പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന യുവാവും കാമുകിയായ കോളജ് വിദ്യാര്‍ഥിനിയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവതിയെ ചതിച്ചതാര് എന്ന ചോദ്യമുയരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരുവരേയും പ്രവേശിപ്പിച്ചപ്പോള്‍ യുവതി പറഞ്ഞ ‘എന്നെ ചതിച്ചതാണ്’ എന്ന വാക്കിന്റെ പൊരുളറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. ഇവിടെ താമസിക്കുന്ന കാസര്‍ഗോഡ് വെസ്റ്റ് എളേരിത്തട്ടിലെ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദ്(28), ബിരുദ വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരിയുമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശിവപ്രസാദ് ജോലിക്ക് പോകാതെ അവധിയിലായിരുന്നു. ഇന്നലെ ഹിന്ദി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ യുവതിയെ കാത്ത് സുഹൃത്തിന്റെ കാറുമായി ശിവപ്രസാദ് കോളജിന് സമീപത്തുണ്ടായിരുന്നു. ഈ കാറിലാണ് ശിവപ്രസാദ് യുവതിയെ പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.…
Read MoreDay: February 20, 2021
നീരൊഴുക്ക് കുറഞ്ഞു! എക്കലും ചെളിയും നിറഞ്ഞ് വൈപ്പിൻ കായൽ; മത്സ്യമേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ആശങ്ക
ചെറായി: പെരിയാറിന്റെയും വേന്പനാട്ട് കായലിന്റെയും സംഗമ സ്ഥാനമായ വൈപ്പിൻ ദീപിന്റെ കിഴക്ക് വശത്തെ കായൽ ദിനംതോറും എക്കലും ചെളിയും നിറഞ്ഞ് നികന്നുകൊണ്ടിരിക്കുന്നതിൽ മത്സ്യമേഖലയ്ക്കും ടൂറിസം മേഖലക്കും കടുത്ത ആശങ്ക. വേലിയിറക്ക സമയത്ത് കൊല്ലം-കോട്ടപ്പുറം ജലപാത കടന്നുപോകുന്ന ചാൽ ഒഴികെ പലയിടത്തും കായലിന്റെ അടിത്തട്ട് ഉയർന്നു കാണാം. കായലിനു വീതികുറഞ്ഞ ചെറായി പാലത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. ആഴക്കുറവുമൂലം മത്സ്യങ്ങൾ കടലിൽ നിന്നും കായലിലേക്ക് എത്തുന്നില്ല. ഇതാകട്ടെ ആയിരക്കണക്കിനു മത്സ്യതൊഴിലാളികളുടെ ജീവിതമാർഗത്തിനാണ് ഭീഷണിയാകുന്നത്. മാത്രമല്ല കായലിന്റെ ശോഷണം ടൂറിസത്തിനും തരിച്ചടിയാകും. കായൽ പലയിടത്തും നികന്ന് കിടക്കുന്നതിനാൽ കൊച്ചി വേന്പനാട്ട് കായലിൽനിന്ന് വടക്ക് ഉൾനാടൻ ജലാശയത്തിലേക്ക് കടക്കുന്ന ടൂറിസ്റ്റ് ബോട്ടുകളും മറ്റും ചാലുകൾ നോക്കി സഞ്ചരിച്ചില്ലെങ്കിൽ അപകടത്തിൽ പെടും. നീരൊഴുക്ക് അതിഭീകരമായി ശോഷിച്ചുവരുന്നതാണ് സ്ഥിതി വഷളാകാൻ കാരണം. വേന്പനാട് റെയിൽപാലത്തിന്റെയും ഗോശ്രീ പാലങ്ങളുടെയും ഉദയമാണ് നീരൊഴുക്ക് കുറയാൻ…
Read Moreഇന്ധനവിലക്കുതിപ്പിൽ പ്രതിഷേധിച്ച് ബജറ്റുമായി സൈക്കിളിൽ! ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം
