കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒമ്പത് ദിവസം വേദനയില്‍ നീറിയശേഷം അവള് മരണപ്പെടുകയും ചെയ്തതോടെ ആ സംഭവം മലയാളി മനസുകളില്‍ വലിയ വിങ്ങലായി മാറി. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. . വാടക വീട്ടിലാണ് യുവതിയുടെ കുടുംബം താമസിക്കുന്നത്. സ്വന്തമായി ഒരു തുണ്ട് സ്ഥലവും ഇവര്‍ക്കില്ല. ഈയവസ്ഥയില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ കൊല്ലപ്പെട്ട യുവതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനിടയിലാണ് മകളുടെ ദാരുണ മരണം സംഭവിച്ചിരിക്കുന്നത്. പ്രതീക്ഷകളുടെ മേല്‍ ഏറ്റിരിക്കുന്ന ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ ഇതുവരെയും കുടുംബത്തിന് സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ കവിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച്, ആവും വിധം അവരെ ആശ്വസിപ്പിച്ച്, സാധ്യമായ സഹായങ്ങള്‍ കഴിയുന്നവരെല്ലാം അവര്‍ക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്, സന്തോഷ് പണ്ഡിറ്റ് കവിതയുടെ കുടുംബത്തിന്റെ…
Read MoreDay: March 27, 2019
ഞങ്ങള്‍ സംസാരിച്ച് കൊണ്ട് പോകുകയായിരുന്നു! മകന് സിയ നുസ്ഹയുടെ മാറില്‍ നിന്ന് താഴേക്ക് ഊര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു; എത്ര അപ്രതീക്ഷിതമായാണ് മരണം കടന്നു വരുന്നതെന്ന് വിവരിച്ച് യുവാവ്
രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് വെറുതെ പറയുന്ന ഒന്നല്ലെന്ന് ആ കോമാളിയെ നേരിട്ട് കണ്ടിട്ടുള്ള പലര്‍ക്കും മനസിലാവും. അപ്രതീക്ഷിതമായി കടന്നു വരുന്ന മരണം ആ വ്യക്തിയുമായി ബന്ധപ്പെട്ട വ്യക്തികളെ എത്രമാത്രം ഉലയ്ക്കുമെന്നും അതുകൊണ്ടു തന്നെ മരണം എന്ന വില്ലനെ സ്വീകരിക്കാന്‍ ഏത് സമയത്തും ഒരുങ്ങിയിരിക്കണമെന്നുമുള്ള സന്ദേശമാണ്, മലപ്പുറം സ്വദേശിയായ ജരീര്‍ എന്ന യുവാവ് നല്‍കുന്നത്. ഭാര്യയുടെ അപ്രതീക്ഷിത മരണത്തില്‍ സങ്കടം മറച്ചുപിടിച്ച് വേദനയോടെ സംസാരിക്കുന്ന മലപ്പുറത്തെ ജരീര്‍ എന്ന യുവാവിന്റെ പോസ്റ്റും വിഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജരീരും ഭാര്യ നുസ്ഹയും രണ്ട് കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മരണം അപ്രതീക്ഷിതമായി കടന്നുവന്നത്. നുസ്ഹയുമൊത്തുള്ള അവസാനയാത്രയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. രംഗബോധമില്ലാതെ എത്തിയ മരണത്തെക്കുറിച്ച് ജരീരിന്റെ വാക്കുകള്‍ ഇങ്ങനെ: ഞങ്ങള്‍ സംസാരിച്ച് കൊണ്ട് പോകുകയായിരുന്നു. കുളപ്പുറത്തെത്താനായപ്പോള്‍ അവളുടെ വാക്കുകള്‍ മുറിഞ്ഞു. മകന് സിയ നുസ്ഹയുടെ മാറില്‍ നിന്ന് താഴേക്ക് ഊര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു. ഞാന്‍…
Read Moreവാക്കുതർക്കത്തെ തുടർന്ന് കോട്ടയം നഗര ത്തിൽ യുവാവിന് കുത്തേറ്റു; സംഭവത്തിൽ യുവതിയേയും യുവാവിനെയും അറസ്റ്റു ചെയ്ത് പോലീസ്
കോട്ടയം: തിരുനക്കര മൈതാനത്ത് ആൾക്കൂട്ടത്തിനിടയിൽ കത്തിക്കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. വണ്ണപ്പുറം സ്വദേശിനി രാജമ്മ (45), ഇടുക്കി വാളറ സ്വദേശി ജയിംസ് (48) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒരുമിച്ച് താമസിച്ചു വരികയാണെന്നും ആക്രി പെറുക്കുകാരാണെന്നും വെസ്റ്റ് പോലീസ് പറഞ്ഞു. വാക്കുതർക്കത്തിനിടയിലാണ് കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജോജോ എന്നയാൾക്ക് കുത്തേറ്റത്. തലയ്ക്കും ശരീരത്തിന്റെ പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴിനു തിരുനക്കര മൈതാനത്താണ് സംഭവം. മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുനക്കര മൈതാനിയിൽ വിനോദ മേള നടക്കുകയാണ്. വിനോദമേള നടക്കുന്ന സ്ഥലത്തെത്തിയ ജോജോയും സുഹൃത്തുക്കളും ചേർന്നു തർക്കമുണ്ടായിരുന്നു. ഇതേതുടർന്നാണു ഇയാൾക്കു കുത്തേറ്റതെന്നു പറയുന്നു. സംഭവം നടക്കുന്പോൾ…
Read Moreവളർച്ചക്കണക്കുകൾ വിശ്വാസ്യമല്ല: രാജൻ
ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ വളർച്ചക്കണക്കുകൾ വിശ്വസനീയമല്ലെന്നു മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ. കാര്യമായി തൊഴിൽ വർധിക്കാത്തപ്പോൾ ഏഴു ശതമാനം സാന്പത്തിക (ജിഡിപി) വളർച്ച എന്നതു വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പുറത്തുവിടുന്ന കണക്കുകൾ മൊത്തം തിരുത്തേണ്ടതുണ്ട്. പുതിയ ജിഡിപി നിർണയരീതിയും അതു വച്ച് മുൻകാല കണക്കുകൾ തിരുത്തിയതും അതുവഴി വളർച്ചക്കണക്കുകളിൽ വലിയ മാറ്റം വന്നതും പരക്കെ സംശയം ജനിപ്പിച്ചിട്ടുണ്ട്. കണക്കുകൾ മൊത്തം ശുദ്ധീകരിക്കണം. എങ്കിലേ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിടുന്ന കണക്കുകൾ വിശ്വസനീയമാകൂ. 2018-ൽ പഴയകണക്കുകൾ പരിഷ്കരിച്ചപ്പോൾ യുപിഎ കാലത്തെ വളർച്ച താഴോട്ടു പോയതും എൻഡിഎ കാലത്തെ വളർച്ച കുതിച്ചു കയറിയതും പരക്കെ വിമർശനവിധേയമായിരുന്നു. പ്രഗല്ഭരായ ധനശാസ്ത്രജ്ഞർ കണക്കു തിരുത്തലിനെ വിമർശിച്ചു രംഗത്തുവരുകയും ചെയ്തു. ഒരു നിഷ്പക്ഷസമിതിയെ വച്ചു ജിഡിപി കണക്കുകൾ പരിശോധിപ്പിക്കണമെന്നും രാജൻ ആവശ്യപ്പെട്ടു.
