ക്രിക്കറ്റ് ലോകത്തിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഒരു പേരുമാത്രം, ബൈബിളിലുള്ള അസാധ്യകരുത്തനായ സാംസണിന്റെ പേരുകാരൻ സഞ്ജു. 2020 സീസണിൽ കൈമസിൽ ഉരുട്ടിക്കാണിച്ച് താൻ സാംസണിനെപ്പോലെ കരുത്തനാണെന്നു വിളിച്ചുപറഞ്ഞ രാജസ്ഥാൻ റോയൽസിന്റെ സഞ്ജു വി. സാംസണ്, 2021 സീസണിലെ ആദ്യ മത്സരത്തിലും കരുത്തറിയിച്ചു. 63 പന്തിൽ 119 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു 14-ാം സീസണിലെ ആദ്യസെഞ്ചുറിക്ക് ഉടമയായി. മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോടു നാല് റണ്‍സിനു പരാജയപ്പെട്ടെങ്കിലും പ്ലെയർ ഓഫ് ദ മാച്ചിന് അർഹനായതും സഞ്ജുതന്നെ. സ്കോർ: പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 221/6. രാജസ്ഥാൻ 20 ഓവറിൽ 217/7. അവസാന രണ്ടു പന്തിൽ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോൾ സഞ്ജു സിംഗിളിനു വിസമ്മതിച്ചതാണു പരാജയകാരണമെന്ന വിമർശനമുയർന്നു. എന്നാൽ, സഞ്ജു ചെയ്തതാണു ശരിയെന്ന നിലപാടാണു രാജസ്ഥാന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര, സഞ്ജയ് മഞ്ജരേക്കർ, ജയിംസ് നീഷം തുടങ്ങിയ പ്രമുഖർക്കുള്ളത്. അവസാനപന്തിൽ…
Read MoreDay: April 15, 2021
കോവിഡ് വ്യാപനം! എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? ഇ-സഞ്ജീവനി ശക്തിപ്പെടുത്തി എല്ലാദിവസവും സ്പെഷാലിറ്റി ഒപികള്‍
തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന് സേവനം ഉപയോഗിക്കണം. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇസഞ്ജീവനി വഴി സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 33 തരം വിവിധ ഒപിഡി സേവനങ്ങളാണ് നല്‍കുന്നത്. ഇസഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍…
Read Moreആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ്! കോവിഡ് പരിശോധനയ്ക്കു സ്രവം ശേഖരിച്ചത് തോട്ടക്കാരൻ
റെയ്സൺ (മധ്യപ്രദേശ്): ജീവനക്കാരുടെ ക്ഷാമംമൂലം ആശുപത്രിയിലെ തോട്ടക്കാരന് കോവിഡ് പരിശോധനയ്ക്കെത്തിയവരുടെ സ്രവ സാംപിൾ ശേഖരിക്കേണ്ടിവന്നു. സാഞ്ചിയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. ആരോഗ്യമന്ത്രി പി. പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലാണു സാഞ്ചി. തിങ്കളാഴ്ച ഹൽകി റാം സ്രവം ശേഖരിക്കുന്ന വീഡിയോ പ്രദേശിക ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡാണ്. മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് തോട്ടക്കാരനെ സ്രവമെടുക്കാൻ ചുമതലപ്പെടുത്തിയതെന്നു ബ്ലോക്ക് മെഡിക്കൽ ഓഫീസർ രാജ്യശ്രീ ടിഡ്കെ പറഞ്ഞു. ബിഎംഒ പറഞ്ഞിട്ടാണ് സ്രവമെടുത്തതെന്നു ഹൽകി റാം പറഞ്ഞതിനു പിന്നാലെയായിരുന്നു രാജ്യശ്രീയുടെ പ്രതികരണം. വിവാദങ്ങൾക്കിടെ ചൊവ്വാഴ്ചയും ഹൽകി സ്രവമെടുക്കൽ തുടർന്നു. ഇതിനിടെ, ദാമോഹ് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇന്നലെ മന്ത്രി പ്രഭുറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ, ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ചു പ്രതികരിക്കാൻ മന്ത്രി തയാറായില്ല.
