പയ്യന്നൂർ: രാവിലെ ആകാശത്തിന്റെ കിഴക്കു ഭാഗത്ത് നാലു ഗ്രഹങ്ങൾ ഒത്തുകൂടുന്ന മനോഹര കാഴ്ച നാളെ മുതൽ കാണാം. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് രാവിലെ കിഴക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. മകരം നക്ഷത്രഗണത്തിലാണ് എല്ലാ ഗ്രഹങ്ങളും. കേരളത്തിൽ എല്ലായിടത്തും ഈ അപൂർവ ഗ്രഹസംഗമം കാണാൻ കഴിയും. ആകാശത്ത് അപൂർവമായി മാത്രം കണ്ടുപിടിക്കാൻ കഴിയുന്ന ബുധൻ എന്ന കൊച്ചുഗ്രഹത്തെ വ്യക്തമായി ഈ കൂട്ടത്തിൽ കാണാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്. വ്യാഴത്തിന്റെയും ശനിയുടെയും ഇടയിലായിരിക്കും ബുധന്റെ സ്ഥാനം. പുലർച്ചെ 4.30 മുതൽ സൂര്യപ്രഭയിൽ മറയുന്നതുവരെ ഈ ഗ്രഹങ്ങളെ നഗ്നനേത്രം കൊണ്ടു കാണാം. ഇവയിൽ ശുക്രൻ ഫെബുവരി അവസാനത്തോടെ ദൃഷ്ടിപഥത്തിൽനിന്നു മറയുകയും പിന്നീട് സന്ധ്യക്ക് പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാൽ മറ്റുള്ളവയെ മാർച്ച് അവസാനം വരെ രാവിലെ ഈ ഭാഗത്തുതന്നെ കാണാൻ കഴിയും.
Read MoreDay: February 23, 2021
ഫൈസല്‍ എവിടെ? ജയിലിൽ അല്ലെന്നു സൂചന; ദുബായില്‍ രഹസ്യകേന്ദ്രത്തിൽ; കേസുകള്‍ തീര്പ്പാകാതിരിക്കാന് ഇടപെടല്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള മുഖ്യപ്രതി ഫൈസല്‍ ഫരീദിന് ഉന്നത ബന്ധം. ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം പറയുന്നത്. ദുബായിലെ ജയിലിലാണെന്നായിരുന്നു എന്‍ഐഎ ഇതുവരെയും കരുതിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നതെന്നും ഫൈസല്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഉന്നതബന്ധം ഫൈസലിന് സംരക്ഷണം ഒരുക്കുന്നതായാണ് എന്‍ഐഎ കരുതുന്നത്. ദുബായിലെ തുറമുഖങ്ങളില്‍ ഫൈസലുമായി അടുപ്പമുള്ള ഒട്ടേറെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരം കിട്ടി പക്ഷേ,അനധികൃതമായുള്ള കയറ്റുമതിക്കും ഇറക്കുമതിക്കുമെല്ലാം ഇവരുടെ സഹായം ഫൈസലുള്പ്പെടെയുള്ളവര്ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സഹായത്തിന് പല പ്രത്യുപകാരങ്ങളും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നിശ്ചിത ശതമാനം പല ഉന്നതര്‍ക്കും നല്‍കുന്നതായാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. നിരവധി മലയാളികള്‍…
Read Moreതേനെടുക്കാം, കരുതലോടെ..! കേരളത്തില്‍ തേന്‍കാലം ആരംഭിക്കുന്നു…
കേരളത്തില്‍ തേന്‍കാലം ആരംഭിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഞൊടിയല്‍ അഥവാ ഇന്ത്യന്‍ തേനീച്ചയ്ക്ക് മൂന്നു കാലങ്ങളാണുള്ളത്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വളര്‍ച്ചാകാലം, ജനുവരി മുതല്‍ മേയ് വരെ തേന്‍ കാലം, മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്ഷാമകാലം എന്നിങ്ങനെയാണത്. വളര്‍ച്ചാകാലത്ത് റാണി ഈച്ചയുടെ പ്രകൃതിദത്തപ്രജനന ശേഷി പ്രയോജനപ്പെടുത്തി കൂടുകള്‍ പിരിച്ച് എണ്ണം വര്‍ധിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കര്‍ഷകര്‍. ഇനി ഏറ്റവും മികച്ച കൊയ്ത്താണ് തേനീച്ച കര്‍ഷകരുടെ ലക്ഷ്യം. തേന്‍കാലം ആരംഭിക്കാനിരിക്കെ മെച്ചപ്പെട്ട തോതില്‍ തേന്‍ ശേഖരിക്കാന്‍ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. മുന്‍കാലങ്ങളില്‍ ഞൊടിയല്‍ തേനീച്ച കൂടൊന്നിന് രണ്ടുമൂന്നു കിലോ തേന്‍ കിട്ടിയിരുന്നിടത്ത് 10 – 20 കിലോ തേന്‍ ലഭ്യമായതോടെ അനേകംപേര്‍ തേനീച്ച കൃഷി ഉപജീവന മാര്‍ഗമാക്കി. വളര്‍ച്ചാകാലത്ത് ധാരാളം പൂമ്പൊടി ലഭ്യമാക്കാനായി തെങ്ങിന് തോപ്പില്‍ വളര്‍ത്തിയിരുന്ന കോളനികളെ തേനിന്റെ…
Read Moreഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരായ പീഡനപരാതി വ്യാജമെന്ന് പോലീസ്! ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് പ്രദീപ് കുമാര്‍
