ചാവക്കാട്: ആദ്യത്തെ കണ്മണികൾ പുറത്ത് വന്നു, സംരക്ഷകരുടെ കൈവെള്ളയിൽ പിച്ചവച്ചവർ പഞ്ചാര പൂഴി മണലിൽ കൂടി നടന്ന് അവരുടെ വീടായ കടലിലേക്കു പോയി. ബ്ലാങ്ങാട് ബീച്ചിലെ കടലാമ കൂട്ടിൽനിന്നും 24 കുഞ്ഞുങ്ങളാണ് ഈ സീസണിൽ ആദ്യമായി പുറത്തുവന്നത്. ആദ്യത്തെ കുഞ്ഞുങ്ങളുടെ വരവിനായി ഒന്നര മാസത്തോളമായി ചാവക്കാട് ഫൈറ്റേഴ്സ് ക്ലബ് പ്രവർത്തകർ കാവലിലായിരുന്നു. ക്ലബ് അംഗങ്ങളായ വിബിൻ, ആർ.വി. സജിൻ, എ.സി. സുബീഷ്, കെ.എസ്. പ്രണവ്, കെ.എസ്. വിജീഷ്, സി.വി. ഗണേഷ് തുടങ്ങിയവർ ചേർന്നാണ് കടലിലേക്ക് വിട്ടത്. ഇതിനിടെ കടലാമകൾ കൂട്ടത്തോടെ തീരത്ത് കയറി മുട്ടയിട്ട അപൂർവ സംഭവവും കടപ്പുറത്ത് നടന്നു. പുത്തൻ കടപ്പുറത്ത് ഒറ്റ രാത്രിയിൽ 11 കടലാമകൾ തീരത്ത് വന്ന് 1133 മുട്ടകളിട്ടു. സീസണിൽ ഒന്നിച്ചെത്തി ഇത്രയും മുട്ടകൾ ഇടുന്നത് അപൂർവമാണെന്ന് പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. കടലാമകളെ കുറിച്ച്…
Read MoreDay: February 20, 2021
വിലയേറിയ വാഹനങ്ങൾക്കു സംശുദ്ധമായ പെട്രോൾ തൃശൂരിലും; വില 160 രൂപ
തൃശൂർ: മുന്തിയയിനം വാഹനങ്ങളിൽ ഉപയോഗിക്കാൻ മികച്ചയിനം പെട്രോളുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. വില കൂടുതലാണെങ്കിലും ശുദ്ധമായ പെട്രോൾ വൻവിലയുള്ള വാഹനങ്ങളുടെ എൻജിന്റെ ആയുസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ അവകാശപ്പെടുന്നത്. 100 ഒക്ടേൻ പെട്രോൾ എക്സ്പി 100 എന്ന പേരിൽ പുറത്തിറക്കിയ സംശുദ്ധ പെട്രോളിനു ലിറ്ററിന് 160 രൂപയാണു വില. സാധാരണ പെട്രോളിന് ഇന്നലത്തെ വില 90.86 രൂപയായിരുന്നു. മുന്തിയയിനം പെട്രോളായ എക്സ്പി 100 ന്റെ തൃശൂർ ജില്ലയിലെ വിതരണോദ്ഘാടനം തൃശൂർ പൂങ്കുന്നത്തെ മാധവം ഫ്യൂവൽസിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജരും കേരള മേധാവിയുമായ വി.സി. അശോകൻ നിർവഹിച്ചു. ലംബോർഗിനി കാറുകളിൽ പെട്രോൾ നിറച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മഥുര റിഫൈനറിയിലാണ് ഒക്ടോമാക്സ് വിദ്യ ഉപയോഗിച്ച് കൂടുതൽ സംശുദ്ധമായ ഒക്ടേൻ 100 പെട്രോൾ ശുദ്ധീകരിച്ചെടുക്കുന്നത്. വിലയേറിയ ആഡംബര വാഹനങ്ങളുടെ എൻജിനുകൾക്ക് ഈയിനം…
Read Moreസിനിമ ക്ലാസിക്കാണ്; ശശിമാഷിന് അതു ക്ലാസുമാണ്! 25 ഐഎഫ്എഫ്കെയിലും മുടങ്ങാതെ തത്വശാസ്ത്ര അധ്യാപകന്
സിജോ പൈനാടത്ത് കൊച്ചി: സിനിമ എന്നാല്‍ ഈ അധ്യാപകനു സ്ക്രീനില്‍ മിന്നിമറയുന്ന കേവല ദൃശ്യങ്ങളല്ല, വിശാലമായ അറിവനുഭവങ്ങളുടെ വിനിമയത്തിനുള്ള ക്ലാസ് മുറിയാണ്. സിനിമയില്‍ നിന്നു പഠിച്ചും പഠിപ്പിച്ചും അധ്യാപനത്തിന്റെ നവസാധ്യതകള്‍ തേടുന്ന ഡോ. പി.കെ. ശശിധരന് എന്ന തത്വശാസ്ത്ര അധ്യാപകന്, ഐഎഫ്എഫ്കെയുടെ 25 വര്‍ഷങ്ങളിലും നിശബ്ദസാന്നിധ്യമായി ഒപ്പമുണ്ട്. വര്‍ത്തമാന ജീവിതവുമായി സംവദിക്കാനാവുന്ന ഏറ്റവും ഫലപ്രദമായ കലാരൂപമെന്ന നിലയിലാണു താന്‍ സിനിമയെ കാണുന്നതെന്നാണു ഡോ. ശശിധരന്റെ പക്ഷം. ഗൗരവമായി രൂപപ്പെടുത്തുന്ന ഓരോ സിനിമയും ജൈവികമായ ഓരോ പഠനപ്രവര്‍ത്തനങ്ങളാണ്. ചരിത്രവും ചരിത്രപാഠങ്ങളില്‍ കാണാതെ പോയതും അതിന്റെ കാലികസംവാദ സാധ്യതകളുമെല്ലാം സിനിമയെന്ന വിശാലമായ പ്ലാറ്റ് ഫോമിലൂടെ പുതുതലമുറയിലേക്കെത്തിക്കാനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോടു നടന്ന ആദ്യ ചലച്ചിത്രമേളയില്‍ ശശിധരന് ഡെലഗേറ്റായിരുന്നു. വടകര സ്വദേശിയായ ഇദ്ദേഹം കാലിക്കട്ട് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഘട്ടത്തിലാണ് ആദ്യമേള. പിന്നീട്…
