വി​ല​യേ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സം​ശു​ദ്ധ​മാ​യ പെ​ട്രോ​ൾ തൃ​ശൂ​രി​ലും; വി​ല 160 രൂ​പ

തൃ​ശൂ​ർ: മു​ന്തി​യ​യി​നം വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ മി​ക​ച്ച​യി​നം പെ​ട്രോ​ളു​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ.

വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും ശു​ദ്ധ​മാ​യ പെ​ട്രോ​ൾ വ​ൻ​വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ന്‍റെ ആ​യു​സും ഇ​ന്ധ​ന​ക്ഷ​മ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

100 ഒ​ക്ടേൻ പെ​ട്രോ​ൾ എ​ക്സ്പി 100 എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ സം​ശു​ദ്ധ പെ​ട്രോ​ളി​നു ലി​റ്റ​റി​ന് 160 രൂ​പ​യാ​ണു വി​ല. സാ​ധാ​ര​ണ പെ​ട്രോ​ളി​ന് ഇ​ന്ന​ല​ത്തെ വി​ല 90.86 രൂ​പ​യാ​യി​രു​ന്നു.

മു​ന്തി​യ​യി​നം പെ​ട്രോ​ളാ​യ എ​ക്സ്പി 100 ന്‍റെ തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണോ​ദ്ഘാ​ട​നം തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്തെ മാ​ധ​വം ഫ്യൂ​വ​ൽ​സി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രും കേ​ര​ള മേ​ധാ​വി​യു​മാ​യ വി.​സി. അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു. ലം​ബോ​ർ​ഗി​നി കാ​റു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ മ​ഥു​ര റി​ഫൈ​ന​റി​യി​ലാ​ണ് ഒ​ക്ടോ​മാ​ക്സ് വി​ദ്യ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സം​ശു​ദ്ധ​മാ​യ ഒ​ക്ടേ​ൻ 100 പെ​ട്രോ​ൾ ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ത്.

വി​ല​യേ​റി​യ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ​ക്ക് ഈ​യി​നം പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

എ​ൻ​ജി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും അ​തി​വേ​ഗ​ത്തി​ലു​ള്ള കു​തി​പ്പി​നും വി​ല​യേ​റി​യ പെ​ട്രോ​ൾ ഗു​ണ​മാ​കു​മെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ജ​ർ​മ​നി​യും അ​മേ​രി​ക്ക​യും ഉ​ൾ​പ്പെ​ടെ ആ​റു രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രമേ 100 ഒ​ക്ടേ​ൻ പെ​ട്രോ​ൾ ഇ​പ്പോ​ൾ ഉ​ള്ളൂ.

ഐ​ഒ​സി റീ​ട്ടെ​യിൽ സെ​യി​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക് ദാ​സ്, കൊ​ച്ചി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ഡി​ജി​എം കെ. ​ര​ഘു, സീ​നി​യ​ർ മാ​നേ​ജ​ർ വി. ​വി​ജു മാ​ധ​വം, ഫ്യൂ​വ​ൽ​സ് പാ​ർ​ട്ണ​ർ​മാ​രാ​യ വി.​എം. ജ​യ​സേ​ന​ൻ, ഉ​ഷ ജ​യ​സേ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment