പൂക്കോട്ടുംപാടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26)നെയാണ് പൂക്കോട്ടുംപാടം എസ്ഐ ഒ.കെ.വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയതത്. 2018-19 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി. മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. നിലന്പൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ നിലന്പൂർ ജഐഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ…
Read MoreDay: February 26, 2021
ജന്മദിനാഘോഷം വ്യത്യസ്തമാക്കി സ്റ്റീഫന്‍ ദേവസി; സംഭവം കൊച്ചിയില്‍
കൊച്ചി: ജന്മദിനത്തില് വേറിട്ട ആഘോഷ പരിപാടിയുമായി സ്റ്റീഫന്‍ ദേവസി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സാന്ത്വനമേകി അവര്‍ക്കിടയിലെ ഗായകർക്കൊപ്പം കീബോര്‍ഡ് വായിക്കുകയും രക്തദാനം നടത്തിയുമാണ് സ്റ്റീഫന്‍ ദേവസി പിറന്നാള്‍ ആഘോഷിച്ചത്. ഓള് ഇന്ത്യ സ്റ്റീഫന്‍ ദേവസി വെല്‍ഫെയര്‍ ആന്‍ഡ് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും രക്തദാനം നടത്തി. അസോസിയേഷന് പ്രസിഡന്റ് സേവി കുരിശുവീട്ടില്‍, നടന് കൈലാഷ്, നിര്‍മാതാവ് ജോളി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഉയർന്ന താപനില! കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
ആലപ്പുഴ: ചൂട് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. ഒആർഎസ്, ലെസി, ബട്ടർ മിൽക്ക്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തേക്ക് ഇറങ്ങുന്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ…
Read More60 വയസു കഴിഞ്ഞവർക്കുള്ള നാലു ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും; രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി
തിരുവനന്തപുരം: അറുപതു വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് ഇന്ന് 4,06,500 ഡോസ് വാക്സിനുകള്‍ എത്തും. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസും വാക്സിനാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുന്നോറോളം സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനു സൗകര്യം ഒരുക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് മുന്നണിപ്പോരാളികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വാക്സിനേഷന് വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. രജിസ്റ്റര്‍ ചെയ്തു വാക്സിന് എടുക്കാന്‍ കഴിയാതെപോയ ആരോഗ്യ പ്രവര്‍ത്തകര്‍ 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കണം. കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. അതില്‍…
Read Moreനിയന്ത്രണവല..! സോഷ്യൽ മീഡിയയ്ക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും കർശന മാർഗനിർദേശങ്ങൾ; ഒടിടി കാഴ്ചകളിൽ മാതാപിതാക്കളുടെ നിയന്ത്രണത്തിനു വ്യവസ്ഥ
സെബി മാത്യു ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് മീതെ നിയന്ത്രണ വല വിരിച്ച് കേന്ദ്ര സർക്കാർ. ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾ അടക്കം സമൂഹമാധ്യമങ്ങൾ, ഒടിടി (ഓവർ ദ ടോപ്) ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 ആണ് ഇന്നലെ പുറത്തിറക്കിയത്. കോഡ് ഓഫ് എത്തിക്സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം. പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു നിയമം കൊണ്ടുവരികയല്ല, മറിച്ച് നിലവിലുള്ള ഐടി നിയമത്തെ പരിഷ്കരിച്ചു ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൊണ്ടു വരുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.…
Read Moreകോവിഡ് പരിശോധന നിർബന്ധമാക്കി; നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്നവർക്കു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. യാത്രയ്ക്കുശേഷം ആർടിപിസിആർ പരിശോധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. പരിശോധനയ്ക്കായി വേണ്ടത്ര കൗണ്ടറുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. യാത്രക്കാർ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് നിബന്ധന. കോവിഡ് പരിശോധന ആരംഭിച്ച 23ന് വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്. സാമൂഹ്യ അകലം പാലിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയുമാണ് ഇവിടെ പരിശോധന നടന്നതെന്നു യാത്രക്കാർ പറഞ്ഞു. കോവിഡ് പരിശോധന ആരംഭിച്ചപ്പോൾ ഒരു കൗണ്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വന്തം ചെലവിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തിയവർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 24 മണിക്കൂറിനിടെയും 48 മണിക്കൂറിനിടെയും പരിശോധന നടത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ വീണ്ടും 1700 രൂപ…
Read More