വേണ്ടേ വേണ്ട ഇടുക്കി ഗോൾഡ്..! ബാ​റു​ക​ൾ തു​റ​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം കു​റ​യ്ക്കാനും സമൂഹം നശിക്കാതിരിക്കാനുമെന്ന് മ​ന്ത്രി മ​ണി

ക​ട്ട​പ്പ​ന: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ക​ട്ട​പ്പ​ന​യി​ൽ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

ബാ​റു​ക​ൾ പൂ​ട്ടി​യ​ശേ​ഷം ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ക​ഞ്ചാ​വി​ന്‍റെ​യും വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ​യും ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചു. ഇ​തെ​ല്ലാം ത​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​മു​ണ്ട്, പ​ഠി​ച്ചി​ട്ടു​മു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ചി​ല​തെ​ല്ലാം തു​റ​ക്ക​ൻ ത​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. ഇ​ത് ത​ങ്ങ​ളെ​ല്ലാം കു​ടി​യന്മ​രാ​യ​തു കൊ​ണ്ട​ല്ല, സ​മൂ​ഹം ന​ശി​ക്കാ​തി​രി​ക്കാ​നാ​ണ്. ഇ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്ത് മി​ക​വു​തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ സ​ഹാ​യ​നി​ധി വി​ത​ര​ണം ജോ​യ്സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ച്ചു. എ​സ്ഐ ജോ​യ്സ് അ​പ്രേ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Related posts