ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനം നടൻ വിജയ് സൈക്കിളിൽ എത്തി മാസ് ആയപ്പോൾ തല അജിത് ആക്ഷൻ ഹീറോയായി. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈയിൽനിന്നും ഫോൺ തട്ടിയെടുത്താണ് അജിത് ആക്ഷൻ ഹീറോയായത്. മാസ്ക് വയ്ക്കാതെ തനിക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ചതാണ് അജിതിനെ ചൊടുപ്പിച്ചത്. ആരാധകനിൽനിന്ന് ഫോൺ തട്ടിയെടുത്ത് തന്റെ സഹായികളുടെ കൈയിലേക്ക് നൽകി. പിന്നീട് ആരാധകനോട് സംസാരിച്ച ശേഷമാണ് അജിത് ഫോൺ തിരികെ നൽകിയത്. ചെന്നൈ തിരുവൻമിയൂരിലായിരുന്നു അജിതിന് വോട്ട്. രാവിലെ ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തു തിരികെ ഇറങ്ങുമ്പോൾ ഒരു യുവാവ് പെട്ടെന്ന് താരത്തിന്റെ അടുത്തുവന്ന് സെൽഫിക്ക് ശ്രമിക്കുകയായിരുന്നു. ചെന്നൈ നീലങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്കാണ് നടൻ വിജയ് സൈക്കിൾ ചവിട്ടി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ്…
Read MoreDay: April 7, 2021
മാസ്ക് ശരിയായി ധരിച്ചില്ല; മകന്റെ മുൻപിൽ വച്ച് പിതാവിനെ ക്രൂരമായി മർദിച്ച് പോലീസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഇൻഡോർ: മാസ്ക് കൃത്യമായി ധരിക്കാത്തതിന് മകന്റെ മുൻപിൽവച്ച് പിതാവിന് പോലീസിന്റെ ക്രൂരമർദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറായ കൃഷ്ണ കെയര്ക്കാണ് മര്‍ദനമേറ്റത്. ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പോകുന്നവഴിക്കാണ് കൃഷ്ണയ്ക്ക് മര്‍ദനമേറ്റത്. മാസ്ക് ശരിയായി ധരിക്കാത്തതിനാണ് തന്നെ പോലീസ് മര്‍ദിച്ചതെന്ന് കൃഷ്ണ ആരോപിക്കുന്നു. റോഡില്‍വച്ച് പോലീസ് കൃഷ്ണയുടെ വാഹനം കൈകാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് ഇയാളോട് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ഇവര്‍ നിര്‍ദേശിച്ചു. എന്നാല്‍ കൃഷ്ണ ഇത് നിരസിച്ചപ്പോഴാണ് ഇവര്‍ മര്‍ദ്ദനം ആരംഭിച്ചത്. റോഡില്‍ വീണ കൃഷ്ണയെ രണ്ട് പോലീസുകാര്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ഈ സമയം കൃഷ്ണയുടെ കുഞ്ഞ് സംഭവം കണ്ട് പേടിച്ച് കരയുന്നുണ്ട്. എന്നാല്‍ പോലീസുകാരെ തടയാന്‍ ആരും തയാറായില്ല. ദൃശ്യങ്ങള്‍ അടുത്തു നിന്നയാളാണ് പകര്‍ത്തിയത്. കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാത് എന്നാണ് ഈ പോലീസുകാരുടെ പേര്. മര്‍ദനത്തിന്റെ…
Read Moreകണ്ണൂരിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; സിപിഎം പ്രവർത്തകൻ പിടിയിൽ; മന്‍സൂറിന്റെ സഹോദരന് നേരെയും അക്രമം നടന്നിരുന്നു…
കണ്ണൂർ: തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരിലെ പാനൂരില്‍ സംഘർഷത്തിനിടെ വെട്ടേറ്റ മുസ്ലിം ലീഗ് പ്രവര്ത്തകൻ മരിച്ചു. പുല്ലൂക്കര പാറാല്‍ മന്‍സൂർ (22) ആണ് കൊല്ലപ്പെട്ടത്. മുക്കില്‍ പീടികയ്ക്കടുത്ത് വച്ചാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് പിടിയിലായിട്ടുണ്ട്. മന്‍സൂറിന്റെ സഹോദരന് നേരെയും അക്രമം നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവശിപ്പിച്ച മൻസൂറിന്റെ മരണം രാത്രി ഒന്നോടെ…
Read More