കല്ലടിക്കോട്: കുട്ടികൾക്ക് പൊടിച്ചു നല്കുന്ന കുന്നൻ വാഴയും വിസ്മൃതിയിലേക്ക്. പണ്ട് കാലത്ത് കൃഷിയിടങ്ങളിൽ സുലഭമായിരുന്ന കുന്നൻ വാഴ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. അടയ്ക്കാ കുന്നൻ എന്ന പേരിലും അറിയപ്പെടുന്ന ഇത് നല്ല പോഷക സന്പന്നമായ അപൂർവ്വ ഇനം വാഴപ്പഴം കൂടിയാണ്.കുട്ടികൾക്ക് ഉണക്കി പൊടിച്ചു നല്കാൻ ഏറ്റവും നല്ലത് ഇതാണ്. പെട്ടെന്ന് ദഹിക്കുക, വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി തുടങ്ങിയവ കുന്നൻ കായയുടെ പ്രത്യേകതകളാണ്. ഇതിന്റെ മുക്കാൽ വിളവുള്ള കായകളാണ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നല്‍കുന്നത്. കറിക്കായും പഴമായും ഉപയോഗിക്കാം. ഓരോ കുലയിലും ഏഴോ, എട്ടോ വീതം പടലകൾ ഉണ്ടാകും. നല്ല കുലകൾക്ക് 15 കിലോ വരെ തൂക്കം ഉണ്ടാകും. മൂപ്പുകാലം 15,16 മാസമാണ്. കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറു വാഴയായി അധികം പരിചരണമില്ലാതെ നടാവുന്നതാണ്. അധികം കീട രോഗങ്ങൾ ബാധിക്കില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്.
Read MoreDay: February 19, 2021
ദൃശ്യം-2 ചോർന്നു! സിനിമയെ വരവേറ്റ് ആരാധകർ; റിലീസിന് പിന്നാലെ വ്യാജപതിപ്പ് ടെലിഗ്രാമിൽ; റിലീസ് തിയേറ്ററിലായിരുന്നെങ്കിൽ…
കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2നെ ഏറ്റെടുത്ത് സിനിമാ ആരാധകർ. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുന്പോൾ മികച്ച അഭിപ്രായമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ദൃശ്യം 2 ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അർധരാത്രി 12നാണ് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. വ്യാജ പതിപ്പ് ടെലിഗ്രാമിൽ സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം 2ന്റെ വ്യാജ പതിപ്പും ഇറങ്ങി. ടെലിഗ്രാം ആപ്പിലാണ് വ്യാജ പതിപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാജ പതിപ്പിറങ്ങിയത്…
Read Moreആപത്തിലും സഹജീവിക്ക് കൂട്ടായി തെരുവുനായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
അപകടത്തില്‍ പരിക്കേറ്റ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്ന എത്രയെത്ര സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. മിനിറ്റുകളുടെ വിത്യാസത്തിലായിരിക്കും പലപ്പോഴും ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുന്നത്. അപകടം കണ്ടിട്ടും കാണാത്തപോലെ പോകുന്നവരും ഈ മരണത്തിന് കാരണക്കാരാണ്. മനുഷ്യര്ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുകയാണ് ബ്രസീലിലെ ഒരു തെരുവുനായ. വാഹനമിടിച്ച് പരിക്കേറ്റ തന്റെ സഹജീവിക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ കാവല്‍ നിന്നു നായ. രക്ഷാപ്രവര്‍ത്തകരെ ആദ്യം കാവല്‍നിന്ന നായ അടുപ്പിച്ചില്ല. തുടര്‍ന്ന് നായയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് പരിക്കേറ്റ നായയെ മാറ്റിയത്. രക്ഷപ്രവര്‍ത്തകര്‍ പരിക്കേറ്റ നായയേയും കാവല്‍ നിന്ന നായയെയും ആശുപത്രിയിലും തുടര്‍ന്ന് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. പരിക്കേറ്റ നായ സുഖംപ്രാപിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. നായയെ വളർത്താൻ നല്‍കാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം. നിരവധി ആളുകള്‍ നായകളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
