ഗാന്ധിനഗർ: ദമ്പതികൾക്ക് വെട്ടേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആർപ്പൂക്കര മണിയാപറന്പ് വാവക്കാട്ടിൽ പാപ്പച്ചൻ (65), ഭാര്യ ശ്രീമതി (55) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൂത്തമകൻ സന്തോഷി(40)നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പാപ്പച്ചന്റെ വീട്ടിലാണ് സംഭവം. പാപ്പച്ചന്റെ പേരിൽ രണ്ടര ഏക്കർ പാടശേഖരമുണ്ട്. അതിൽ അര ഏക്കർ നിലത്തെ കൃഷിയിൽനിന്നുള്ള വരുമാനമായ 22,500 രൂപ നൽകുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പാപ്പച്ചന്റെ പേരിലുള്ള വസ്തു ആയതിനാൽ ഇവിടെനിന്നും ലഭിച്ച നെല്ല് സപ്ലൈകോയ്ക്ക് നൽകിയത് പാപ്പച്ചനാണ്. ഇതിൽ അര ഏക്കറിൽനിന്നും ലഭിച്ച നെല്ലിന്റെ തുകയായ 22,500 രൂപ സന്തോഷിന് നൽകിയിരുന്നില്ല. ഈ പണം സർക്കാരിൽനിന്നും ലഭിച്ചശേഷം സന്തോഷ് വാങ്ങുന്നതിനായി വീട്ടിൽ എത്തിയതായിരിന്നു. തുടർന്നു പണം സംബന്ധിച്ചു തർക്കം ഉണ്ടാകുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രീമതിയുടെ തലയ്ക്കും…
Read MoreDay: April 29, 2019
‘ നീ മുകിലോ…’! മകള്‍ക്കൊപ്പം ഉയരെയിലെ ഗാനം പാടി സിത്താര; അമ്മയും മോളും മത്സരിച്ച് പാടുന്നെന്ന് ആരാധകര്‍; വീഡിയോ വൈറല്‍
പാര്‍വതി തിരുവത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗതനായ മനു അശോകനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. പാര്‍വ്വതിക്കു പുറമെ ആസിഫ് അലിയും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. സിനിമയുടെ ട്രെയിലറും പാട്ടുകളും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗോപി സുന്ദറായിരുന്നു ഉയരെയിലെ ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. ഉയരെയില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ നീ മുകിലോ എന്ന പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഗാനരംഗങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രവും ഗാനങ്ങളും അഭിനന്ദനം നേടുന്നതിനിടെ നീ മുകിലോ ഗാനം പാടി സിത്താരയും മകള്‍ സാവന്‍ ഋതുവും ഫേസ്ബുക്കില്‍ എത്തിയിരുന്നു. സിത്താര തന്നെയായിരുന്നു മകള്‍ക്കൊപ്പം പാട്ട് പാടിയതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. ഉയരെ വിജയമായതിന്റെ സന്തോഷവും ഒപ്പം…
Read Moreപെരുമാറ്റ ചട്ട ലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും എംപിയുമായ സുഷ്മിത ദേവാണ് സുപ്രീംകോടതിയെ സമീച്ചത്. പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ച് ഗുജറാത്തിൽ റാലി സംഘടിപ്പിച്ചുവെന്ന് ദേവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. മൂന്നാം ഘട്ട വോട്ടെടുപ്പിന് മുൻപായിരുന്നു മോദിയുടെ റാലി. മോദിയും അമിത് ഷായും സൈനികരുടെ പേരിൽ വോട്ട് ചോദിച്ചുവെന്നും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷൻ അഭിഷേക് മനു സിംഗ്വിയാണ് കോണ്‍ഗ്രസിനായി ഹാജരായിരിക്കുന്നത്. ദേവിനായി സുനിൽ ഫർണാണ്ടസാണ് ഹർജി സമർപ്പിച്ചത്.
