യാ​ത്ര​ക്കാ​രു​ടെ കോ​വി​ഡ് പി​സി​ആ​ർ ടെ​സ്റ്റ് മാ​ദ​ന​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്; നിബന്ധനങ്ങള്‍ ഇങ്ങനെ…

ദു​ബാ​യ് : ഇ​ന്ത്യ​യി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ കോ​വി​ഡ് പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​യി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു.

ഔദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്രി​ക​ർ​ക്ക്, യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് 72 മ​ണി​ക്കൂ​റി​നി​ട​യി​ൽ ല​ഭി​ച്ച കോ​വി​ഡ് പി ​സി ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ണ്.

അ​റി​യി​പ്പ് പ്ര​കാ​രം, യാ​ത്രി​ക​ർ ഹാ​ജ​രാ​ക്കു​ന്ന കോ​വി​ഡ് പി​സ ആ​ർ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ പ​ക​ർ​പ്പി​ൽ, ഒ​റി​ജി​ന​ൽ ടെ​സ്റ്റ് റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക്യു ​ആ​ർ കോ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മെ, കോ​വി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം സ്വീ​ക​രി​ച്ച തീ​യ​തി, സ​മ​യം, റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ തീ​യ​തി, സ​മ​യം എ​ന്നീ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ക്യു​ആ​ർ​കോ​ഡ് ത​ങ്ങ​ളു​ടെ ഒ​റി​ജി​ന​ൽ പ​രി​ശോ​ധ​നാ ഫ​ല​വു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment