അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന കു​ട്ടി​ക​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് ഒ​രാ​ഴ്ച​യി​ലെ ചി​ല​വ് 60 മി​ല്യ​ൻ ഡോ​ള​ർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തെ എ​ത്തു​ന്ന കു​ട്ടി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നും, അ​വ​രു​ടെ ചി​ല​വു​ക​ൾ​ക്കു​മാ​യി ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ഴ്ച​യി​ൽ 60 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് നി​കു​തി​ദാ​യ​ക​ർ ന​ൽ​കു​ന്ന പ​ണ​ത്തി​ൽ നി​ന്നും ചി​ല​വ​ഴി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 3.1 ബി​ല്യ​ൻ ഡോ​ള​ർ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​സി​ലി​റ്റി​ക​ൾ​ക്കു​വേ​ണ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹു​മ​ണ്‍ സ​ർ​വീ​സി​നെ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഏ​ൽ​പി​ക്കു​ന്നു. അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ ഈ ​ചി​ല​വി​ൽ വ​ൻ വ​ർ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്നെ 16,000 കു​ട്ടി​ക​ളാ​ണ് വി​വി​ധ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. പ​ത്ത് എ​മ​ർ​ജ​ൻ​സി ഷെ​ൽ​ട്ട​റു​ക​ൾ കൂ​ടെ സ്ഥാ​പി​ക്കു​ന്ന​തി​ന് ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. അ​തി​ർ​ത്തി​യി​ലൂ​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ക​ന്പ​ടി​യി​ല്ലാ​തെ ക​ട​ന്നു​വ​രു​ന്ന കു​ട്ടി​ക​ളെ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മു​പ്പ​ത്തി​യൊ​ന്ന് ദി​വ​സം ഹെ​ൽ​ത്ത് ആ​ന്‍റ് ഹൂ​മ​ണ്‍ സ​ർ​വീ​സി​ന്‍റെ ഷെ​ൽ​ട്ട​റു​ക​ളി​ൽ താ​മ​സി​പ്പി​ച്ച​ശേ​ഷം, കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​യി​ട്ട് ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​വ​രേ​യോ, അ​ല്ലെ​ങ്കി​ൽ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാ​ൻ​സ​ർ രോ​ഗി​യു​ടെ മു​ഖ​ത്ത് നോ​ക്കി ചു​മ​ച്ച​തി​ന് യു​വ​തി​ക്ക് 30 ദി​വ​സം ജ​യി​ൽ ശി​ക്ഷ​യും പി​ഴ​യും

ജാ​ക്സ​ണ്‍​വി​ല്ല: കാ​ൻ​സ​ർ രോ​ഗി​യു​ടെ മു​ഖ​ത്തു നോ​ക്കി ചു​മ​ച്ച​തി​നു യു​വ​തി​ക്ക് ജാ​ക്സ​ണ്‍ വി​ല്ല ജ​ഡ്ജി ന​ൽ​കി​യ​ത് 30 ദി​വ​സ​ത്തെ ജ​യി​ൽ ശി​ക്ഷ​യും, 500 ഡോ​ള​ർ പി​ഴ​യും. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് വ്യാ​പ​ക​മാ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ഡെ​ബ്ര ഹ​ണ്ട​ർ എ​ന്ന യു​വ​തി പി​യ​ർ വ​ണ്‍ സ്റ്റോ​റി​ൽ എ​ത്തി​യ​ത് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി​രു​ന്നു. ഇ​തേ ആ​വ​ശ്യ​ത്തി​നു ത​ന്നെ​യാ​യി​രു​ന്നു കാ​ൻ​സ​ർ രോ​ഗി​യാ​യ ഹെ​ത​റും ഇ​വി​ടെ​യെ​ത്തി​യ​ത്. സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ഹ​ണ്ട​ർ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഹെ​ത​ർ സെ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന ഹ​ണ്ട​ർ, ഹെ​ത​റി​ന്‍റെ മു​ന്നി​ലെ​ത്തി ഗൗ​ര​വ​ത്തോ​ടെ മു​ഖ​ത്തേ​ക്കു നോ​ക്കി ചു​മ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം കാ​ൻ​സ​ർ രോ​ഗി​യാ​യ എ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ക​യും, ത​നി​ക്ക് ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട​താ​യും ഹെ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​കാ​ട്ടി. തു​ട​ർ​ന്നു കേ​സ് കോ​ട​തി​യി​ലെ​ത്തി. സം​ഭ​വ​ത്തി​ൽ ഹ​ണ്ട​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ത​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ത​ന്നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നും ഹ​ണ്ട​ർ…