Read Moreകോവിഡ് ബാധിക്കും വരെ എല്ലാ രംഗത്തും സജീവമായി ഉണ്ടായിരുന്നു! ജോണ്‍ ജേക്കബ് വള്ളക്കാലി, ജീവിതത്തെ ഇച്ഛാശക്തികൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവ്
ഡൊമനിക് ജോസഫ് മാന്നാർ: ജീവിതത്തെ ഇച്ഛാശക്തി കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച വള്ളക്കാലി ബേബിച്ചായൻ. രാഷ്ട്രീയം ലാഭനഷ്ട കച്ചവടമല്ലെന്നും മറിച്ച് നാടിനും സമൂഹത്തിനും നന്മ ചെയ്യുവാനുള്ള പൊതുസഭയാണെന്നും തെളിയിച്ച നേതാവായിരുന്നു ജോണ്‍ജേക്കബ് വള്ളക്കാലി എന്ന നാട്ടുകാരുടെ ബേബിച്ചായൻ. പരുമലയിൽ ഏക്കർ കണക്കിന് ഭൂസ്വത്തുണ്ടായിരുന്ന ബേബിച്ചാൻ അതെല്ലാം വിറ്റ് രാഷ്ട്രീയത്തിനായി ഉപയോഗിച്ചയാൾ എന്ന നിലയിലാണ് കാലം അദ്ദേഹത്തെ തിരിച്ചറിയുന്നത്. രണ്ടാഴ്ച മുന്‍പ് കോവിഡ് ബാധിക്കും വരെ ഈ പ്രായത്തിലും എല്ലാ രംഗത്തും സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. കോവിഡ് സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടയിലാണ് വിധി തട്ടിയെടുത്തത്. അനുശോചന പ്രവാഹം വള്ളക്കാലി ബേബിച്ചായന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എന്നിവർ അനുശോചിച്ചു. ആന്റോ ആന്റെണി എംപി, മാന്നാർ അബ്ദുൾലത്തീഫ്,…
Read Moreജെസ്ന എവിടെ ? സിബിഐയുടെ അന്വേഷണം ഇവിടെ തുടങ്ങണം; സിബിഐ മകളെ കണ്ടെത്തണമെന്ന അഭ്യ ർഥനയും ആഗ്രഹവുമായി പിതാവ് ജെയിംസ്
കോട്ടയം: ജെസ്നയുടെ കുടുംബാംഗങ്ങൾ, ജെസ്നയെ അവസാനമായി കണ്ട നാട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ തുടങ്ങണം തിരോധാനത്തിന് മൂന്നു വർഷം തികയാനിരിക്കെ ജെസ്നയെക്കുറിച്ചുള്ള സിബിഐയുടെ അന്വേഷണം. മുൻപ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽതന്നെയാണ് അന്വേഷണം നടത്തിയത്. മുക്കൂട്ടുതറ ടെലിഫോണ്‍ ടവറിന്റെ പരിധിയിൽനിന്നുള്ള അര ലക്ഷത്തോളം കോൾ ഡേറ്റകൾ, ജെസ്ന ഉപയോഗിച്ച പഴയ മോഡൽ മൊബൈൽ ഫോണ്‍, അതിൽ വന്നതും അയച്ചതുമായ ഫോണ്‍ സന്ദേശങ്ങൾ, നോട്ട് ബുക്കുകൾ, പുസ്തകങ്ങൾ, വിവിധയിടങ്ങളിൽ നിന്നുശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണു ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ. മുണ്ടക്കയത്തിനു സമീപത്തെ തോട്ടങ്ങളിലും വിവിധ വനങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലുമൊക്കെ നാട്ടുകാരും സഹപാഠികളും തിരോധാനത്തിനു പിന്നാലെ തെരച്ചിൽ നടത്തിയിരുന്നു. സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ് കോട്ടയം: ജെസ്നയെ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ച സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ വയ്ക്കുന്നതായി ജെസ്നയുടെ പിതാവ് കുന്നത്ത് ജെയിംസ് പറഞ്ഞു. ജെസ്നയെ കാണാതായി ആറു മാസം…
Read Moreകുമരകത്തെ ഒഴിവാക്കിയതിനു പിന്നിൽ ആര് ? ഡിറ്റിപിസി സെക്രട്ടറി പകപോക്കൽ നടത്തിയതിന്റെ ഫലമോ?
