ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബത്തിന്റെ ലേബലൊന്നുമില്ലാതെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരം. ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവരെല്ലാം പരാജയപ്പെട്ട് തിരികെ വന്നു. എന്നാല്‍ പ്രിയങ്ക ഹോളിവുഡിലും തനിക്കായൊരു ഇരിപ്പിടം കണ്ടെത്തി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, എന്തുകൊണ്ടാണ് താന്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരിക്കുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ഗ്രൂപ്പിസവുമൊക്കെയാണ് എന്റെ ചുവടുമാറ്റത്തിനുള്ള കാരണം. ബോളിവുഡില്‍ എന്നെ ഒരു കോര്‍ണറിലേക്ക് തള്ളി മാറ്റുകയായിരുന്നു. എന്നെ ആരും കാസ്റ്റ് ചെയ്യുന്നില്ല. ആളുകളുമായി ഭിന്നതകളുണ്ടായി. ഞാന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ മികവുള്ളവളല്ല. ആ പൊളിറ്റിക്സില്‍ ഞാന്‍ തളര്‍ന്നു പോയി. എനിക്കൊരു ഇടവേള വേണമായിരുന്നു. സംഗീതമാണ് എനിക്ക് ലോകത്തിന്റെ…
Read MoreTag: priyanka chopra
എനിക്ക് അവളുടെ അടിവസ്ത്രം കാണണം ! ബോളിവുഡ് സംവിധായകന് അന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര
ലോകമെമ്പാടും ആരാധകരുള്ള സിനിമാതാരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയിരിക്കുകയാണ് നടി. ബോളിവുഡ് സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നേരത്തേ പലവട്ടം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചും താന്‍ നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തി. പ്രിയങ്ക സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ… ‘ഇത് നടക്കുന്നത് 2002ലോ 2003ലോ ആണ്. നായകനെ വശീകരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണം. ഈ സമയത്താണ് സംവിധായകന് വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരിക ?. അയാള്‍ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.…
Read Moreപ്രായപൂർത്തിയായ എന്നെ നിക്ക് കണ്ടത് കുട്ടിയായിരുന്നപ്പോൾ; പിന്നെ അവൻ എന്റെ ഭർത്താവായി; തുറന്ന് പറഞ്ഞ് പ്രിയങ്ക
നിക്ക് ചെറിയ കുട്ടിയായിരുന്നപ്പോഴാണ് എന്നെ ആദ്യമായി കണ്ടത്. അതും ടെലിവിഷനിലൂടെ. ഞങ്ങൾ തമ്മിലുള്ള വിവാഹശേഷം നിക്കിന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോള്‍ കൗതുകവും അമ്പരപ്പും തോന്നി. പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്. ആ ചടങ്ങ് നിക്ക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. 2000 നവംബറില്‍ ആയിരുന്നു ഈ ചടങ്ങ്. അതിന് തൊട്ടുമുമ്പുള്ള ജൂലൈയില്‍ എനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. നിക്കിന്റെ അച്ഛന് കെവിന് സീനിയറിന് സൗന്ദര്യ മത്സരങ്ങള്‍ കാണുന്നത് വലിയ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ മിസ് വേള്‍ഡ് മത്സരം കണ്ടത്. ഇതിനിടയില്‍ നിക്കും അവര്‍ക്ക് അരികിലെത്തി മത്സരത്തിന്റെ അവസാനഭാഗങ്ങള്‍ കാണുകയായിരുന്നുവെന്ന് അമ്മ പറഞ്ഞ -പ്രിയങ്ക ചോപ്ര
Read Moreഒരു മാസത്തോളം ഇഞ്ചക്ഷന് എടുക്കേണ്ടി വന്നതോടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി ! അണ്ഡം ശീതീകരിച്ച ദിവസങ്ങള്‍ കഠിനമായിരുന്നെന്ന് പ്രിയങ്ക ചോപ്ര…
ലോകമെമ്പാടും നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.ഇന്ത്യയിലേക്ക് മകള്‍ മാലതി മേരി ചോപ്രയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ ആദ്യ വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മുപ്പതാം വയസില്‍ തന്റെ അണ്ഡം ശീതികരിച്ചതുള്പ്പെടെ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് പ്രിയങ്ക. അണ്റാപ്പ്ഡ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. 39ാം വയസിലാണ് പ്രിയങ്ക അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതീകരിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഏറെ കഠിനമായിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുകയായിരുന്നു ഞാന്‍ ആ സമയം. ഒരു മാസത്തോളം ഇഞ്ചക്ഷന് എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി. ഇത് ഏറെ ബുദ്ധിമുട്ടിച്ചു. ഇതെല്ലാം ജോലിയെ ബാധിക്കാതെ മുന്പോട്ട് പോവുക എന്നത് ഏറെ പ്രയാസമായിരുന്നു’, പ്രിയങ്ക പറയുന്നു. അണ്ഡം ശീതീകരിക്കാനുള്ള തീരുമാനത്തിന് മുന്‍പ് ഡോക്ടറായ…
Read Moreപാന്റ്സ് അഴിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സംവിധായകന് ! അന്ന് രക്ഷിച്ചത് സല്മാന് ഖാന് എന്ന് പ്രിയങ്ക ചോപ്ര…
ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് താരമാണെങ്കിലും തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയിലെത്തുന്നത്. പ്രിയങ്കയുടെ അദ്യ ചിത്രം ഇളയ ദളപതി വിജയ് നായകനായി 2001 പുറത്തിറങ്ങിയ തമിഴന് ആയിരുന്നു. എന്നാല്‍ പിന്നീട് ദി ഹീറോ ലവ് സ്റ്റോറി എ സ്പൈ എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പിന്നീട് അന്ദാസ്, മുജെസെ ശാന്തി കരോഗേ, ബര്‍സാത്, യകീന്, കമീനേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഹോളിവുഡിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരം 2000 ല്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ ചലച്ചിത്ര മേഖലയില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന് തന്നോട് മോശമായി പെരുമാറി എന്നാണ് താരം പറയുന്നത്. പാന്റ് മാറ്റി അടിവസ്ത്രം കാണിക്കാന്‍ ആയാല്‍ തന്നോട് ആവശ്യപ്പെട്ടു. താന്‍ അക്കാര്യം സംവിധായകനോട് ചോദിച്ചപ്പോള്‍…