Read More

തെ​ക്കേ​ഗോ​പു​രം തു​റ​ക്കു​ന്ന​ത് രാ​മ​ൻ മ​ന​സി​ൽ കാ​ണും! അ​താ​ണ് രാ​മ​ൻ….​ അ​സാ​ന്നി​ധ്യ​ത്തി​ലും നി​റ സാ​ന്നി​ധ്യ​മാ​കു​ന്ന രാ​മ​ൻ….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വി​ളം​ബ​രം ചെ​യ്ത് ഇ​ക്കു​റി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് കൊ​ന്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര ന​ട ത​ള്ളി​ത്തു​റ​ക്കു​ന്പോ​ൾ ആ ​കാ​ഴ്ച പ​ത്തു​കി​ലോ​മീ​റ്റ​റ​ക​ലെ​യു​ള്ള രാ​മ​ൻ മ​ന​സി​ൽ കാ​ണും. തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു താ​ഴെ കാ​ത്തു​നി​ൽ​ക്കു​ന്ന പു​രു​ഷാ​ര​ത്തേ​യും ആ​ർ​പ്പു​വി​ളി​ക​ളേ​യും രാ​മ​ൻ അ​ക​ക്ക​ണ്ണി​ൽ ക​ണ്ടും കേ​ട്ടു​മ​റി​യും. ഇ​ക്കു​റി തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നി​ല്ല എ​ന്ന​ത് ആ​ന​ക്ക​ന്പ​ക്കാ​ർ​ക്കും രാ​മ​ൻ ഫാ​ൻ​സു​കാ​ർ​ക്കും വ​ലി​യ നി​രാ​ശ​യാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. രാ​മ​ൻ ഇ​ക്കു​റി​യു​ണ്ടാ​കു​മെ​ന്ന് ആ​ദ്യം ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം അ​നു​കൂ​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​ല​തും മാ​റി​യ​തോ​ടെ ക​ഥ മ​റ്റൊ​ന്നാ​യി. തൃ​ശൂ​ർ പൂ​രം പ്രൗ​ഢി​യോ​ടെ ന​ട​ത്താ​ൻ തീ​രു​മാ​നം വ​ന്നെ​ങ്കി​ലും പൂ​ര​ത്ത​ലേ​ന്ന് തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യേ​യും കൊ​ണ്ടെ​ത്തു​ന്ന​ത് എ​റ​ണാ​കു​ളം ശി​വ​കു​മാ​റാ​യി​രി​ക്കു​മെ​ന്ന​ത് രാ​മ​ന്‍റെ ആ​രാ​ധ​ക​ർ അ​ന്പ​ര​പ്പോ​ടെ​യാ​ണ് കേ​ട്ട​ത്. ഇ​പ്പോ​ഴും രാ​മ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വ​സ്വം ഓ​ഫീ​സി​ൽ വി​ളി​ച്ച് തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കാ​ൻ രാ​മ​ച​ന്ദ്ര​ൻ വ​രു​മോ എ​ന്നു ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ…

Read More

വി​ഷു​വി​ന് മൂ​ന്നു​നാ​ൾ മാ​ത്രം! പ​ട​ക്ക വി​പ​ണി​യി​ൽ പീ​കോ​ക്ക് മുതൽ ടോം ​ആ​ൻ​ഡ് ജെ​റി വരെ

