ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: കാലവർഷം ആരംഭിക്കാൻ ഒന്നരമാസത്തോളം അവശേഷിക്കെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2342.78 അടിയായി താഴ്ന്നു. സംഭരണ ശേഷിയുടെ 40 ശതമാനമാണിത്. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. തെരഞ്ഞെടുപ്പ്, പരീക്ഷക്കാലം,വേനൽച്ചൂട് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും സിബിഎസ് ഇ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കുകയും സമീപ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വേനൽമഴ ശക്തമാകുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായി. 78.55 ദശലക്ഷം യൂണിറ്റാണ് ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിനിടെ 7.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 57.69 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു. വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 43 ശതമാനം വെള്ളമുണ്ട്.…
Read MoreDay: April 18, 2021
വിവരങ്ങൾ ചോർത്താൻ ഹാക്കറിന് അവസരം നൽകുന്ന സാങ്കേതിക പിഴവ് വാട്സ്ആപ്പിലുണ്ട്! വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാഏജൻസിയുടെ ജാഗ്രതാ നിർദേശം
മുംബൈ: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ സേർട്ട് ഇൻ(ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം). കൃതിമമായ കോഡ് ഉപയോക്താക്കളുടെ വാട്സ്ആപ്പിൽ പ്രവർത്തിപ്പിച്ച് ഫോണിലെയും മറ്റും വിവരങ്ങൾ ചോർത്താൻ ഹാക്കറിന് അവസരം നൽകുന്ന സാങ്കേതിക പിഴവ് വാട്സ്ആപ്പിലുണ്ടെന്നാണ് സേർട്ട് ഇൻ നൽകുന്ന മുന്നറിയിപ്പ്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ 2.21.4.18 വേർഷനു മുന്‍പുള്ള വേർഷനുകളിലും എെഒഎസിൽ 2.21.32 വേർഷനു മുന്പുള്ളവയിലുമാണ് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയത്. വാട്സ്ആപ്പ് ബിസിനസിലും ഇതേ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ സ്റ്റോറിൽനിന്നും പ്ലേ സ്റ്റോറിൽനിന്നും ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ സുരക്ഷാ ഭീഷണി ഒഴിവാക്കാമെന്നും സേർട്ട് ഇൻ അറിയിച്ചു. പുത്തൻ ഫീച്ചറുകൾ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോകളും ഫോട്ടോകളും വലിയ പ്രിവ്യൂവിൽ കാണാനുള്ള സംവിധാനമാണ് പുതിയ ഫീച്ചറുകളിൽ ഒന്ന്. ഈ ഫീച്ചർ നിലവിൽ എെഒഎസ് ഉപയോക്താക്കൾക്കാണ്…
Read Moreഒരു വർഷം കിട്ടിയിട്ടും കോവിഡിനെതിരേ ഒന്നും ചെയ്തില്ല! കേന്ദ്രസർക്കാർ പൂർണ പരാജയമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
പ്രത്യേക ലേഖകൻ ന്യൂഡൽഹി: ഒരു വർഷം കിട്ടിയിട്ടും കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ വെല്ലുവിളിയെ രാഷ്ട്രീയത്തിനതീതമായി രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും വീഡിയോ കോണ്ഫറൻസിലൂടെനടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ നിർദേശിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാരിനു തന്ത്രങ്ങളൊന്നും ഇല്ലാതായെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഒരുക്കം നടത്താനായി ഒരു വർഷം കിട്ടിയിട്ടും കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനും ചികിൽസാ സൗകര്യങ്ങളൊരുക്കാനും സർക്കാരിന് കഴിയുന്നില്ലെന്നതു ഖേദകരമാണ്. കേന്ദ്രത്തിന് ആശുപത്രി കിടക്കകൾ, മെഡിക്കൽ ഓക്സിജൻ, വാക്സിനുകൾ തുടങ്ങിയവയ്ക്കായി പലതവണ ആവശ്യപ്പെട്ടപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ’ഇടിവെട്ടു മൗന’ത്തിലാണെന്നു സോണിയ ആരോപിച്ചു. 25 വയസിനു മുകളിലുള്ള മുഴുവനാളുകൾക്കും എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. വാക്സിൻ ലഭിക്കാനുള്ള പ്രായപരിധി 45ൽ നിന്ന് 25 ആയി കുറയ്ക്കണം.…
