമാത്രം മാറ്റങ്ങളാണ് ഇന്ത്യയിൽ വരുത്തിയിട്ടുള്ളതെന്നു വ്യക്തമാണ്. ഇപ്പോൾ അണ്ടർ-17 ലോകകപ്പും…
Read Moreകടപ്ലാമറ്റം കൊലപാതകത്തിന്റെ കാരണം അയല്‍ക്കാര്‍ തമ്മിലെ വഴിവിട്ട ബന്ധം, സിബിയും കുഞ്ഞുമോളും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍, കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മഞ്ജു, ചോരക്കളമായി വീട്ടുമുറ്റം
അതിദാരുണമായ കൊലപാതക വാര്‍ത്തയറിഞ്ഞുണ്ടായ നടുക്കത്തില്‍നിന്ന് കടപ്ലാമറ്റം ഗ്രാമം ഇനിയും മോചിതമായിട്ടില്ല. കൂവള്ളൂര്‍ക്കുന്ന് കോളനിയില്‍നിന്നു കുഞ്ഞുമോളുടെ നിലവിളി കേട്ടാണ് ഇന്നലെ അയല്‍വാസികള്‍ ഓടിയെത്തിയത്. അഞ്ചില്‍ കൂടുതല്‍ വെട്ട് കഴുത്തിനേറ്റ നിലയില്‍ കുഞ്ഞുമോള്‍ പിടയുന്ന കാഴ്ചകണ്ട് അയല്‍ക്കാര്‍ ഭയന്നോടി. ഇരുപതോളം വീടുകള്‍ ഉള്‍പ്പെട്ടതാണു കോളനി. കിടങ്ങൂര്‍ പോലീസ് എത്തി കുഞ്ഞുമോളെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴിയാണു മരണം. കൃത്യം നടത്തിയതായി പറയുന്ന സിബി കത്തിയുമായി ഓടുന്നത് കണ്ടതായി അയല്‍വാസി പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ സിബിയെ അടുത്ത റബര്‍ തോട്ടത്തില്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. മദ്യക്കുപ്പിയും ഗ്ലാസും ആസിഡ് ജാറും അടുത്തു കാണപ്പെട്ടു. കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധംകൊണ്ടു സ്വയം മുറിവേല്‍പ്പിച്ച് സിബി പറമ്പിലേക്ക് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു. സജി തോമസ് എന്നാണ് സിബിയുടെ യഥാര്‍ഥ പേര്.…
Read More