പൃഥിരാജ് സിനിമയില്‍ ചെയ്തത് യഥാര്‍ഥ ജീവിതത്തില്‍ പകര്‍ത്താന്‍ പതിനെട്ടുകാരന്‍; വനിതാ കോളജില്‍ മാത്രം അപേക്ഷ നല്‍കിയ ആണ്‍കുട്ടിയുടെ മനസിലിരിപ്പ് അറിഞ്ഞ് അധികൃതരുടെ കണ്ണുതള്ളി…

 

ബെയ്ജിംഗ്: മലയാളത്തിലെ ഹിറ്റ് സിനിമയാണ് പൃഥിരാജ് നായകനായ ചോക്ലേറ്റ്. വനിതാ കോളജില്‍ പഠിക്കാന്‍ വരുന്ന ആണ്‍കുട്ടിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. എന്നാല്‍ ഇതിനു സമാനമായ ഒരു സംഭവം ചൈനയിലെ ഒരു വനിതാ യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുകയാണിപ്പോള്‍. വനിതാ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ പതിനെട്ടുകാരനാണ് യഥാര്‍ഥ ജീവിതത്തില്‍ പൃഥിരാജിനെ അനുകരിച്ചത്.

എന്തിനാണ് വനിത യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വരുന്നതെന്ന ചോദ്യത്തിന് അധികൃതരെ നടുക്കുന്ന മറുപടിയാണ് യുവാവ് നല്‍കിയത്. ധാരാളം പെണ്‍കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നല്‍കിയതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഉത്തരം.സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍ പഠനത്തിനായി ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയില്‍ മാത്രമേ ഇയാള്‍ അപേക്ഷ നല്‍കിയുള്ളൂ.

ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയില്‍ എല്ലാവര്‍ഷവും ഒരു ബിരുദ സീറ്റ് ആണ്കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ സാധാരണ ഈ സീറ്റിലേക്ക് ആരും അപേക്ഷിക്കാറില്ല. അപൂര്‍വമായി വന്ന അപേക്ഷ കണ്ടാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ യുവാവിനെ ഇന്റര്‍വ്യൂവിന് വിളിച്ചത്.

അവിടെയാണ് യുവാവ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. യുവാവിന്റെ തുറന്നുപറച്ചില്‍ ഇഷ്ടപ്പെട്ട അധികൃതര്‍ മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ അയാള്‍ക്ക് അവിടെ അഡ്മിഷന്‍ നല്‍കുമെന്ന് അറിയിച്ചു.

 

Related posts