നാ​യ​യു​ണ്ടാ​ക്കി​യ പു​ലി​വാ​ൽ! അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കു​മെ​തി​രെ പ​രാ​തി​; പയ്യന്നൂരില്‍ ഉടമസ്ഥന് മുട്ടന്‍പണി

പ​യ്യ​ന്നൂ​ര്‍: നാ​യ​ക​ളെ​യും മ​റ്റു​വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും പോ​റ്റാം, പ​ക്ഷേ അ​ത് മ​റ്റു​ള്ള​വ​ര്‍​ക്ക് ദ്രോ​ഹ​മാ​ക​രു​ത്.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ദ്രോ​ഹ​മാ​യാ​ല്‍ പു​ലി​വാ​ല് പി​ടി​ക്കേ​ണ്ടി​വ​രി​ക ഉ​ട​മ​സ്ഥ​നാ​യി​രി​ക്കും.

ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഉ​ട​മ​സ്ഥ​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​ണ് പ​തി​വെ​ങ്കി​ലും നി​യ​മ ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഉ​ട​മ​ക​ള്‍​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല.

അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കു​മെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​യ്യ​ന്നൂ​ര്‍ കൊ​ക്കാ​നി​ശേ​രി​യി​ലെ ശ്വേ​ത അ​ശോ​കി​ന്‍റെ പ​രാ​തി​യി​ലാ​ണ് കൊ​ക്കാ​നി​ശേ​രി സ്വ​ദേ​ശി​യാ​യ ഉ​ട​മ​യ്ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 12നാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​രി​യാ​യ ശ്വേ​ത ഭ​ര്‍​ത്താ​വു​മൊ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് കൊ​ക്കാ​നി​ശേ​രി സ്വ​ദേ​ശി​യാ​യ ഉ​ട​മ അ​ഴി​ച്ചു​വി​ട്ട വ​ള​ര്‍​ത്തു​നാ​യ ഇ​വ​രു​ടെ സ്‌​കൂ​ട്ട​റി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​രി​യു​ടെ വ​സ്ത്രം ക​ടി​ച്ചു​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​ക്കു​ക​യും സ്കൂ​ട്ട​റി​നും അ​തി​ലു​ണ്ടാ​യി​രു​ന്ന ലാ​പ്‌​ടോ​പ്പി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഈ ​സം​ഭ​വ​ത്തി​ലാ​ണ് വ​ള​ര്‍​ത്തു​മൃ​ഗ​ത്തെ അ​ശ്ര​ദ്ധ​മാ​യി അ​ഴി​ച്ചു​വി​ട്ട് ബോ​ധ​പൂ​ര്‍​വ​മാ​യ അ​പ​ക​ടം വ​രു​ത്തി വ​ച്ച​തി​ന് നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment