തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന വാർത്തകൾ തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആവശ്യമില്ലാതെ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. പൊതുപരിപാടിയിൽ പങ്കെടുക്കാനല്ല പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
Read MoreDay: April 15, 2021
സ്കൂളിൽ പോവാതെ… കാര്യമായി പഠിക്കാതെ…എല്ലാവരും അടുത്ത ക്ലാസിലേക്ക്! ഈ പോക്കു പോയാൽ…
കോട്ടയം: ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷം നേരിട്ടും ഓണ്‍ലൈനിലും പ്രവേശനം നേടിയ കുട്ടികൾ സ്കൂളും ക്ലാസും കാണാതെ രണ്ടാം ക്ലാസിലേക്ക്. രണ്ടാം ക്ലാസിൽ എത്തുന്പോഴും കുട്ടികൾ സ്വന്തം സ്കൂൾ കാണുന്നില്ല. ഒപ്പം അധ്യാപകരെയും കൂട്ടുകാരെയും നേരിൽ കാണുകയോ പരസ്പരം അറിയുകയോ ചെയ്യുന്നില്ല. ചിലർക്കെങ്കിലും അധ്യാപകരെ ഓണ്‍ലൈനിൽ കേട്ട ശബ്ദം കൊണ്ടു തിരിച്ചറിയാമെന്നു മാത്രം. എൽകെജിയിലും യുകെജിയിലും ചേർന്നവരുടെ പഠനപരിശീലനവും ഇങ്ങനെതന്നെ. ഏറെപ്പേരും ഓണ്‍ലൈനിലും സ്കൂൾ കണ്ടില്ല, ടീച്ചറെയും കണ്ടില്ല, പാഠപുസ്തകവും കണ്ടില്ല. സ്കൂൾ കാണാതെയും കാര്യമായി പഠിപ്പൊന്നും നടത്താതെയും അധ്യയനം ഒരു വർഷം തീർന്നെങ്കിലും കണക്കുതീർത്ത് ഫീസ് അടയ്ക്കാതെ ഉയർന്ന ക്ലാസിലേക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് ചില സ്വകാര്യ സ്കൂളുകളിൽനിന്നു വന്നുകൊണ്ടിരിക്കുന്നു. ടീച്ചറുടെ ശിക്ഷണവും പഠിപ്പിക്കലുമില്ലാത്ത ഈ പോക്കു പോയാൽ മൂന്നാം ക്ലാസിൽ എത്തുന്പോഴും വീട്ടുകാരെ പിരിയാനാവാത്ത സങ്കടത്തിൽ കുട്ടി ടീച്ചറിനു മുന്നിൽ കരച്ചിലും പിഴിച്ചിലുമായി കലഹിക്കുകയും ക്ലാസ്…
Read Moreറിയാന്റെ പുതിയൊരു ബൗളിംഗ് ആക്ഷൻ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് ബൗളിംഗിൽ ഒരു വെറൈറ്റി പ്രയോഗം നടത്തി. പഞ്ചാബ് കിംഗ്സ് ഇലവണിനെതിരേ 10-ാം ഓവർ എറിയാനെത്തിയപ്പോഴാണ് പരാഗ് വെറൈറ്റി പരീക്ഷിച്ചത്. ഓവറിലെ ആദ്യ രണ്ട് പന്തും സ്വതസിദ്ധമായ ശൈലിയിൽ എറിഞ്ഞ പരാഗ്, മൂന്നാം പന്തിൽ പുതിയൊരു ബൗളിംഗ് ആക്ഷൻ പരീക്ഷിച്ചു. റൗണ്ട് ദ വിക്കറ്റിലൂടെ റൗണ്ട് ആം ബൗളിംഗായിരുന്നു പഞ്ചാബ് കിംഗ്സിന്റെ ക്രിസ് ഗെയ്ലിനെതിരേ പരാഗ് പുറത്തെടുത്തത്. കേദാർ ജാദവ്, മനോജ് തിവാരി എന്നിവരെ അനുസ്മരിപ്പിക്കുന്നതായിരുന്നു പരാഗിന്റെ ആക്ഷൻ.
Read Moreഓസ്ട്രേലിയൻ ദേശീയ ചാന്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മലയാളി പെൺകുട്ടി
തൃശൂർ: സിഡ്നിയിൽ നടന്നുവരുന്ന ഓസ്ട്രേലിയൻ ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മലയാളി പെൺകൊടി. തൃശൂർ ജില്ലക്കാരിയായ എവ്ലിൻ ജോൺ ജിമ്മിയെന്ന പതിന്നാലുകാരിയാണ് 4×100 മീറ്റർ റിലേയിൽ (അണ്ടർ 16) അപൂർവ നേട്ടം കരസ്ഥമാക്കിയത്. എവ്ലിനെ കൂടാതെ സിയന്ന ഫില്ലിസ്, കാറ്റെ നോലൻ, ഒലീവിയ ഡോഡ്സ് എന്നിവരടങ്ങിയ ടീം 47.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണു റിക്കാർഡിട്ടത്. വെസ്റ്റേൺ ഒാസ്ട്രേലിയയിലെ പെർത്ത് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണു എവ്ലിന്റെ ടീം വിജയം കൊയ്തത്. ചാന്പ്യൻഷിപ്പിലെ ഏക ഇന്ത്യൻ വംശജകൂടിയാണ് ഇൗ മിടുക്കി.100, 200, 4×200 റിലേ, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. തൃശൂർ പേരാന്പ്ര തൊമ്മാന ജിമ്മിയുടെയും മാള പള്ളിപ്പുറം പ്ലാക്കൽ ലിൻസിയുടെയും മകളാണ്.
Read Moreഒലീവിയ വിറ്റഴിച്ചതു നന്മയുടെ കണിക്കൊന്ന! പൂക്കൾ വിറ്റുകിട്ടിയ പണം വൃക്കരോഗിയെ സഹായിക്കാൻ
സ്വന്തം ലേഖകൻ തൃശൂർ: പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരത്തിൽനിന്നും കണിക്കൊന്നപ്പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നവരെക്കൊണ്ട് നാടും നഗരവും നിറഞ്ഞപ്പോൾ പട്ടിക്കാട് സെന്ററിൽ ഒലീവിയ എന്ന രണ്ടാംക്ലാസുകാരി ഇന്നലെ കണിക്കൊന്ന വിറ്റഴിച്ചതു തന്റെ അയൽവാസിയുടെ ഡയാലിസിസിനു പണമുണ്ടാക്കാൻ. ഓട്ടോറിക്ഷാ ഡ്രൈവറും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ പല കൗതുകവാർത്തകളും ലോകത്തിനു മുന്നിൽ എത്തിച്ചയാളുമായ ജോബിയുടെ മകളാണ് ഒലീവിയ. ജോബിയുടെ അയൽവാസി വൃക്കരോഗത്ത തു ടർന്നു ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാന്പത്തികമായി അദ്ദേഹത്തെ സഹായിക്കാനാണ് ജോബിയും മകളും വിഷുത്തലേന്നു കണിക്കൊന്ന വിറ്റ് ഒരു തുക സംഭരിക്കാൻ മുന്നിട്ടിറങ്ങിയത്. പട്ടിക്കാടും പരിസരത്തുമുളള പറന്പുകളിൽ കയറിയിറങ്ങിയാണ് ഇവർ കൊന്നപ്പൂക്കൾ ശേഖരിച്ചത്. വൈകുന്നേരംവരെ പൂക്കൾ വിറ്റ ശേഷം ലഭിച്ച പണം മുഴുവൻ ആ രോഗിക്കു വിഷുക്കൈനീട്ടമായി നൽകിയെന്നു ജോബിയും ഒലീവിയയും പറഞ്ഞു. കൊന്നപ്പൂക്കൾക്കരികിൽ ഈ പൂക്കൾ വിറ്റുകിട്ടുന്ന പണം കിഡ്നി രോഗിക്കുള്ളതാണെന്ന് എഴുതിവച്ചിരുന്നു. ഇതു കണ്ട് പലരും ഈ കുട്ടിയിൽനിന്നും കണിക്കൊന്നപ്പൂക്കൾ…
Read Moreരാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ രണ്ട് ലക്ഷത്തിന് മുകളിൽ; മഹാരാഷ്ട്രയിലെ സ്ഥിതി അതിഗുരുതരം
ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,40,74,564 ആയി. 24 മണിക്കൂറിനിടെ 1,038 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,73,123 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13.65 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലാണ് സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് 60,000 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Moreസോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പിന്നെ ഭീഷണിയും; ഒടുവില്‍…
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് ചെറുപ്പുളശേരി സ്വദേശി രാഹുല്‍കൃഷ്ണ (20)യാണ് അറസ്റ്റിലായത്. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2020 ഏപ്രില്‍ മാസം മുതലാണ് യുവാവ് പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കുന്നത്. ഭീഷണി ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ സഹോദരന് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഞാനൊരു പൈലറ്റാണ്..! സമാന കുറ്റത്തിന് മലേഷ്യയിലും ദുബായിലും കേസ്; മലേഷ്യയിൽനിന്ന് പുറത്താക്കി; ടിജു ജോർജ് ചെറിയ പുള്ളിയല്ല