ക​ണ്ണൂ​ർ: വി​ഷു​വി​ന് മൂ​ന്നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ പ​ട​ക്ക വി​പ​ണി ഉ​ണ​ർ​ന്നു. വ​ർ​ണ​രാ​ജി വി​രി​യി​ച്ച് മാ​ന​ത്തി​ലു​യ​ർ​ന്ന് ആ​റു മു​ത​ൽ 250 ല​ധി​കം പ്രാ​വ​ശ്യം പൊ​ട്ടു​ന്ന ഷോ​ട്ട്സ് മു​ത​ൽ ഒ​ടി​യ​നും പു​ലി​മു​രു​ക​നു​മൊ​ക്കെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​രം. പീ​കോ​ക്ക്, സിം​ഗ് കോ​പ്പ്, ബൈ​ക്ക്, ടോം ​ആ​ൻ​ഡ് ജെ​റി തു​ട​ങ്ങി​യ​വ​യ്ക്കും ന​ല്ല ചെ​ല​വു​മു​ണ്ട്. 12 പ്രാ​വ​ശ്യം ഉ​യ​ർ​ന്നു പൊ​ട്ടു​ന്ന ഷോ​ട്സി​ന് 180 രൂ​പ​യാ​ണ് വി​ല. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കൂ​ൾ ഫ​യ​ർ, ക​ന്പി​ത്തി​രി, മ​ത്താ​പ്പ്, പൂ​ക്കു​റ്റി, നി​ല​ച്ച​ക്രം എ​ന്നി​വ​യ്ക്ക് ത​ന്നെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യും. ഇ​നി​യു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ പ​ട​ക്ക വി​പ​ണി​യി​ൽ കൂ​ടു​ത​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടും. ഇ​തി​നാ​യി പ​ട​ക്ക​ക്ക​ട​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു​ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ക​ട​ന​ങ്ങ​ൾ കൊ​ഴു​പ്പി​ക്കാ​നു​മെ​ല്ലാം പാ​ർ​ട്ടി​ക്കാ​ർ പ​ട​ക്ക​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം വി​ഷു ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ​ങ്ക​ടം തീ​ർ​ക്കാ​ൻ ഇ​ക്കു​റി കൂ​ടു​ത​ൽ പ​ട​ക്ക​ങ്ങ​ൾ ആ​ളു​ക​ൾ വാ​ങ്ങു​ന്നു​ണ്ടെ​ന്ന് അ​ഴീ​ക്കോ​ട്…

Read More

ഭര്‍ത്താവിനെയും മകളേയും അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു! സിപിഎം നേതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു

ഇ​രി​ട്ടി: മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ വീ​ട്ട​മ്മ​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​യം സ്കൂ​ളി​ന​ടു​ത്ത മു​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ്ര​സ​ന്ന വേ​ണു​ഗോ​പാ​ലി (50)നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ർ​മി​യി​ൽ നി​ന്നും വി​ര​മി​ച്ച അ​യ​ൽ​വാ​സി​യാ​യ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​യ​ത്തെ കെ.​പി. സു​രേ​ഷ് ബാ​ബു പ്ര​സ​ന്ന​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. പ്ര​സ​ന്ന​യു​ടെ ഭ​ർ​ത്താ​വി​നേ​യും മ​ക​ളെ​യും റോ​ഡി​ൽ വ​ച്ച് സു​രേ​ഷ് ബാ​ബു അ​സ​ഭ്യം പ​റ​ഞ്ഞ​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​സ​ന്ന​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റ പ്ര​സ​ന്ന വേ​ണു​ഗോ​പാ​ലി​ന് ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രി​ട്ടി പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു.