Read Moreകമിതാക്കള്‍ ട്രെയിനിടിച്ചു മരിച്ച സംഭവം! കുട്ടിയുടെ അടുത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ യുവാവ് ചേര്‍ത്തു പിടിച്ചു നിര്‍ത്തി; ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…
ചിങ്ങവനം: ഇന്നലെ പൂവൻതുരുത്തിന് സമീപം കമിതാക്കൾ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് ബലംപ്രയോഗിച്ച് റെയിൽവേട്രാക്കിൽ പിടിച്ചുനിർത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി വിവരം. പള്ളിക്കത്തോട് നെല്ലിക്കശേരി ശ്രീകാന്ത്(36) , പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ്(33) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് പൂവൻതുരുത്ത് മുത്തൻമാലിക്ക് സമീപമാണ് സംഭവം. സ്വപ്നയുടെ പത്തുവയസുള്ള മകളുമായി മൂവരും റെയിൽവേ ട്രാക്കിലൂടെ നടന്നു വരികയായിരുന്നു. കുട്ടി പിന്നിലും സ്വപ്നയും ശ്രീകാന്തും കൈപിടിച്ച് മുന്നിലുമായിട്ടാണ് നടന്നത്. ട്രെയിൻ വരുന്നതു കണ്ട് കുട്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് ഓടി മാറി. ഈ സമയം സ്വപ്ന കുട്ടിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും ശ്രീകാന്ത് ബലംപ്രയോഗിച്ച് ചേർത്തു പിടിച്ചു നിൽക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നല്കുന്ന വിവരം. ഒന്നര വർഷമായി സ്വപ്നയും ശ്രീകാന്തും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലി ഇവരുടെ വീടുകളിൽ വഴക്കുണ്ടായിട്ടുണ്ട്. ഇന്നലെ ശ്രീകാന്ത് ആവശ്യപ്പെട്ടിട്ടാണ് ഇരുവരും വീട്ടിൽ…
Read Moreകോപ്പ അമേരിക്കയില്‍ മെസി കളിക്കും: പരിശീലകന്
ജൂണില്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്കൊപ്പം കളിക്കുമെന്ന് ടീം പരിശീലകന് ലയണല്‍ സ്കലോനി. എന്നാല്‍ ഇതേക്കുറിച്ച് മെസിയുമായി സംസാരിച്ചിട്ടില്ലെന്നും പരിശീലകന് പറഞ്ഞു. മൊറോക്കോയില്വച്ചാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. നാഭിക്കേറ്റ പരിക്ക് ഗുരുതരമാകാതിരിക്കാന്‍ മൊറോക്കോയ്ക്കെതിരേ മെസി കളിക്കുന്നില്ല. വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 3-1ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ മെസിക്ക് മികവ് കണ്ടെത്താനായില്ല. വെനസ്വേലയ്ക്കെതിരേയുള്ള മത്സരത്തിനുശേഷം ആ മത്സരത്തെക്കുറിച്ചു സംസാരിച്ചെങ്കിലും ഭാവി കാര്യങ്ങളെക്കുറിച്ച് ഒന്നും തങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തില്ലെന്നും സ്കലോനി പറഞ്ഞു. 1993നുശേഷം ആദ്യ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയ്ക്ക് കപ്പിനായി മെസിയെ മാത്രം ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമോദിയുടെ അപരനാകാനില്ല! വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം; പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി എത്തുന്നത് നിരവധിയാളുകള്‍
പയ്യന്നൂര്‍: ഇതു പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് അറുപത്താറുകാരനായ രാമചന്ദ്രനെ പ്രശസ്തനാക്കിയത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി നിരവധിയാളുകളെത്തി. കോമഡി ഷോകളിലേക്കു ക്ഷണിക്കാന്‍ ചാനലുകളുമെത്തി. പിടിവലിയും സമ്മര്ദങ്ങളുമേറിയിട്ടും ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത രാമചന്ദ്രന് ആര്‍ക്കും വഴങ്ങിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോടുള്ള ബഹുമാനം തന്നെയാണ് പ്രധാന കാരണമെന്നു രാമചന്ദ്രൻ പറഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണ പാന്റ്സും ടീഷര്‍ട്ടും ധരിച്ചു ബാഗും തൂക്കി മൊബൈല്‍ ഫോൺ നോക്കി നില്ക്കുന്ന മോദിയുടെ ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പിന്നീടാണ് അതു മോദിയല്ലെന്നും മാത്തില്‍ സ്വദേശിയായ രാമചന്ദ്രനാണെന്നും തിരിച്ചറിഞ്ഞത്. മുപ്പതു വര്‍ഷത്തോളം മുംബൈയിലും പത്തു വര്‍ഷത്തോളം വിദേശത്തുമായി…