കോട്ടയം: പെട്രോൾ -ഡീസൽ വിലക്കുതിപ്പിൽ പ്രതിഷേധിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് കോട്ടൂർ ബജറ്റ് അവതരണത്തിനെത്തിയത് സൈക്കിളിൽ. നീണ്ടൂരിൽനിന്ന് ഏറ്റുമാനൂരിലേക്കും തിരിച്ചും എട്ടു കിലോമീറ്റർ വീതമാണ് സൈക്കിൾ ചവിട്ടിയത്. ഇന്ധനവില വർധനവിനെതിരെ പ്ലക്കാർഡും സൈക്കിളിൽ സ്ഥാപിച്ചിരുന്നു. ഇന്ധനവില താങ്ങാനാവാതെ വലയുന്നവർ അനേകായിരങ്ങളാണ്. ടാക്സിക്കാരും മറ്റും ഇതേത്തുടർന്നു കടുത്ത ഞെരുക്കത്തിലുമാണ്. ബജറ്റിൽ ഇത്തരക്കാരെ സഹായിക്കാൻ പണം വകയിരുത്താനാവില്ല. ഈ സാഹചര്യത്തിൽ ഈ സമൂഹത്തിന്റെ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചാണ് സൈക്കിൾ ചവിട്ടി പഞ്ചായത്തിലെത്തിയതെന്ന് തോമസ് കോട്ടൂർ പറഞ്ഞു. 43 കോടി രൂപ വകയിരുത്തിയ ബജറ്റ് കോപ്പി സൈക്കിളിലെ ബോക്സിൽ വച്ചാണ് തോമസ് കോട്ടൂർ പഞ്ചായത്തിലെത്തി ബജറ്റ് അവതരിപ്പിച്ചത്. നീണ്ടൂർ മുതൽ ഏറ്റുമാനൂർ വരെ ടാക്സി തൊഴിലാളികൾ രാഷ്ട്രീയ ഭേദമെന്യേ വൈസ്പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചു.
Read Moreബിഗ് സല്യൂട്ട്! അധ്യാപക ദമ്പതികൾ 25 ലക്ഷത്തിന്റെ സ്വത്ത് മൂന്നു നിർധന കുടുംബങ്ങൾക്കു നൽകുന്നു
ചങ്ങനാശേരി: കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോയിയും ഭാര്യ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ അധ്യാപിക മിനി കുര്യനും തങ്ങളുടെ പേരിലുള്ള 25 ലക്ഷം രൂപയോളം വിലവരുന്ന സ്വത്ത് മൂന്ന് നിർധന കുടുംബങ്ങൾക്ക് ദാനം ചെയ്യുന്നു. കുറുന്പനാടം സ്കൂളിൽ ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷിക്കു സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. യുവദീപ്തി മിഷൻ ലീഗ് എന്നിവയുടെ മുൻ ഭാരവാഹി കൂടിയായ ബിനു ജോയി. മൂലേടം മങ്കുഴിയിൽ കുടുംബാംഗമാണ്. ജോണ്‍സ്, ജയിംസ്, ജ്യോത്സന എന്നിവരാണ് മക്കൾ.
Read Moreമുക്കുപണ്ടം പണയംവച്ച് തട്ടിയെുത്തത് 40 ലക്ഷം; രണ്ട് സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി; സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നിരുന്നു…
തിരുവല്ല: മുക്കുപണ്ടമടക്കം പണയംവച്ച് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ തിരുവല്ല അർബൻ സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ തട്ടിപ്പ് മനസിലായെങ്കിലും ഇതു മൂടിവയ്ക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സംഭവം പുറംലോകത്ത് അറിഞ്ഞതോടെയാണ് നടപടികളിലേക്കു കടന്നത്. ബാങ്കിന്റെ തിരുവല്ല പ്രധാന ശാഖയിലെ സീനിയർ ക്ലാർക്കും കാവുംഭാഗം സ്വദേശിനിയുമായ പ്രീത ഹരിദാസ്, പൊടിയാടി ശാഖയിലെ ക്ലാർക്കും വൈക്കത്തില്ലം സ്വദേശിനിയുമായ പുഷ്പലത എന്നിവർക്കെതിരെയാണ് നടപടി. സ്വർണപ്പണയ ഇടപാടിൽ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് ഭരണ മിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെന്ന് പറയുന്നു. സസ്പെൻഷനിലായ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലാണ് സ്വർണപ്പണയം വച്ചിരുന്നത്. ബാങ്കിന്റെ കറ്റോട്, തിരുവല്ല, പൊടിയാടി ശാഖകളിലെ സ്ഥിര നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നും വ്യാജ വൗച്ചർ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരടങ്ങുന്ന സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയതായും…
Read Moreപമീല ഗോസ്വാമി! നടി, മോഡല്‍, എയര്‍ ഹോസ്റ്റസ്; പാര്‍ട്ടിയില്‍ ചേര്‍ന്നത് 2019 ല്‍; ബിജെപി ഞെട്ടലില്‍, ഇലക്ഷനില്‍ തിരിച്ചടി ആകുമോ?