Read Moreതൊടുപുഴയില്‍ ഏഴുവയസുകാരന്റെ കൊലയ്ക്ക് കൂട്ടുനിന്ന മാതാവിനെതിരേ ജനരോക്ഷം ശക്തമാകുന്നു, തൊടുപുഴയില്‍ ഇന്നലെ നടന്നത് സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധജ്വാല, താന്‍ ഇപ്പോള്‍ നന്നായി ഉറങ്ങുന്നുവെന്ന് കുട്ടിയുടെ മാതാവ്
തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പൊതുജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്. അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കള്‍ പറയുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ല. താന്‍ ഏറെനാളുകള്‍ക്കുശേഷം നന്നായി ഇപ്പോള്‍ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം. ഇതിനിടെ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. മരണത്തില്‍ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുണ്‍ ആനന്ദിനും പങ്കുണ്ടോയെന്നാണു…
Read Moreകടന്നുപോയതു കയറ്റിറക്കങ്ങളുടെ വാരം
ഓഹരി അവലോകനം / സോണിയ ഭാനു പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ് നിഫ്റ്റി, തുടർച്ചയായ രണ്ടാം വാരത്തിലും 11,753നെ ചുറ്റിപ്പറ്റിയാണ് സൂചിക നിലകൊണ്ടത്. മുംബൈ തെരെഞ്ഞടുപ്പു മൂലം ഇന്നും മേയ് ദിനം – മഹാരാഷ്ട്ര ദിനം എന്നിവമൂലം ബുധനാഴ്ചയും ഇന്ത്യൻ ഓഹരിവിപണികൾ അവധിയായതിനാൽ ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ നിഫ്റ്റി അകപ്പെട്ട ചട്ടക്കൂട്ടിൽനിന്ന് രക്ഷനേടാൻ വിപണിക്ക് ഈ വാരം കഴിയുമോ? പിന്നിട്ട മൂന്നാഴ്ചയായി ഇതേ കോളത്തിൽ വ്യക്തമാക്കുന്ന 11,753 റേഞ്ചിൽനിന്ന് നിഫ്റ്റിക്ക് മോചനം നേടാനായാൽ 12,000 പോയിന്റിലേക്കുള്ള ദൂരം അകലെയല്ല. പോയവാരം 11,752 പോയിന്റിൽനിന്ന് 11,580ലേക്ക് പരീക്ഷണങ്ങൾ നടത്തിയ സൂചിക പിന്നീട് 11,790 വരെ കയറിയ ശേഷം 11,754ൽ ക്ലോസ് ചെയ്തു. വ്യാപാരാന്ത്യം ഏറെ നിർണായകമായ 11,760 ലെ സപ്പോർട്ട് നിലനിർത്താൻ നിഫ്റ്റിക്കായില്ല. നാളെ 11,836നു മുകളിൽ ഇടം കണ്ടെത്താനായില്ലെങ്കിൽ വ്യാഴാഴ്ച സൂചിക 11,626ലെ ആദ്യ സപ്പോർട്ടിലേക്ക് പരീക്ഷണങ്ങൾക്കു…
Read Moreഫ്രഞ്ച് കപ്പ്: പിഎസ്ജിയെ കീഴടക്കി റെന്‍
പാരീസ്: ഈ സീസണില്‍ ഇരട്ടക്കിരീടമെന്ന ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്മയിന്റെ മോഹം തകര്‍ന്നു. ഫ്രഞ്ച് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ലീഗ് വണ്‍ ചാമ്പ്യന്മാരെ സ്റ്റേഡ് റെന്‍ 6-5ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. മുഴുവന്‍ സമയത്തും അധിക സമയത്തും 2-2ന്റെ സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. കഴിഞ്ഞ നാലു തവണയും പിഎസ്ജിയായിയിരുന്നു (2015, 2016, 2017, 2018) ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാര്. മൂന്നാം തവണയാണ് റെന്‍ ഫ്രഞ്ച് കപ്പ് നേടുന്നത്. അതായത് 1971നുശേഷം ആദ്യമായി. ഡാനി ആല്‍വ്സ്, നെയ്മര്‍ എന്നിവരുടെ ഗോളുകളില്‍ മുന്നില്‍നിന്നശേഷമാണ് പിഎസ്ജിയുടെ ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതി പിരിയും മുമ്പ് പ്രിസനല്‍ കിംപെംബേയുടെ സെല്‍ഫ് ഗോള്‍ റെനിനു തിരിച്ചുവരാനുള്ള അവസരമൊരുക്കി. രണ്ടാം പകുതിയില്‍ മെക്സറുടെ റെനിനു സമനില നല്കി. വിജയഗോളിനായി ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഇതോടെ മത്സരം എക്സ്ട്രാ…
Read Moreറൊണാൾഡോയ്ക്കു 600 ഗോൾ; യുവന്റസിനു സമനില