Read More

നാ​യ​യു​ണ്ടാ​ക്കി​യ പു​ലി​വാ​ൽ! അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കു​മെ​തി​രെ പ​രാ​തി​; പയ്യന്നൂരില്‍ ഉടമസ്ഥന് മുട്ടന്‍പണി

പ​യ്യ​ന്നൂ​ര്‍: നാ​യ​ക​ളെ​യും മ​റ്റു​വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും പോ​റ്റാം, പ​ക്ഷേ അ​ത് മ​റ്റു​ള്ള​വ​ര്‍​ക്ക് ദ്രോ​ഹ​മാ​ക​രു​ത്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ദ്രോ​ഹ​മാ​യാ​ല്‍ പു​ലി​വാ​ല് പി​ടി​ക്കേ​ണ്ടി​വ​രി​ക ഉ​ട​മ​സ്ഥ​നാ​യി​രി​ക്കും. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഉ​ട​മ​സ്ഥ​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​ണ് പ​തി​വെ​ങ്കി​ലും നി​യ​മ ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഉ​ട​മ​ക​ള്‍​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല. അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കു​മെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ കൊ​ക്കാ​നി​ശേ​രി​യി​ലെ ശ്വേ​ത അ​ശോ​കി​ന്‍റെ പ​രാ​തി​യി​ലാ​ണ് കൊ​ക്കാ​നി​ശേ​രി സ്വ​ദേ​ശി​യാ​യ ഉ​ട​മ​യ്ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 12നാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​രി​യാ​യ ശ്വേ​ത ഭ​ര്‍​ത്താ​വു​മൊ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് കൊ​ക്കാ​നി​ശേ​രി സ്വ​ദേ​ശി​യാ​യ ഉ​ട​മ അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഇ​വ​രു​ടെ സ്‌​കൂ​ട്ട​റി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. പ​രാ​തി​ക്കാ​രി​യു​ടെ വ​സ്ത്രം ക​ടി​ച്ചു​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​ക്കു​ക​യും സ്കൂ​ട്ട​റി​നും അ​തി​ലു​ണ്ടാ​യി​രു​ന്ന ലാ​പ്‌​ടോ​പ്പി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് വ​ള​ര്‍​ത്തു​മൃ​ഗ​ത്തെ അ​ശ്ര​ദ്ധ​മാ​യി അ​ഴി​ച്ചു​വി​ട്ട് ബോ​ധ​പൂ​ര്‍​വ​മാ​യ അ​പ​ക​ടം വ​രു​ത്തി വ​ച്ച​തി​ന്…

Read More

ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത വേ​​​​​ണം, ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത..! കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​യാ​​​​​ൾ എ​​​​​ങ്ങ​​​​​നെ എ​​​​​ത്തി​​​​​ ? ഒടുവില്‍ പോലീസ് കണ്ടെത്തി…