കൊൽക്കത്ത: ബംഗാളിലെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമി കൊക്കെയ്നുമായി അറസ്റ്റിൽ. ഇവരിൽനിന്ന് 100 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സുഹൃത്തായ പ്രബിർ കുമാർ ഡേയ്ക്കൊപ്പം പമീല ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ കാറിലാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. എട്ടുവാഹനങ്ങളിലായി എത്തിയ പോലീസ് സംഘം പമീലയുടെ കാർ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പമീലയും സുഹൃത്തും ഏതെങ്കിലും മയക്കുമരുന്നു റാക്കറ്റിന്റെ ഭാഗമാണോ എന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. രാഷ്ട്രീയത്തിൽ ചേരുന്നതിനു മുന്‍പ് പമീല മോഡലായും എയർ ഹോസ്റ്റസായും പ്രവർത്തിച്ചിരുന്നു. പിന്നീട് ബംഗാളി ടെലിവിഷൻ ചാനലിൽ നടിയായി. പശ്ചിമ ബംഗാളിലെ ജനപ്രിയമുഖം അല്ലാതിരുന്നിട്ടും ഭാരതീയ ജനതാ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി. 2019ലാണ് ഇവർ ബിജെപിയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ ബിജെപിയെ അനുകൂലിച്ച് പോസ്റ്റുകൾ ഇടുന്നതിൽ സജീവമായിരുന്നു. കർഷക സമരത്തിന് എതിരായ പ്രസ്താവനകളും ഇതിൽ പെടും. ഏതാണ്ട്…
Read Moreഇടിവുകള്‍ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന! മൂന്നു ദിവസത്തിനിടെ പവന് 1000 രൂപ ഇടിഞ്ഞു; ഈ മാസം കുറഞ്ഞത് 2,200 രൂപ
കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ വന്‍ ഇടിവുകള്‍ക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം ഗ്രാമിന് 125 രൂപയുടെയും പവന് ആയിരം രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വിലവര്‍ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകള്ക്കാണ് ഈ മാസം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഒന്നു മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവാണു രേഖപ്പെടുത്തിയത്. കേന്ദ്ര ബജറ്റിനെത്തുടര്ന്നാണു മാസാദ്യം വിലയിടിഞ്ഞതെങ്കില് നിലവില്‍ രാജ്യാന്തര വിലയിലുണ്ടായ കുറവാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായിരുന്നു ഈ മാസം ഒന്നിന് സ്വര്‍ണവില. ഇവിടെനിന്നുമാണു 20 ദിവസത്തിനിടെ വില കൂപ്പുകുത്തിയത്.