മരട്: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി വിവാഹമോചിതയായ യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഒളിവിലായിരുന്ന പത്തനംതിട്ട കോഴഞ്ചേരി ചെറുതോട്ടത്തിൽ മലയിൽ ടിജു ജോർജ് തോമസ് ( 33) ആണ് ബംഗളൂരുവിൽ പിടിയിലായത്. ലൈംഗിക പീഡനത്തിനൊപ്പം 15 പവൻ സ്വർണവും തട്ടിയെടുത്തതായാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഐശ്വര്യ ദോങ്ഗ്രെയുടെ മേൽനോട്ടത്തിൽ അസി. കമ്മീഷണർ ബി. ഗോപകുമാർ, പനങ്ങാട് പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇൻഡിഗോ, എയർ ഏഷ്യ എയർലൈൻസുകളിൽ പൈലറ്റായി ജോലി ചെയ്തിരുന്നെന്നും എയർ കാനഡയിൽ പൈലറ്റായി ജോലിക്ക് കയറാൻ പോവുകയാണെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. പൈലറ്റ് യൂണിഫോമിലുള്ള ഫോട്ടോകൾ കാണിച്ച് വിശ്വസിപ്പിച്ച ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ കുമ്പളത്തെ റിസോർട്ടിലും മറ്റൊരു ദിവസം കാറിനുള്ളിലും വച്ച് പീഡിപ്പിച്ചത്. കൂടാതെ പരാതിക്കാരിയിൽ നിന്ന്…
Read Moreഐ ആം സോറി..! മോഹൻ സിത്താര സംവിധായകനാകുന്നു
തൃശൂർ: അനേകം ഹിറ്റ് സിനിമാഗാനങ്ങൾ അണിയിച്ചൊരുക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താര ഇതാദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. മോഹൻ സിത്താര തന്നെ കഥയും തിരക്കഥയും എഴുതിയ ”ഐ ആം സോറി’ എന്ന സിനിമയാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കൽ ലൗ സ്റ്റോറിയാണിത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളെയും പ്രാധാന്യത്തോടെ ബിഗ് സ്ക്രീനിൽ എത്തിക്കുന്ന സിനിമയാണിതെന്നു മോഹൻ സിത്താര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിത്താര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, എം.ബി. മരുകൻ എന്നിവർ ചേർന്നാണു സിനിമ നിർമിക്കുന്നത്. രജിത് ടി. നന്ദനം ഛായാഗ്രഹണം നിർവഹിക്കും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണു നിർവഹിക്കുന്നത്.
Read Moreവാക്സിൻ സ്വീകരിച്ച ആറു സ്ത്രീകളില്‍ രക്തം കട്ടപിടിക്കുന്നു! ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വിതരണം നിറുത്തി
വാഷിംഗ്ടൺ: വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ജോൺസൺ ആന്‍ഡ് ജോൺസൺ കോവിഡ്-19 വാക്സിൻ വിതരണം യുഎസിൽ തത്കാലത്തേക്കു നിറുത്തി. വാക്സിൻ സ്വീകരിച്ച ആറു സ്ത്രീകളിലാണു രക്തം കട്ടപിടിച്ചതെന്നു സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസിപി), ഫുഡ് ആൻഡ് അഡ്മിനിസ്ട്രേറ്റഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. രക്തം കട്ടപിടിച്ചവരിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയു കയും ചെയ്തു. ഇതുവരെ 68 ലക്ഷം ഡോസ് ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ യുഎസിൽ നൽകിക്കഴിഞ്ഞു. നേരത്തെ വാക്സിനു പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ജോൺസൺ ആൻഡ് ജോൺസൺ വാക്സിനു പകരം മറ്റുള്ളവ നൽകാൻ വാക്സിൻ വിതരണ കേന്ദ്രങ്ങൾക്കു നിർദേശം നൽകി. മോഡേണ, ഫൈസർ കന്പനികളുടെ വാക്സിനാണു യുഎസ് അനുമതി നൽകിയിരിക്കുന്നത്. സിഡിസിപിയുടെ നേതൃത്വത്തിൽ ബുധനാഴ്ച അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ യൂറോപ്പിൽ വിതരണം…
Read More