Read Moreഅമ്മയായതോടെ പ്രിയങ്ക ആളാകെ മാറി ! മകളെക്കുറിച്ച് പ്രിയങ്കയുടെ അമ്മ പറയുന്നതിങ്ങനെ…
ജനുവരി അവസാനമാണ് സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ പേരും വിവരങ്ങളും താരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ അവസരത്തില്‍ അമ്മയായ ശേഷം പ്രിയങ്കയുടെ ജീവിതമാകെ മാറിയെന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മയും കോസ്മറ്റോളജിസ്റ്റുമായ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറഞ്ഞത്. അമ്മയായ ജീവിതം ആസ്വദിക്കുകയാണ് പ്രിയങ്ക എന്നും മധു ചോപ്ര. പ്രിയങ്കയുടെ കുഞ്ഞിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും പക്ഷേ, എല്ലായിപ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി. ‘ഞാന്‍ ഇപ്പോള്‍ പ്രിയങ്കയെയോ എന്റെ മകനെയോ കുറിച്ചല്ല ചിന്തിക്കുന്നത്. കുഞ്ഞിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്.’ മധു ചോപ്ര വ്യക്തമാക്കി. പ്രിയങ്ക അമ്മയായ കാലം എങ്ങനെയാണ് കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് പ്രിയങ്ക വളരെ സന്തോഷവതിയാണെന്നായിരുന്നു മധു ചോപ്രയുടെ മറുപടി. ‘ഞങ്ങള്‍…
Read Moreഇതെല്ലാം ഞാൻ നേരത്തെ ഊഹിച്ചിരുന്നു ! നിക്കിന്റെ പേരു വെട്ടിയതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നതിങ്ങനെ…
ട്വിറ്ററിൽ നിന്നു ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടിയത് എന്തിനായിരുന്നു എന്നു വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലെ പേരുമായി സാമ്യമുളളതാക്കാന് വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും തന്റെ പേരിനൊപ്പമുളള ‘ജൊനാസ്’ ഒഴിവാക്കിയതെന്ന് താരം വ്യക്തമാക്കി. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര തുറന്നത്. എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാന്‍ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടര്‍ന്നുണ്ടായ ചര്‍ച്ചകളെല്ലാം ഞാന്‍ നേരത്തെ ഊഹിച്ചതാണ്. ഇതൊക്കെ ആളുകള്‍ വലിയ കാര്യമായി കണക്കാക്കുന്നതിനെ രസകരമായാണു ഞാന്‍ കാണുന്നത്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ- എന്നാണ് പ്രിയങ്ക പറഞ്ഞത്. ബോളിവുഡ് താരം പ്രിയങ്ക തന്റെ പേരില്‍ നിന്ന് ഭര്‍ത്താവും അമേരിക്കന്‍ പോപ്പ് ഗായകനുമായ നിക് ജൊനാസിന്റെ പേര് വെട്ടി മാറ്റിയത് സോഷ്യല്‍ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ…
Read Moreനിക്കിനെ ആയിരുന്നില്ല പ്രിയങ്കയുടെ കുടുംബം മനസില്‍ കണ്ടത്!
ബോളിവുഡിന്റെ താരറാണിയെന്നതിനു പുറമെ ഗ്ലോബല്‍ സ്റ്റാര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഒരു ഗായിക എന്ന നിലയിലു കൈയടി നേടിയിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുകയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018-ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്നയെ വിവാഹം കഴിക്കണമെന്നായിരുന്നു. “ദേവോം കി ദേവ് മഹാദേവ്’ എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്. പ്രിയങ്ക…
Read Moreവിമര്ശകന് മറുപടിയുമായി പ്രിയങ്ക
93-ാമത് ഓസ്കര് നാമനിര്‍ദേശപ്പട്ടിക പുറത്തുവിടാന്‍ ഇത്തവണ അവസരം ലഭിച്ചത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജോനാസിനുമായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഓസ്കര് നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന് പീറ്റര്‍ ഫോര്‍ഡ്. ഓസ്കര് നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് യോഗ്യത എന്നായിരുന്നു ഇയാളുടെ വിമര്‍ശനം. എന്നാല്‍ ഇയാള്‍ക്ക് കൃത്യമായ മറുപടിയും പ്രിയങ്ക നല്‍കുകയും ചെയ്തു.ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണിത് എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാധ്യമപ്രവര്ത്തകന് മറുപടി നല്‍കിയിരിക്കുന്നത്. 60 ചിത്രങ്ങളുടെ പട്ടികയും പ്രിയങ്ക എഴുതിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്കാര്‍ പട്ടിക പുറത്ത് വിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ സന്തോഷവും…
Read Moreമാജിക്കൽ കണക്ഷൻ
ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന് അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണ്. പ്രിയങ്കയുമായിട്ടുള്ള വിവാഹത്തിന് മുമ്പു തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത്. വിവാഹ ശേഷമുള്ള സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മികച്ചൊരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ക്കും അങ്ങനെ തന്നെയാണെന്നാ ണ് എന്റെ പ്രതീക്ഷ. -നിക് ജോണ്‍സ്
Read More