Read Moreമത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി; ഗൂഢാലോചന മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലെന്ന് ചെന്നിത്തല; ചെന്നിത്തലയുടെ മനോനില തെറ്റിയെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യമേഖലയെയും കടലിനെയും ഒരുവന്‍കിട അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. കരാർ നടപ്പാക്കുന്നതോടെ കേരളത്തിലെ മത്സ്യതൊഴിലാളികൾ പട്ടിണിയിലാകും. അവർക്ക് മത്സ്യം ലഭിക്കാതാകുമെന്നും ചെന്നിത്തല പറഞ്ഞു. അയ്യായിരം കോടി രൂപയുടെ കരാറാണ് ഞായറാഴ്ച ഒപ്പിട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളില്‍ കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു. വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 2018ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്…
Read Moreസൗന്ദര്യം ശാപമായി; യുവതിക്ക് ജോലി നഷ്ടപ്പെട്ടു! തനിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്ന് ക്ലോഡിയ
സൗന്ദര്യം ഒരു ശാപമാണെന്ന് തമാശ രൂപേണ പറയാറുണ്ട്. എന്നാല്‍ സൗന്ദര്യം കാരണം ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍ എന്ന യുവതിക്ക്. റൊമേനിയന്‍ ന്യുമോണിയ ക്ലിനിക്ക് ഹോസ്പിറ്റലില്‍ തനിക്ക് ജോലി ലഭിച്ച സന്തോഷം അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ക്ലോഡിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വൈകാതെ അത് പിന്‍വലിക്കേണ്ടി വന്നു. ക്ലോഡിയയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടേയും കമന്റ്. ഇതോടെ ആശുപത്രി ബോര്‍ഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെടുകയായിരുന്നു. ക്ലോഡിയയെ ജോലിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ക്ലജ് കൗണ്‍സില്‍ പ്രസിഡന്റ് അലിന് ടിസ് പ്രതികരിച്ചു. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാര്‍ത്തകളും ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ ക്ലോഡിയക്ക്. തനിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്നാണ് ക്ലോഡിയ പറയുന്നത്.
Read Moreദൂരയാത്രയ്ക്കിടെ ഭർത്താവ് അയച്ച സെൽഫിയിൽ ‘ദുരൂഹവസ്തുക്കൾ’; കണ്ടുപിടിക്കാൻ യുവതിയുടെ ചലഞ്ച്
ദൂരയാത്രയ്ക്കിടെ ഭര്‍ത്താവ് ഭാര്യയ്ക്ക് ഫോട്ടോ അയയ്ക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ അയച്ചുകൊടുക്കുന്ന ചിത്രത്തിലുള്ള എല്ലാ വസ്തുക്കളും പരിശോധിച്ച ശേഷമേ ചിത്രം അയയ്ക്കാവുവെന്ന് പഠിപ്പിച്ച് തരുകയാണ് യുഎസിലെ ടിക്ക് ടോക്ക് താരമായ യുവതി. യുവതിക്ക് ഒരു ഹോട്ടലില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ഭര്‍ത്താവ് അയച്ചുനല്‍കിയിരുന്നു. ഈ ചിത്രമാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സംശയകരമായ ചില വസ്തുക്കളുണ്ട് അതു കണ്ടുപിടിക്കുവെന്നാണ് യുവതി ചലഞ്ച് ചെയ്യുന്നത്. ഭര്‍ത്താവിന്റെ മുഖം തിരിച്ചറയിനാവാത്ത വിധത്തിലാക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്ട്രെയ്റ്റനറും ചീപ്പുമാണ് വില്ലന്മാര്. എന്നാല്‍ താന്‍ കൂട്ടുകാരന്റെ ഹോട്ടല്‍ മുറിയാലാണെന്നാണ് ഭര്‍ത്താവ് മറുപടി നല്‍കിയതെന്നാണ് യുവതി പറയുന്നത്. യുവതിയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവാവിന്റെ കൈയില്‍ മോതിരം ഇല്ലെന്നും ഹെയര്‍ സ്ട്രേയ്റ്റനര്‍ ഉള്ളകാര്യവുമൊക്കെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനി ഫോട്ടോ അയയ്ക്കുമ്പോള്‍ തീര്ച്ചായായും ശ്രദ്ധിക്കുമെന്നും കമന്റ് ചെയ്തവരുണ്ട്.