Read Moreപോര്‍ച്ചുഗലിനു സമനില കുരുക്ക്; റൊണാൾഡോയ്ക്കു പരിക്ക്
ലിസ്ബണ്‍: 2020 യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഗ്രൂപ്പ് ബിയില്‍ രണ്ടാമതും സമനില. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കളിച്ച പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ നഷ്ടമാക്കിയാണ് സെര്‍ബിയയോട് 1-1ന് സമനില വഴങ്ങിയത്. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റു മടങ്ങി. ഹാംസ്ട്രിംഗ് പരിക്കെന്നാണ് സൂചനകള്‍. ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ കളത്തില്‍ മടങ്ങിയെത്താമെന്ന പ്രത്യാശ താരം രേഖപ്പെടുത്തി. ഏഴാം മിനിറ്റില്‍ ഡുസാന്‍ ടാഡിക്കിന്റെ പെനല്‍റ്റിയില്‍ സെര്‍ബിയ മുന്നിലെത്തി. 42-ാം മിനിറ്റില്‍ ഡാനിലോയുടെ ലോംഗ് റേഞ്ചര്‍ പോര്‍ച്ചുഗലിന് സമനില നല്കി. മറ്റൊരു മത്സരത്തില്‍ പിന്നില്‍നിന്ന യുക്രെയ്ന് 2-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം യുക്രെയ്നുമായി ഗോള്‍രഹിത സമനിലയാകുകയായിരുന്നു. ഗോള്‍കീപ്പര്‍ റൂയി പാട്രിസിയോ മിജാറ്റ് ഗാസിനോവിച്ചിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. പോര്‍ച്ചുഗല്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും സെര്‍ബിയന്‍ ഗോളി മാര്‍കോ ദിമിത്രോവിച്ചിന്റെ…
Read Moreഫെഡറര്‍ പ്രീക്വാര്‍ട്ടറിൽ; ഹാലെപ് ക്വാര്‍ട്ടറില്‍
മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍. മുന്‍ ലോക ഒന്നാം നമ്പര്‍ ഫെഡറര്‍ സെര്‍ബിയയുടെ ഫിലിപ് ക്രായിനോവിച്ചിനെ 7-5, 6-3ന് തോല്പിച്ചു. ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് 6-4, 7-6(8-6)ന് പോര്‍ച്ചുഗലിന്റെ ജോവോ സൗസയെ പരാജയപ്പെടുത്തി. ഡാനിയല്‍ മെദ് വദേവ്, ഡേവിഡ് ഗോഫിന്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപ് 6-3, 6-3ന് വീനസ് വില്യംസിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. കരോളിന പ്ലീഷ്കോവ 2-6, 6-3, 7-5ന് യൂലിയ പുടിന്സെവയെ പരാജയപ്പെടുത്തിയപ്പോള്‍ തായ്വാന്റെ ഷീ സൂ വി 6-3, 6-7(0-7), 6-2ന് കരോളിന വോസ്നിയാട്സ്കിയെ തകര്‍ത്തു. വാംഗ് ക്വിയാംഗ്, മര്‍കെറ്റ വോൺഡ്രൂഷോവ എന്നിവരും ക്വാര്‍ട്ടറിലെത്തി.
Read Moreസൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കാം..; ഡോ.നെൽസണ്‍ ജോസഫ് നൽകുന്ന സന്ദേശം
കടുത്ത ചൂടിൽ നാട് ഉരുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് സൂര്യാഘാതം ഏൽക്കുന്നതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ സമയം നിർബന്ധമായും സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ച സംഭവിച്ചാൽ അത് ജീവനു തന്നെ ഭീഷണിയായി മാറും. ഇപ്പോഴിതാ സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള അറിയിപ്പുകൾ വ്യത്യസ്തമായ രീതിൽ നൽകുകയാണ് ഡോ. നെൽസണ്‍ ജോസഫ്. ശരീര സംരക്ഷണത്തിനുള്ള മാർഗങ്ങൾ ട്രോൾ രൂപത്തിലാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ, ഉടൻ ചികിത്സ ലഭ്യമാക്കേണ്ട സന്ദർഭങ്ങൾ, കൂടെയുള്ളവർക്ക് സൂര്യാഘതമേറ്റാൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി തന്നെ അദ്ദേഹം അറിവ് പങ്കുവയ്ക്കുന്നു. ഡോ. നെൽസണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Read More