കൊച്ചി: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ തന്നെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തക നല്കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മാധ്യമങ്ങള്‍ കേസ് സെന്‍സേഷണലാക്കിയത് കോവിഡ് കാലത്ത് രാപകല്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയായിപ്പോയെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കള്ളപ്പരാതി നല്‍കിയതെന്ന് ആരോഗ്യപ്രവര്‍ത്തക നല്കിയ സത്യവാങ്മൂലവും പ്രതി ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഇതനുസരിച്ചു നല്കിയ റിപ്പോര്‍ട്ടിലാണ് പരാതി വ്യാജമാണെന്ന് പറയുന്നത്. ഇതു കോടതി രേഖപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് 2020 സെപ്റ്റംബര്‍ ഏഴിന് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreകോൺവെന്റിൽ അപ്രതീക്ഷിതമായി എത്തി; അതിഥിയെ മതിയായ രീതിയിൽ സത്കരിക്കാൻ പറ്റാത്തതിന്റെ വിഷമത്തില്‍ സിസ്റ്റർമാർ; ഭക്ഷണം കഴിക്കാത്തതിന്റെ കാരണമായി രാഹുല്‍ പറഞ്ഞത്…
കൽപ്പറ്റ: വയനാട് കേണിച്ചിറയിലെ സിഎംസി കോണ്‍വെന്റിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്വീകരിച്ച് മഠത്തിലെ സിസ്റ്റർമാർ. രാഹുൽ ഗാന്ധി എംപിയാണ് അപ്രതീക്ഷിതമായി മഠത്തിൽ സന്ദർശനം നടത്തിയത്. അതിഥിയെ മതിയായ രീതിയിൽ സത്കരിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് മഠത്തിലെ സിസ്റ്റർമാർ. പൂതാടിയിൽ സംഘടിപ്പിച്ച കുടുംബശ്രീ സംഗമത്തിലും ഇൻഫന്റ് ജീസസ് സ്കൂളിനുള്ള വിദ്യാവാഹിനി ബസ് വിതരണ ചടങ്ങിലും പങ്കെടുക്കാനാണ് അദ്ദേഹം കേണിച്ചിറയിൽ എത്തിയത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെ മടങ്ങുന്നത് എന്താണ് എന്ന് സിസ്റ്റർമാർ ചോദിച്ചപ്പോൾ എംഎൽഎ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാഹുലിന് ഭക്ഷണം നൽകാൻ എംഎൽഎയോട് അനുവാദം ചോദിച്ചപ്പോൾ മുട്ടിലിൽ എത്താൻ വൈകുമെന്ന് സൂചിപ്പിച്ച് അവിടെനിന്നും ഇറങ്ങുകയായിരുന്നു.
Read Moreഇരുട്ടിന്റെ മറ നീക്കി വീണ്ടും വെളിച്ചം പകരും; വേലുതമ്പിദവള സ്ഥാപിച്ച ചങ്ങനാശേരി നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് വീണ്ടും തെളിയുന്നു
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിന്റെ അഭിമാന സ്തംഭം അഞ്ചുവിളക്ക് ഇനി തെളിയും. അഞ്ചു വിളക്കിന്റെ അറ്റുകുറ്റ ജോലികൾ പൂർത്തിയാക്കി പ്രകാശം പരത്തുന്നതിനു നഗരസഭ തീരുമാനമെടുത്തു. ഇതോടെ ചങ്ങനാശേരിയുടെ മുഖമുദ്രയായ അഞ്ചു വിളക്കിനു ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അഞ്ചുവിളക്കിന്റെ അറ്റകുറ്റ പണികൾ നടത്താൻ എസ്റ്റിമേറ്റ് തയാറാക്കാൻ മുനിസിപ്പൽ എൻജിനിയർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബോട്ട് ജെട്ടിയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ചു വിളക്ക് മാർക്കറ്റ് ബൈപാസ് നിർമാണത്തെ തുടർന്ന് 2015ൽ സ്ഥാപിച്ചിരുന്നു. പിന്നീടുണ്ടായ കാറ്റിൽ പഴയ വിളക്കുകൾ താഴെ വീണ് തകർന്നു. തുടർന്ന് പഴയ സ്തൂപത്തിൽ തന്നെ നഗരസഭ സ്ഥാപിച്ച പുതിയ വിളക്കുകളാണ് ഇപ്പോഴുള്ളത്. ഇപ്പോൾ അതിന്റെ കാലുകൾ ഒടിഞ്ഞ നിലയിലാണ്. അഞ്ചുവിളക്കിനുതന്നെ മുന്‍പ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. പുതിയ അലങ്കാര ദീപങ്ങൾ സ്ഥാപിച്ചപ്പോൾ ഈ കണക്ഷൻ അതിലേക്കു മാറ്റി കൊടുത്തു. അടുത്തിടെ തൂണുകൾ ചരക്കു വാഹനങ്ങൾ ഇടിച്ച് തകരുകയും വൈദ്യുതി…
Read Moreകൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി! മുൻ എംഎൽഎ ബി. രാഘവൻ അന്തരിച്ചു