കോട്ടയം: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2021ൽനിന്ന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രവും ഇന്ത്യയിലെ 17 ഐക്കോണിക് ഡെസ്റ്റിനേഷനുകളിൽ ഒന്നുമായ കുമരകത്തെ ഡിടിപിസി ഒഴിവാക്കി. ടൂറിസം വകുപ്പിന്റെ ഏറ്റവും പ്രമുഖമായ കലാ സാംസ്കാരിക പരിപാടിയിൽ അന്തർദേശീയ ടൂറിസം കേന്ദ്രമായ കുമരകത്തെ ബോധപൂർവം ഒഴിവാക്കിയതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്. കോവിഡിനുശേഷം കേരളത്തിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ടൂറിസ്റ്റുകൾ എത്തി തുടങ്ങിയ അപൂർവം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണു കുമരകം. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സ്വന്തം കൈയിൽനിന്നും പണം മുടക്കി കുമരകം ഫെസ്റ്റ് നടത്താൻ കുമരകത്തെ ഹൗസ് ബോട്ടുടമകളും റിസോർട്ട് ഉടമകളും ഇതര ടൂറിസം സംരംഭകരും ശ്രമിച്ചിരുന്നു. സംഘാടന ചെലവിന് സഹായത്തിനായി ടൂറിസം മന്ത്രിയെ കുമരകത്തെ വിവിധ ടൂറിസം സംഘടനകൾ സമീപിച്ചപ്പോൾ ഈ വർഷം ഉത്സവം പരിപാടി വിപുലമായി കുമരകത്ത് സംഘടിപ്പിക്കുമെന്ന് സംരംഭകർക്ക് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകൾ എല്ലാം ഡിടിപിസി കാറ്റിൽ പറത്തിയെന്ന് സംരംഭകർ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അതും പതിനായിരം രൂപ! ക്ഷീര കർഷകനോട് കൈക്കൂലി വാങ്ങി പിടിയിലായ മൃഗ ഡോക്ടര്‍ക്ക് മുട്ടന്‍പണി
കോട്ടയം: പശുവിനെ വാങ്ങാൻ സബ്സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽനിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്ത മൃഗഡോക്ടറെ റിമാൻഡ് ചെയ്തു. മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിനു 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുന്പോൾ കർഷകർക്ക് 60,000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ അതത് പ്രദേശത്തെ മൃഗഡോക്ടർ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നൽകുന്നത്. ഇതിനായി കർഷൻ മൃഗഡോക്ടറെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിനു പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യം അടക്കം നോക്കണമെന്നും പണമില്ലെന്നും കൈക്കൂലി തുക അയ്യായിരമായി കുറയ്ക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ…
Read Moreബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്! രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ചടുല നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കാനുള്ള ചടുല നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. പ്രതിയെ അറസ്റ്റ് ചെയ്തതുകാട്ടി എറണാകുളം എസിജെഎം കോടതിയില്‍ അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായുള്ള പ്രൊഡക്ഷന്‍ വാറന്റിനു കോടതി അനുമതി ലഭിച്ചാലുടന്‍ ഇതുമായി സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്കു തിരിക്കും. എത്രയുംവേഗം പ്രതിയെ വിട്ടുകിട്ടുന്നതിനായി പ്രോഡക്ഷന്‍ വാറന്റ് പരപ്പന അഗ്രഹാര സൂപ്രണ്ടിനു കൈമാറും.