Read Moreസ്കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്തിയില്ല! പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അടുത്ത ബന്ധുവിനായി അന്വേഷണം ഊർജിതം; സിസിടിവി പറയുന്നത്…
അടിമാലി: പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയോടൊപ്പം ഇയാൾ പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ബൈസണ്‍വാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും കുഞ്ചിത്തണ്ണി സ്വദേശിനിയ.ുമായ രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. ഇവരുടെ പിതാവിന്റെ അർധസഹോദരന്റെ മകനായ അനൂപി (24) നെയാണ് പോലീസ് തെരയുന്നത്. ഇന്നലെ സ്കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് പള്ളിവാസൽ പവർ ഹൗസിനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മ സ്കൂളിൽ നിന്നും അനൂപിനൊപ്പം പോയതായി കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നായി അനൂപിന്റെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്ത് പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന…
Read Moreഒരു പഞ്ചായത്തിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് ഉന്നത പദവിയിൽ ഒരുമിച്ചു പ്രമോഷൻ! അഭിനന്ദിക്കുന്ന തിരക്കില്‍ നാട്ടുകാരും ബന്ധുക്കളും
കൊട്ടാരക്കര: ഒരു പഞ്ചായത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പോലീസിലെ ഉന്നത പദവിയിൽ ഒരേ പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത് കൗതുകകരമായി. എഴുകോൺ പഞ്ചായത്തിലുൾപ്പെട്ട അമ്പലത്തുംകാല സ്വദേശി എം.എം ജോസ്, ചീരങ്കാവ് സ്വദേശി ഷെരീഫ്.എസ്, ഇടയ്ക്കോട് സ്വദേശി അജയനാഥ്.ജി എന്നിവരാണ് സർക്കിൾ ഇൻസ്പെക്ടർ പദവിയിൽ നിന്നും ഡിവൈഎസ്പി ചുമതലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ നാടിന്റെ അഭിമാനമായി മാറിയത്. ഷെരീഫ്.എസ് കൊല്ലം എസ്എസ്ബി യിലും (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ), അജയനാഥ്.ജി എറണാകുളം പുത്തൻ കുരിശിലും എം.എം ജോസ് കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കുമാണ് ഡിവൈഎസ്പി മാരായി നിയമനം ലഭിച്ചത്. ഒരേ പഞ്ചായത്തിൽ നിന്നും ഒറ്റ ബാച്ചിൽപ്പെട്ട ഇവർ മൂവരും വിവിധ സ്റ്റേഷനിൽ എസ്ഐ പദവിയിൽ തുടങ്ങി ഡിവൈഎസ്പി പദംവരെ ഒരു പോലെ സഞ്ചരിച്ചത് കേരള പോലീസ് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. നിയമത്തിനുള്ളിൽ നിന്നു കൊണ്ട്, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സേവന പ്രവർത്തനങ്ങളും പോലീസ് സേനയിലെ അച്ചടക്കം…
Read Moreകളക്ടറേറ്റില്‍ എത്തുന്നവരെ ഓടിക്കാന്‍ തെരുവുനായ്ക്കള്‍ റെഡി! നാട്ടുകാർ പറയുന്നു…
പേരൂര്‍ക്കട: കുടപ്പനക്കുന്ന് കളക്ടറേറ്റ് വളപ്പിലെ തെരുവുനായ്ക്കള്‍ ഇവിടെയെത്തുന്നവർക്ക് ഭീഷണിയാകുന്നു. സിവില്സ്റ്റേഷൻ പരിസരത്ത് പത്തിലേറെ നായ്ക്കളാണുള്ളതെന്നും കാല്‍നടയായി വരുന്നവരെയും വാഹനയാത്രികരെയും ഇവ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കളക്ടറേറ്റില്‍ എത്തുന്നവര്‍ നല്കുന്ന ആഹാരം സ്ഥിരമായി കഴിക്കാനെത്തുന്ന നായ്ക്കള്‍ അവ ലഭിക്കാതെ വരുമ്പോള്‍ ചില അവസരങ്ങളില്‍ അക്രമാസക്തരായി മാറുകയാണെന്ന് പരാതിയുണ്ട്. കളക്ടറേറ്റ് പ്രവേശനകവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനു സമീപം നായ്ക്കൾ താവളമാക്കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട് . നായ്ക്കളുടെ വന്ധ്യംകരണം എങ്ങുമെത്താതെ നില്ക്കുമ്പോള് തെരുവുനായ്ക്കളുടെ എണ്ണം കളക്ടറേറ്റ് പരിസരത്ത് വര്ധിച്ചുവരുന്നുവെന്നത് നഗരസഭാ അധികൃതര്‍ ഗൗരവത്തോടെ കാണണമെന്ന് പരിസരവാസികൾ പറയുന്നു.
Read More