മിലാന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് കരിയറിലെ 600-ാമത്തെ ഗോളില്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസ് സാന്‍ സിറോയില്‍ ഇന്റര്‍ മിലാനുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞയാഴ്ച അവസാനം യുവന്റസ് സീരി എ ഫുട്ബോള്‍ കിരീടം തുടര്‍ച്ചയായ എട്ടാം തവണയും നേടിയിരുന്നു. ഏഴാം മിനിറ്റില്‍ ഇന്റര്‍ മിഡ്ഫീല്‍ഡര്‍ റഡ്ജ നയന്ഗോലന്റെ തകര്‍പ്പന്‍ ഷോട്ട് യുവന്റസിനെ പിന്നിലാക്കി. ബോക്സിനു പുറത്തുനിന്ന് പായിച്ച പന്ത് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനേ യുവന്റസ് കളിക്കാര്‍ക്ക് സാധിച്ചുള്ളൂ. 62-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ സുന്ദരമായ ഫിനിഷിംഗിലൂടെ യുവന്റസ് സമനില നേടി. ലീഗില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ 20-ാമത്തെ ഗോളായിരുന്നു. ക്ലബ് കരിയറില്‍ റൊണാള്‍ഡോയുടെ 600-ാമത്തെ ഗോളായിരുന്നു. റയല്‍ മാഡ്രിഡിനായി 450, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118, യുവന്റസിനായി 27, അഞ്ചെണ്ണം സ്പോര്‍ടിംഗ് ലിസ്ബണിനായി. ബാഴ്സലോണയ്ക്കായി 598 ഗോളുമായി ലയണല്‍ മെസി പിന്നിലുണ്ട്. 34 കളിയില്‍ യുവന്റസിന് 88 പോയിന്റുണ്ട്.…
Read Moreബിസിസിഐ അര്‍ജുന അവാര്‍ഡ് പട്ടിക നല്കി
ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡിന് ബിസിസിഐ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ ടീം അംഗ പൂനം യാദവ് എന്നിവരെ ശിപാര്‍ശ ചെയ്തു. ബിസിസിഐയുടെ ഭരണകാര്യങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കളിക്കാരെ തീരുമാനിച്ചത്.
Read Moreകൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര; ചേർത്തലയിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ അമ്മയുടെ വിശദീകരണം ഇങ്ങനെ …
ആലപ്പുഴ: ചേർത്തലയിൽ പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണ്. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നൽകി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മരിച്ച കുട്ടിക്ക് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മുതൽ ആതിര മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒന്നേകാൽ വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. കൊലപാതക സമയത്ത് കുട്ടിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം ആതിര ആറു ദിവസം റിമാൻഡിൽ കഴിയുകയുണ്ടായി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞ്…
Read Moreഭോപ്പാലിൽ യുവാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ്; ദിഗ്വിജയ് സിംഗിനായി കനയ്യ എത്തുന്നു
പാറ്റ്ന: സിപിഐ സ്ഥാനാർഥിയും ജെഎൻയു വിദ്യാർഥി നേതാവുമായിരുന്ന കനയ്യ കുമാർ തനിക്കുവേണ്ടി ഭോപ്പാലിൽ പ്രചരണത്തിന് എത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മേയ് മാസം എട്ടിനും ഒമ്പതിനും തനിക്കുവേണ്ടി പ്രചരണം നടത്താൻ കനയ്യ എത്തുമെന്ന് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ദിഗ്വിജയ് പറഞ്ഞു. കനയ്യയോടുള്ള തന്റെ ആരാധന ഗിഗ്വിജയ് തുറന്നുപറയുകയും ചെയ്തു. ജെഎൻയു യൂണിയൻ പ്രസിഡന്റായിരിക്കുമ്പോൾ മുതൽ കനയ്യയോടു തനിക്ക് ആരാധനയായിരുന്നുവെന്നു ദിഗ്വിജയ് പറഞ്ഞു. താന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അദ്ദേഹത്തിനെതിരെ ബെഗുസരായിൽ ആർജെഡി സ്ഥാനാർഥിയെ നിർത്തിയത് അബദ്ധമായിരുന്നു. ഇക്കാര്യം അവരോട് താൻ പറഞ്ഞിരുന്നതായും കോൺഗ്രസ് വെറ്ററൻ നേതാവ് കൂട്ടിച്ചേർത്തു. അദ്ദേഹം ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് തന്റെപാര്ട്ടിയില് പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു- ഗിഗ്വിജയ് പറഞ്ഞു. മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറാണ് ഭോപ്പാലിൽ…
Read More