ടൈറ്റാനിക് അടക്കം രണ്ടു കപ്പൽ ദുരന്തങ്ങളിൽ നിന്നും സാഹസികമായി രക്ഷപെട്ട ഏക നാവികൻ

ലോ​ക നാ​വി​ക ച​രി​ത്ര​ത്തി​ലെ വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ര​ണ്ടു സം​ഭ​വ​ങ്ങ​ളാ​ണ് ടൈ​റ്റാ​നി​ക് ദു​ര​ന്ത​വും ലു​സി​റ്റാ​നി​യ ദു​ര​ന്ത​വും. ലോ​കം മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഈ ​ര​ണ്ടു ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ഒ​രു നാ​വി​ക​നെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി.

1912 ലെ ​ടൈ​റ്റാ​നി​ക് ദു​ര​ന്ത​വും 1915ലെ ​ലു​സി​റ്റാ​നി​യ ദു​ര​ന്ത​വും അ​തി​ജീ​വി​ച്ച ഏ​ക നാ​വി​ക​നാ​ണ് ബ്യൂ​ചാ​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം 75 വ​ർ​ഷ​ത്തി​നി​പ്പു​റ​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​ത്.

ടൈ​റ്റാ​നി​ക് ദു​ര​ന്ത സ​മ​യ​ത്ത് ബ്യു​ചാ​സ് ക​പ്പ​ലി​ന്‍റെ ബോ​യി​ല​ർ മു​റി​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. ക​പ്പ​ൽ മ​ഞ്ഞു​മ​ല​യി​ൽ ഇ​ടി​ച്ച​പ്പോ​ൾ വ​ലി​യ ഇ​ടി​വെ​ട്ടി​യ​തു​പോ​ലു​ള്ള ശ​ബ്ദ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ബ്യു​ചാ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ബ്യു​ചാ​സ് നി​ര​വ​ധി യാ​ത്ര​ക്കാ​രെ ലൈ​ഫ് ബോ​ട്ടു​ക​ളി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ഒ​ടു​വി​ൽ അ​ത്ത​ര​മൊ​രു ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ലു​സി​റ്റാ​നി​യ ക​പ്പ​ൽ ദു​ര​ന്തം ന​ട​ക്കു​ന്ന​ത് ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്താ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ യാ​ത്രാ​ക്ക​പ്പ​ൽ എ​ന്ന് ഖ്യാ​തി നേ​ടി​യ ഈ ​ബ്രി​ട്ടീ​ഷ് ക​പ്പ​ൽ 1915ൽ ​ജ​ർ​മ​ൻ സേ​ന പ്രഖ്യാപി​ച്ച സ​മു​ദ്ര അ​തി​ർ​ത്തി ലം​ഘി​ക്കു​ക​യും തു​ട​ർ​ന്ന് ജ​ർ​മ​ൻ സേ​ന ഈ ​ക​പ്പ​ൽ ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബ്യു​ചാ​സ് അ​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തോ​ടെ ഇ​നി​മേ​ലാ​ൽ വ​ലി​യ ക​പ്പ​ലു​ക​ളി​ൽ ജോ​ലി ചെ​യ്യി​ല്ലെ​ന്ന് ബ്യു​ചാ​സ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്രെ.

Related posts