മൂ​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന  ബൈക്ക് അപകടത്തിൽപ്പെട്ടു;  ‘ഒ​രി​ത്തി​രീ​ങ്കൂ​ടി സ്പീ​ഡ് ഉ​ണ്ടാ​രു​ന്നേ​ലെ… ഈ ​ക​ട​യി​ലെ റീ​ത്ത് ത​ന്നെ നെ​ഞ്ച​ത്തു വെ​യ്ക്കാ​മാ​യി​രു​ന്നു’വെന്ന് നാട്ടുകാരൻ


കോ​ട്ട​യം: ‘ഒ​രി​ത്തി​രീ​ങ്കൂ​ടി സ്പീ​ഡ് ഉ​ണ്ടാ​രു​ന്നേ​ലെ…​ഈ വീ​ടും​കൂ​ടി അ​ങ്ങ് പൊ​ളി​ഞ്ഞേ​നെ…​’ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന ചി​ത്ര​ത്തി​ലെ ഏ​റെ ഹി​റ്റാ​യ ഒ​രു ഡ​യ​ലോ​ഗാ​ണ്.

നി​യ​ന്ത്ര​ണം ന​ഷ്്ട​പ്പെ​ട്ട റോ​ഡ് റോ​ള​ർ നാ​യി​ക ശോ​ഭ​ന​യു​ടെ വീ​ടി​ന്‍റെ മ​തി​ല് ഇ​ടി​ച്ചു പൊ​ളി​ച്ച് മു​റ്റ​ത്തു വ​ന്നു നി​ൽ​ക്കു​ന്പോ​ൾ പ​പ്പു മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​യു​ന്ന​താ​ണി​ത്.

അ​തു​പോ​ലെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്്ട​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി മു​ക്കൂ​ട്ടു​ത​റ​യി​ലെ റീ​ത്ത് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രേ​യും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മു​ക്കൂ​ട്ടു​ത​റ സി​ഗ്മ സ്റ്റോ​ഴ്സി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ട​യു​ട​മ സ​ജി രാ​വി​ലെ ക​ട തു​റ​ന്ന് റീ​ത്തും ബൊ​ക്ക​യും മാ​ല​യു​മൊ​ക്കെ പു​റ​ത്തു വെ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​മി​ത വേ​ഗ​ത്തി​ൽ ഇ​ര​ന്പി​യെ​ത്തി​യ ബൈ​ക്ക് മൂ​വ​ർ സം​ഘ​വു​മാ​യി ക​ട​യി​ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ക​ട​യു​ടെ ഫ്ള​ക്സ് കീ​റി റീ​ത്തും ബൊ​ക്ക​യും ത​ട്ടി​ത്തെ​റി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബൈ​ക്ക് എ​ത്തി​യ​ത്. ക​ട​യി​ക്കു​ള്ളി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി​യെ​ങ്കി​ലും സ​ജി​ക്കു പ​രി​ക്കേ​റ്റി​ല്ല.

റീ​ത്ത് ക​ട​യി​ലേ​ക്കു ‘ക​യ​റ്റി’ പാ​ർക്ക് ചെ​യ്ത ബൈ​ക്ക് ക​ണ്ട ദൃ​ക്സാ​ക്ഷി​യാ​യ ഒ​രു നാ​ട്ടു​കാ​ർ മൂ​വ​ർ സം​ഘ​ത്തോ​ടാ​യി പ​റ​ഞ്ഞു, ‘ഒ​രി​ത്തി​രീ​ങ്കൂ​ടി സ്പീ​ഡ് ഉ​ണ്ടാ​രു​ന്നേ​ലെ… ഈ ​ക​ട​യി​ലെ റീ​ത്ത് ത​ന്നെ നെ​ഞ്ച​ത്തു വെ​യ്ക്കാ​മാ​യി​രു​ന്നു…’

Related posts

Leave a Comment