തുടര്‍ന്നു ബംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരിക്കും പൂജാരിയെ ക്രൈംബ്രാഞ്ചിനു കൈമാറുക. തുടര്‍ന്നു കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണു അന്വേഷണസംഘത്തിന്റെ നീക്കം. കേസിലെ മൂന്നാം പ്രതിയായ രവി പൂജാരി നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലാണു കഴിഞ്ഞുവരുന്നത്. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് സംഘം കഴിഞ്ഞദിവസം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണു അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതും. അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി…
Read Moreപരിചയം അടുപ്പമായി വളര്‍ന്നു, ഒരുമിച്ച് താമസവും തുടങ്ങി.! കുമളിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…
ഇടുക്കി: കുമളിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായത് നാടു വിടാൻ ഒരുങ്ങുന്നതിനിടെ. കുമളി താമരകണ്ടത്ത് താമസിക്കുകയായിരുന്ന ഉമാമഹേശ്വരിയെന്ന റസിയ (36) യാണ് ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന വാഗമണ്‍ മണികണ്ഠ ഭവനിൽ ഈശ്വരനെ (40) പിന്നീട് വാഗമണ്ണിലെ ഒളിയിടത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. റസിയയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഇന്നലെ പുലർച്ചെ താമരക്കണ്ടത്തെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റസിയയും ഈശ്വരനും ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചവരാണ്. വാഗമണ്‍ സ്വദേശിയായ ഈശ്വരൻ പിന്നീട് മകനൊപ്പം ഒറ്റക്ക് താമസിക്കുകയായിരുന്ന റസിയയുമായി അടുപ്പം സ്ഥാപിച്ചു. ഇരുവരുടെയും മക്കൾ ചിൽഡ്രൻസ് ഹോമിലാണ്. ഇവിടെ നിന്നുള്ള പരിചയമാണ് അടുപ്പമായി വളർന്നത്. എട്ട് മാസം മുന്‍പ് ഇരുവരും റസിയയുടെ വീട്ടിൽ ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ റസിയയുടെ ആദ്യ വിവാഹത്തിലെ മകനെ ഈശ്വരൻ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതോടെ ഈശ്വരനെതിരെ റസിയയും…
Read Moreസ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍! പ്രിയങ്കയുടെ ബുക്കിലെ വാക്കുകള്‍ വൈറലാകുന്നു
മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയുടെ ഓര്‍മകള്‍ കോര്‍ത്തിണക്കി എഴുതിയ അണ്ഫിനിഷ്ട്ഡ് മെമ്മറീസ് എന്ന ബുക്കിലെ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ബുക്ക് പ്രകാശനം ചെയ്തത്. അന്ന് മുതല്‍ നടിയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുകയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രിയങ്ക കുറിച്ചിട്ടുണ്ട്. അതില്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ വേര്‍പാടിനെക്കുറിച്ച് കൂടി പറഞ്ഞിരുന്നു. 2013-ല്‍ ആണ് നടിയുടെ പിതാവ് അശോക് ചോപ്ര അന്തരിച്ചത്. അര്‍ബുദ ബാധിതനായി അഞ്ച് വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അശോക് ചോപ്ര അന്തരിച്ചത്. പിതാവിന്റെ വേര്‍പാട് വലിയൊരു ആഘാതമാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഏറെക്കാലം പുറത്ത് പോലും ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ…
Read More