നാ​​​ളെ മു​​​ത​​​ൽ കാ​ണാം, നാ​​​ലു ഗ്ര​​​ഹ​​​ങ്ങ​​​ൾ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന മ​​​നോ​​​ഹ​​​ര കാ​​​ഴ്ച! കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​അ​​​പൂ​​​ർ​​​വ ഗ്ര​​​ഹ​​​സം​​​ഗ​​​മം കാ​​​ണാ​​​ൻ ക​​​ഴി​​​യും

പ​​​യ്യ​​​ന്നൂ​​​ർ: രാ​​​വി​​​ലെ ആ​​​കാ​​​ശ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്കു ഭാ​​​ഗ​​​ത്ത് നാ​​​ലു ഗ്ര​​​ഹ​​​ങ്ങ​​​ൾ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന മ​​​നോ​​​ഹ​​​ര കാ​​​ഴ്ച നാ​​​ളെ മു​​​ത​​​ൽ കാ​​​ണാം.

ബു​​​ധ​​​ൻ, ശു​​​ക്ര​​​ൻ, വ്യാ​​​ഴം, ശ​​​നി എ​​​ന്നീ ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ് രാ​​​വി​​​ലെ കി​​​ഴ​​​ക്ക​​​ൻ ആ​​​കാ​​​ശ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്.

മ​​​ക​​​രം ന​​​ക്ഷ​​​ത്ര​​​ഗ​​​ണ​​​ത്തി​​​ലാ​​​ണ് എ​​​ല്ലാ ഗ്ര​​​ഹ​​​ങ്ങ​​​ളും. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​അ​​​പൂ​​​ർ​​​വ ഗ്ര​​​ഹ​​​സം​​​ഗ​​​മം കാ​​​ണാ​​​ൻ ക​​​ഴി​​​യും.

ആ​​​കാ​​​ശ​​​ത്ത് അ​​​പൂ​​​ർ​​​വ​​​മാ​​​യി മാ​​​ത്രം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ബു​​​ധ​​​ൻ എ​​​ന്ന കൊ​​​ച്ചു​​​ഗ്ര​​​ഹ​​​ത്തെ വ്യ​​​ക്ത​​​മാ​​​യി ഈ ​​​കൂ​​​ട്ട​​​ത്തി​​​ൽ കാ​​​ണാ​​​ൻ ക​​​ഴി​​​യും എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത കൂ​​​ടി​​​യു​​​ണ്ട്.

വ്യാ​​​ഴ​​​ത്തി​​​ന്‍റെ​​​യും ശ​​​നി​​​യു​​​ടെ​​​യും ഇ​​​ട​​​യി​​​ലാ​​​യി​​​രി​​​ക്കും ബു​​​ധ​​​ന്‍റെ സ്ഥാ​​​നം.

പു​​​ല​​​ർ​​​ച്ചെ 4.30 മു​​​ത​​​ൽ സൂ​​​ര്യ​​​പ്ര​​​ഭ​​​യി​​​ൽ മ​​​റ​​​യു​​​ന്ന​​​തു​​​വ​​​രെ ഈ ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ ന​​​ഗ്ന​​​നേ​​​ത്രം കൊ​​​ണ്ടു കാ​​​ണാം.

ഇ​​​വ​​​യി​​​ൽ ശു​​​ക്ര​​​ൻ ഫെ​​​ബു​​​വ​​​രി അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ദൃ​​​ഷ്ടി​​​പ​​​ഥ​​​ത്തി​​​ൽനി​​​ന്നു മ​​​റ​​​യു​​​ക​​​യും പി​​​ന്നീ​​​ട് സ​​​ന്ധ്യ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റു​​​ഭാ​​​ഗ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

എ​​​ന്നാ​​​ൽ മ​​​റ്റു​​​ള്ള​​​വ​​​യെ മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​നം വ​​​രെ രാ​​​വി​​​ലെ ഈ ​​​ഭാ​​​ഗ​​​ത്തുത​​​ന്നെ കാ​​​ണാ​​​ൻ ക​​​ഴി​​​യും.

Related posts

Leave a Comment