കൊട്ടാരക്കര: മുൻ എം.എൽ.എയും എസ്.സി-എസ്.ടി കോർപറേഷൻ ചെയർമാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി.രാഘവൻ(69) അന്തരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു സംസ്ഥാന ട്രഷററുമാണ്. കോവിഡ് ബാധയെത്തുടർന്നാണ് അന്ത്യം. രോഗബാധയെ തുടർന്ന് രണ്ടാഴ്ച മുൻപ് ബി.രാഘവനെയും കുടുംബ ാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി.രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ഇന്ന് പുലർച്ചെ മരിച്ചു. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളിൽ ഒരാളാണ് ബി.രാഘവൻ. കൊല്ലം എസ് എൻ കോളജിലെ പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഫീന് സമീപമായിരുന്നു മുൻപ് താമസിച്ചിരുന്നത്. പിന്നീട് മൈലം താമരക്കുടിയിലേക്ക് മാറി താമസിച്ചു. നന്നെ ചെറുപ്രായത്തിൽ വിപ്ളവ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ…
Read Moreക്ഷമിക്കണം, 2 ദിവസം റെസ്റ്റ് ആയിരുന്നു! ഇന്നു കൂട്ടിയിട്ടുണ്ട്! ഇന്ധനവിലയിൽ വീണ്ടും വർധന
കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസലിന് 85.94 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ്. ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസ വീതം വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. ജനജീവിതം ദുസഹമാക്കും വിധം വില വര്‍ധിപ്പിക്കുന്നതിനെതിരേ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 12 ദിവസത്തോളം തുടര്‍ച്ചയായി വില വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടു ദിവസം ചെറിയ ഇടവേള വന്നത്. ഈ ദിവസങ്ങള്‍ക്കിടയില്‍ പെട്രോള്‍ വിലയില്‍ 3.63 രൂപയുടെയും ഡീസല്‍ വിലയില്‍ 4.04 രൂപയുടെയും വര്‍ധനവുണ്ടായി.
Read Moreമുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്! ഉദ്യോഗസ്ഥന് മുട്ടന്‍പണി
റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത് വിവാദത്തിൽ. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറായ “എ.ഡബ്ല്യൂ 109 പവർ എലൈറ്റിൽ’ ആണ് ഫോട്ടോഷൂട്ട് നടന്നത്. കഴിഞ്ഞമാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫോട്ടോകൾ പ്രചരിച്ചത്. അതേസമയം, ഫോട്ടോഷൂട്ടിന് അനുമതി നൽകിയയാളെ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായാണ് സസ്പെൻഷൻ നടപടി നേരിട്ടത്. ഇയാളുടെ സുഹൃത്തിനുവേണ്ടിയാണ് ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. സംഭവത്തിൽ ഏവിയേഷൻ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു.
Read Moreമൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു; ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ… ഈ കടയിലെ റീത്ത് തന്നെ നെഞ്ചത്തു വെയ്ക്കാമായിരുന്നു’വെന്ന് നാട്ടുകാരൻ
കോട്ടയം: ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ…ഈ വീടുംകൂടി അങ്ങ് പൊളിഞ്ഞേനെ…’ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ ഒരു ഡയലോഗാണ്. നിയന്ത്രണം നഷ്്ടപ്പെട്ട റോഡ് റോളർ നായിക ശോഭനയുടെ വീടിന്റെ മതില് ഇടിച്ചു പൊളിച്ച് മുറ്റത്തു വന്നു നിൽക്കുന്പോൾ പപ്പു മോഹൻലാലിനോട് പറയുന്നതാണിത്. അതുപോലെയായിരുന്നു കഴിഞ്ഞ ദിവസം മൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്്ടപ്പെട്ട് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിലെ റീത്ത് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ മൂന്നുപേരേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ സിഗ്മ സ്റ്റോഴ്സിലായിരുന്നു സംഭവം. കടയുടമ സജി രാവിലെ കട തുറന്ന് റീത്തും ബൊക്കയും മാലയുമൊക്കെ പുറത്തു വെയ്ക്കുകയായിരുന്നു. ഈ സമയത്താണ് അമിത വേഗത്തിൽ ഇരന്പിയെത്തിയ ബൈക്ക് മൂവർ സംഘവുമായി കടയിക്കുള്ളിലേക്ക് ഇടിച്ചു കയറിയത്. കടയുടെ ഫ്ളക്സ് കീറി റീത്തും ബൊക്കയും തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു ബൈക്ക് എത്തിയത്. കടയിക്കുള്ളിലേക്ക് ബൈക്ക് ഇടിച്ചു കയറിയെങ്കിലും…
Read More