Read Moreശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട്ജീ വനക്കാരുടെ 10 വോട്ട് ചലഞ്ച്; ഇടതു മുന്നണിക്ക് നഷ്ടമാകുന്നത് ഒരു ലക്ഷത്തോളം വോട്ടെന്ന് സംഘാടകർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ ശമ്പള പരിഷ്കരണം നടത്തണമെന്നാവശ്യപ്പെട്ട് 10 വോട്ട് ചലഞ്ച് സമരം നടത്തും. യൂണിയനുകൾക്കുള്ള മാസവരി ചലഞ്ച് (മാസ വരി നിഷേധിക്കൽ) സമരം നടത്തി വരികയാണ്. ഇതിന്റെ രണ്ടാം ഘട്ടമായാണ് 10 വോട്ട് ചലഞ്ചും സർക്കാരിന്റെ വികസന ഫണ്ടിലേക്ക് സംഭാവന അയയ്ക്കലും മുഖ്യമന്ത്രിക്ക് പ്രതിഷേധ കാർഡ് അയയ്ക്കൽ സമരവും. ട്രാൻസ് പോർട്ട് കോർപ്പറേഷനിൽ അവസാനമായി ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2010-ലാണ്. സർക്കാർ ജീവനക്കാർക്കും ഇലക്ട്രിസിറ്റിബോർഡിലെ ജീവനക്കാർക്കും ഉൾപ്പെടെ ഇതിനകം രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തി. എന്നിട്ടും ട്രാസ്പോർട്ട് ജീവനക്കാരെ അവഗണിക്കുകയായിരുന്നു. യൂണിയനുകൾ ശമ്പള പരിഷ്കരണത്തിന് മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചാന്ന് ജീവനക്കാർ യൂണിയനുകൾക്കുള്ള മാസവരി നിഷേധിക്കൽ സമരം ആരംഭിച്ചത്. ശമ്പള പരിഷ്കരണം ഇപ്പോൾ നടപ്പാക്കേണ്ടന്നും ഒരു ഭരണപക്ഷ യൂണിയൻ നേതാവിന്റെ ചാനൽ ചർച്ചയിലെ അഭിപ്രായവും ശമ്പള പരിഷ്കരണം നടപ്പാക്കാൻ…
Read Moreഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം! യാത്രാനിരോധനം കുവൈറ്റ് പിൻവലിച്ചു
കുവൈറ്റ് സിറ്റി : രാജ്യത്ത് യാത്ര വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നിരോധനം പിൻവലിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് നേരിടുന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പുതിയ തീരുമാനം ഫെബ്രുവരി 21 മുതൽ നടപ്പിലാകും. നാട്ടിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് ഡിജിസിഎയുടെ തീരുമാനം. നിരോധന ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ രണ്ടാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനും വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഒരാഴ്ചത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിലും കഴിയണമെന്ന് വ്യോമയാന അധികൃതർ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreപ്രായം മുപ്പത്തിയഞ്ചിൽ ക്രിമിനൽ കേസ് പതിനേഴ്; ചവറക്കാരൻ ജാരീസ് നാട്ടുകാരുടെ പേടി സ്വപ്നം
ചവറ തെക്കുംഭാഗം: കരുനാഗപ്പള്ളി സബ്ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പതിനേഴോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവ് കാപ്പ പ്രകാരം പിടിയിൽ. ചവറ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതിൽ (ജാരിസ് മൻസിൽ )ജാരീസ് എന്ന് വിളിക്കുന്ന ഹാരിസിനെ (35 ) യാണ് കാപ്പ ചുമത്തി ജയിലിലടച്ചത് . അസമയങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞു നിർത്തി ആയുധം കാണിച്ച് ആക്രമിച്ച് കവർച്ച, മോഷണം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ആരാധനാലയം അടിച്ചുതകർക്കൽ, സ്ഫോടക വസ്തുക്കൾ എറിഞ്ഞു ആക്രമിക്കൽ തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങളിലാണ് ഇയാൾക്കെതിരെ കാപ്പാ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി റ്റി.നാരായണൻ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെക്കുംഭാഗം എസ് ഐ. സന്തോഷ്കുമാർ, എസ് ഐ മാരായ വിജയൻ, രണദേവൻ, സജിമോൻ, രാജേഷ്, റൗഫ്, വനിതാ സി പി ഓ മാരായ ശുഭ,…
Read Moreയാത്രക്കാരുടെ കോവിഡ് പിസിആർ ടെസ്റ്റ് മാദനണ്ഡങ്ങളിൽ മാറ്റംവരുത്തി എയർഇന്ത്യ എക്സ്പ്രസ്; നിബന്ധനങ്ങള്‍ ഇങ്ങനെ…
ദുബായ് : ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ കോവിഡ് പിസിആർ ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായിലേക്കുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച കോവിഡ് പി സി ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. അറിയിപ്പ് പ്രകാരം, യാത്രികർ ഹാജരാക്കുന്ന കോവിഡ് പിസ ആർ പരിശോധന ഫലത്തിന്റെ പകർപ്പിൽ, ഒറിജിനൽ ടെസ്റ്റ് റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യു ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, കോവിഡ് പിസിആർ പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച തീയതി, സമയം, റിപ്പോർട്ട് തയാറാക്കിയ തീയതി, സമയം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ ക്യുആർകോഡ്…
Read More