പൂ​ച്ച​ക​ളെ കൊ​ന്നൊ​ടു​ക്കു​വാ​ൻ ഓ​സ്ട്രേ​ലി​യ; കാ​ര​ണ​മി​താ​ണ്..

തെരുവുപൂ​ച്ച​ക​ളെ കൂ​ട്ട​മാ​യി ന​ശി​പ്പി​ക്കു​വാ​നൊരുങ്ങി ഓ​സ്ട്രേ​ലി​യ. 20 ല​ക്ഷം പൂ​ച്ച​ക​ളെ കൊ​ല്ലു​വാ​ൻ ആ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പൂച്ചകള്‍ ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​വി​ടെ ഏ​ക​ദേ​ശം 60 ല​ക്ഷ​ത്തോ​ളം തെ​രു​വ് പൂ​ച്ച​ക​ൾ ഉ​ണ്ട്. പക്ഷികളേയും ഉരഗവര്‍ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്‍റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില്‍ മറ്റ് ചെറുജീവജാലങ്ങള്‍ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക​ങ്കാ​രു, കോ​ഴി എ​ന്നി​വ​യു​ടെ മാം​സം പാ​കം ചെ​യ്ത് വി​ഷം ക​ല​ർ​ത്തി വി​മാ​ന​ത്തി​ൽ പൂ​ച്ച​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ൽ കൊ​ണ്ടി​ടു​വാ​നാ​ണ് പ​ദ്ധ​തി. ഈ ​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പൂ​ച്ച​ക​ൾ പ​തി​ന​ഞ്ച് മി​നി​ട്ടി​നു​ള്ളി​ൽ മ​ര​ണ​പ്പെ​ടും.

2015ലാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​യു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ന്ന് ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം പൂ​ച്ച​ക​ളെ​യാ​ണ് കൊ​ന്ന​ത്. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ പ​രി​സ്ഥി​തി​വാ​ദി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ട്ടു​ണ്ട്.

Related posts