മാ​​​​​ഡ്രി​​​​​ഡ്: സം​​​​​ഗ​​​​​തി എ​​​​​ന്താ​​​​​ണെ​​​​​ങ്കി​​​​​ലും ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യാ​​​​​ണു പ​​​​​ര​​​​​മ​​​​​പ്ര​​​​​ധാ​​​​​ന​​​​​മെ​​​​​ന്ന​​​​​ത് ലോ​​​​​ക ത​​​​​ത്വം. ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യു​​​​​ടെ മ​​​​​കു​​​​​ടോ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ മൈ​​​​​താ​​​​​ന​​​​​ത്തേ​​​​​ക്കു പാ​​​​​ഞ്ഞെ​​​​​ത്തി​​​​​യ ഓ​​​​​ൾ​​​​​മൊ ഗാ​​​​​ർ​​​​​സ്യ എ​​​​​ന്ന ഗ്ര​​​​​നാ​​​​​ഡ ആ​​​​​രാ​​​​​ധ​​​​​ക​​​​​ൻ. കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ കാ​​​​​ണി​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് കാ​​​​​യി​​​​​ക​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന​​​​​ത്. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് x ഗ്ര​​​​​നാ​​​​​ഡ ആ​​​​​ദ്യ​​​​​പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലും അ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, മ​​​​​ത്സ​​​​​രം തു​​​​​ട​​​​​ങ്ങി ആ​​​​​റാം മി​​​​​നി​​​​​റ്റി​​​​​ൽ സ്ട്രീ​​​​​ക്ക​​​​​റാ​​​​​യി ഗാ​​​​​ർ​​​​​സ്യ മൈ​​​​​താ​​​​​ന​​​​​ത്തേ​​ക്കു പാ​​​​​ഞ്ഞെ​​​​​ത്തി. കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​യാ​​​​​ൾ എ​​​​​ങ്ങ​​​​​നെ എ​​​​​ത്തി​​​​​യെ​​​​​ന്ന​​​​​ത് പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണു സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ ചു​​​​​രു​​​​​ള​​​​​ഴി​​​​​ഞ്ഞ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നും 14 മ​​​​​ണി​​​​​ക്കൂ​​​​​ർ മു​​​​​ന്പ് ഗാ​​​​​ർ​​​​​സ്യ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ക​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ക​​​​​ണ്ണു​​​​​വെ​​​​​ട്ടി​​​​​ക്കാ​​​​​നാ​​​​​യി ക്യാ​​​​​ൻ​​​​​വാ​​​​​സി​​​​​നു കീ​​​​​ഴി​​​​​ൽ അ​​​​​യാ​​​​​ൾ ഒ​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നു. ലോ​​​​​ക​​​​​ത്തി​​​​​ലെ ക​​​​​ളി​​​​​ഭ്രാ​​​​​ന്ത​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യു​​​​​ടെ ഉ​​​​​ദാ​​​​​ഹ​​​​​രണമായി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഓ​​​​​ൾ​​​​​മോ ഗാ​​​​​ർ​​​​​സ്യ.

Read More

അയാള്‍ കണ്ടില്ലായിരുന്നെങ്കില്‍..! രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളില്‍ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നു; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…

കൊല്ലം: കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടി​ലി​നെ തു​ട​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി.​ കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്കി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് 12 ഓടെയാ​യി​രു​ന്നു സം​ഭ​വം.​ ര​ണ്ടു വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കാ​റി​നു​ള്ളി​ൽ ശ്വ​സം കി​ട്ടാ​തെ വെ​പ്രാ​ള​പ്പെ​ടു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്ക​ാർ കാ​റി​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടി. കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​നെ തി​ര​ക്കി​യെ​ങ്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ണ്ട​റ​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വി​ൻ​സന്‍റ് കാ​റിന്‍റെ ചി​ല്ല് ത​ക​ർ​ത്തു കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം തി​രി​കെ എ​ത്തി​യ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ പി​താ​വി​ന് നേ​രെ നാ​ട്ടു​കാ​ർ ത​ട്ടി​ക്ക​യ​റി.​ പോ​ലീ​സ് എ​ത്തി സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ശേ​ഷം കു​ട്ടി​യു​ടെ മ​റ്റ് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​യെ ഏ​ൽ​പി​ച്ച ശേ​ഷം ക​ന്യാ​കു​ഴി സ്വ​ദേ​ശി​യാ​യ പി​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read More

ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​വ​രെ കാ​ണു​ന്ന​ത്! ആ ​അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം മ​റ​ക്കാ​നാ​വി​ല്ല; അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഗോ​പ​കു​മാ​ർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: ആ ​അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​വ​രെ കാ​ണു​ന്ന​ത്.​ വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ളു​മാ​യാ​ണ് അ​വ​ർ പൊ​രി​വെ​യി​ലി​ൽ കാ​ത്തു​നി​ന്ന​ത്. അ​വ​രു​ടെ ക​ണ്ണു​ക​ളി​ലെ പ്ര​തീ​ക്ഷ​യും സ്നേ​ഹം ക​ല​ർ​ന്ന ആ​ശീ​ർ​വാ​ദ​വും ക​ണ്ണു​ക​ൾ ന​ന​യി​ച്ചു. ​ബി.​ബി.​ഗോ​പ​കു​മാ​ർ തു​ട​ർ​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​യി​രു​ന്നു. മീ​ന​മ്പ​ലം കാ​ടു ജാ​തി കോ​ള​നി​യി​ലെ സ്വി​ക​ര​ണം ക​ഴി​ഞ്ഞ് മ​റ്റൊ​രു കോ​ള​നി​യി​ലെ സ്വീ​ക​ര​ണ സ്ഥ​ല​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. ക​ത്തി​ക്കാ​ളു​ന്ന വെ​യി​ൽ. അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ നൂ​റു​ക​ണ​ക്കി​ന് മോ​ട്ടോ​ർ ബൈ​ക്കു​ക​ളു​ടെ റാ​ലി.​ അ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​നം. സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ തൊ​ട്ടു മു​ന്നി​ൽ നി​ന്ന വ​യോ​ധി​ക കൈ ​കാ​ണി​ച്ചു. പൊ​ള്ളു​ന്ന വെ​യി​ലി​ൽ അ​വ​ർ വീ​ട്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ കാ​ത്തു നി​ല്ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ർ​ത്തി.​അ​വ​ർ അ​ടു​ത്തെ​ത്തി. ഒ​പ്പം മു​ന്നോ നാ​ലോ പേ​ർ മാ​ത്രം. മോ​നെ,…

Read More

വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ! സ്ഥ​ല​ങ്ങ​ൾ ഏ​റെ​യും സ്വ​കാ​ര്യ​ഭൂ​മി​യോ​ടു ചേ​ർ​ന്ന്, സു​ര​ക്ഷ ഒ​രു​ക്കാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

റാ​ന്നി: വേ​ന​ൽ​ക്കാ​ല​ത്ത് കാ​ട്ട​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും തേ​ടി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഏ​റു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യു​മേ​റി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്കാ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​ളു​ക​ളെ​ത്തു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ​ഴി​ക​ൾ പോ​ലു​മു​ണ്ടാ​കാ​റി​ല്ല. പാ​ത തെ​ളി​ച്ചി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ എ​ത്തു​ന്പോ​ഴാ​ണ് അ​പ​ക​ട സാ​ധ്യ​ത​യേ​റു​ന്ന​ത്. അ​രു​വി​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ ഇ​വ​യി​ലെ അ​പ​ക​ട​സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​തെ ഇ​റ​ങ്ങു​ക​യും ക​യ​റു​ക​യും ഒ​ക്കെ ചെ​യ്യു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ത്ത​രം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നീ​രു​റ​വ​ക​ളും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വ​കാ​ര്യ ഭൂ​മി​ക​ളോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യ ഒ​രു സം​വി​ധാ​ന​വും ഉ​ണ്ടാ​കാ​റി​ല്ല. ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ങ്കി​ൽ പോ​ലും അ​ധി​കൃ​ത​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നു​മാ​കി​ല്ല.പ​ത്ത​നം​തി​ട്ട ജി​ല്ല ഇ​ത്ത​ര​ത്തി​ൽ ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​കൊ​ണ്ട് സ​ന്പു​ഷ്ട​മാ​ണ്. വേ​ന​ൽ​മ​ഴ കൂ​ടി ല​ഭി​ച്ച​തോ​ടെ പ​ല വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും നീ​രു​റ​വ​ക​ൾ സ​ജീ​വ​മാ​ണ്. ഇ​ത് ആ​സ്വ​ദി​ക്കാ​നും പാ​റ​ക്കു​ള​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​നു​മൊ​ക്കെ​യാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ളും യു​വാ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഏ​റെ​യും എ​ത്തു​ന്ന​ത്.. റാ​ന്നി, കോ​ന്നി വ​ന​മേ​ഖ​ല​ക​ളോ​ടു ചേ​ർ​ന്നാ​ണ് ഇ​ത്ത​രം…

Read More