Read Moreഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി ജലീൽ! വിവാദമായപ്പോൾ ജലീലിന്റെ മറുപടി ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ കെ.ടി. അദീബിനൊപ്പം ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി മന്ത്രി കെ.ടി. ജലീൽ. അദീബിനൊപ്പം ജനറൽ മാനേജരുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ള പി. മോഹനന് ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് നിയമനം നൽകിയത്. നിയമ പ്രശ്നം ഉണ്ടാക്കാതിരിക്കാനായിരുന്നു നിയമനം. എന്നാൽ, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ എത്താൻ മോഹനന് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തിനു പകരമായാണ് ഓഫീസ് അസിസ്റ്റന്റായ വ്യക്തിക്ക് ഇതേ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്. ഇതു വിവാദമായപ്പോൾ ഇദ്ദേഹത്തിന് എംബിഎ ഉള്ളതിനാലാണ് നിയമനം നൽകിയതെന്നായിരുന്നു കെ.ടി. ജലീലിന്റെ മറുപടി. രണ്ടര വർഷത്തോളം നീണ്ട ബന്ധുനിയമന വിവാദത്തിന് ഒടുവിലാണ് ഇന്നലെ ജലീൽ രാജിവച്ചത്. മന്ത്രിപദവിക്കൊപ്പം വിവാദങ്ങളെയും അദ്ദേഹം ഒപ്പം കൂട്ടി. തദ്ദേശ വകുപ്പു മന്ത്രിയായിരുന്ന ജലീലിന്റെ നടപടികൾക്കെതിരേ സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപന ഭരണ…
Read Moreജലീലിന്റെ രാജിക്കു വഴിവച്ചതു കോടിയേരിയുടെ കർശന നിലപാട്! ഇ.പി. ജയരാജനു ലഭിക്കാത്ത ആനുകൂല്യം ജലീലിന് നൽകുന്നതിനെതിരേയും പാർട്ടിയിൽ പ്രതിഷേധം
എം.പ്രേംകുമാർ തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതു സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കർക്കശ നിലപാടിനെത്തുടർന്ന്. ജലീലിന്റെ രാജിയെ സംബന്ധിച്ചു പാർട്ടിയിൽ ശക്തമായ രണ്ടഭിപ്രായം രൂപപ്പെട്ടെങ്കിലും കോടിയേരിയുടെ ഉറച്ച നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കോടിയേരിക്കൊപ്പം ചേർന്നതോടെ തന്റെ വിശ്വസ്തനായ മന്ത്രി ജലീലിനെ പിണറായിക്കു കൈവിടേണ്ടി വന്നു. ഹൈക്കോടതി വിധിക്കു കാക്കാതെ രാജിവയ്ക്കാൻ ജലീലിനോടു നിർദേശിച്ചതും കോടിയേരി തന്നെയാണ്. കെ.ടി. ജലീൽ മന്ത്രിയായി തുടരുന്നതു പൊതുസമൂഹത്തിനു മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തൽ കോടിയേരിയടക്കമുള്ള സിപിഎം നേതാക്കൾക്കുണ്ടായിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ. ബാലൻ ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും മന്ത്രിയെ പിന്തുണച്ചു. എന്നാൽ പാർട്ടി വേദികളിൽ ആലോചിക്കാതെ ഒരു…
Read Moreബസിലും ട്രെയിനിലും നിന്നുയാത്ര അനുവദിക്കില്ല! കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശം; മറ്റു നിർദേശങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ല. നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. മറ്റു നിർദേശങ്ങൾ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കൂടുന്ന സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി. കൂട്ടം കൂടാൻ സാധ്യതയുള്ള ഇഫ്താർ പാർട്ടികൾ ഒഴിവാക്കണം ജനങ്ങൾ ഒരുമിച്ചു ചേരുന്ന സ്ഥലങ്ങളിൽ പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും സാന്നിധ്യമുണ്ടാകണം.കടകൾ രാത്രി ഒന്‍പതിനുശേഷം പ്രവർത്തിക്കാൻ പാടില്ല സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, പൗൾട്രി കോർപറേഷൻ, മത്സ്യഫെഡ്, മിൽമ തുടങ്ങിയവ ഏകോപിച്ച് ഓണ്‍ലൈനിലൂടെ സാധനങ്ങൾ വീടുകളിലെത്തിക്കും ഓഡിറ്റോറിയത്തിലെ പരിപാടിക്ക് 100 പേർക്കും പുറത്ത് 200 പേർക്കും മാത്രം പ്രവേശനാനുമതി സദ്യ വിളന്പുന്നതിനും നിയന്ത്രണം. പരമാവധി ഭക്ഷണപ്പൊതികൾ പാഴ്സലായി നൽകണം. ആലപ്പുഴ, വയനാട്…
Read Moreജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി; വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുക; രാഹുൽ
കോൽക്കത്ത: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുക. ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആസാമിലും തമിഴ്നാട്ടിലും ഇതേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്. മുഖ്യമന്ത്രി മമത ബാനർജിയയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ പരാജയമാണ്. ബംഗാളിലെ ആളുകൾ തൊഴിൽ തേടി മറ്റു സ്ഥലത്തേക്കു പോകുകയാണ്. തൊഴിൽ ലഭിക്കുന്നതിനുവേണ്ടി വേതനം കുറയ്ക്കുന്ന ഏക സംസ്ഥാനം ബംഗാൾ ആണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Read More