Read Moreകോവിഡ്! രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഇല്ലാതാക്കാനുള്ള പദ്ധതികളാണു സംസ്ഥാനം ആവിഷ്കരിച്ചത്. കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറയ്ക്കാനാണു ക്രഷിംഗ് ദ കര്‍വ് ആവിഷ്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്സിനേഷനും. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. കൂട്ടപരിശോധനകളില് രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കും. എന്നാല്‍, മുറിയില്‍ തന്നെ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കും. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും കേരളം…
Read Moreവാരാന്ത്യ കർഫ്യൂ; ഡൽഹി നിശ്ചലമായി ! ഭക്ഷണം പോലുമില്ലാതെ വീണ്ടും തങ്ങളോടു സർക്കാരുകൾ ക്രൂരത കാട്ടുകയാണെന്ന് കുടിയേറ്റ, ദിവസക്കൂലി തൊഴിലാളികൾ
പ്രത്യേക ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂവിൽ ഡൽഹി നിശ്ചലമായി. അവശ്യ സർവീസുകൾ ഒഴികെ ഒന്നും തന്നെ ഇന്നലെ പ്രവർത്തിച്ചില്ല. റോഡുകളും വ്യാപാര സ്ഥാപനങ്ങളും മിക്ക ഓഫീസുകളും അടഞ്ഞു കിടന്നതോടെ ഇന്നലെ രാവിലെ ഡൽഹിയിലെ തെരുവുകൾ വിജനമായി. എന്നാൽ, ഭക്ഷണം പോലുമില്ലാതെ വീണ്ടും തങ്ങളോടു സർക്കാരുകൾ ക്രൂരത കാട്ടുകയാണെന്ന് കുടിയേറ്റ, ദിവസക്കൂലി തൊഴിലാളികൾ പരാതിപ്പെട്ടു. വരുമാനം തടഞ്ഞപ്പോൾ പാവപ്പെട്ടവർക്കു വേണ്ടി സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്നു ബിഹാർ, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള റിക്ഷാ തൊഴിലാളികൾ പറഞ്ഞു. ചായക്കടകളും ഹോട്ടലുകളും അടച്ചതോടെ ഭക്ഷണം പോലും കിട്ടാതായെന്നു ദിവസക്കൂലിക്കാരായ തൊഴിലാളികളും പരാതിപ്പെട്ടു. ഡൽഹി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, എയിംസ് അടക്കമുള്ള പ്രധാന ആശുപത്രികളുടെ പരിസരങ്ങൾ എന്നിവിടങ്ങളിലൊഴികെ ഒരിടത്തും ഇന്നലെ ജനത്തിരക്ക് ഉണ്ടായില്ല. ബസ്, മെട്രോ ട്രെയിനുകളിലും യാത്രക്കാർ വളരെ കുറവായിരുന്നു. റസ്റ്റോറന്റുകളിൽ നിന്നു പാഴ്സൽ ഭക്ഷണ…
Read Moreദുരൂഹതകള്‍ ഉടന്‍ നീങ്ങുമോ? വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമെന്നു റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ലഭിച്ചത് നിര്‍ണായക വിവരം
കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് നിര്‍ണായക വിവരം ലഭിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറി. സംഭവശേഷം ഒളിവില്‍പ്പോയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഹോട്ടലിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങളുണ്ട്. പോലീസ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹോട്ടലില്‍ സനു മോഹന്‍ രണ്ടായിരം രൂപ കൈമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നാലു ദിവസം ഇയാള്‍ ഇവിടെ താമസിച്ചിരുന്നു. ഏപ്രില്‍ 16നു മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ സനു ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന്റെയും വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ഡ് വഴി ഹോട്ടല്‍ ബില്‍ അടയ്ക്കാമെന്നു പറഞ്ഞ് അന്നു രാവിലെ പത്തോടെ പുറത്തുപോയ സനുമോഹന് പിന്നീടു ഹോട്ടലില്‍ തിരിച്ചെത്തിയില്ല. ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച…
Read Moreഐസിയു ഫുൾ, ബെഡും വെന്റിലേറ്ററും ഇല്ല, മോർച്ചറികൾ നിറഞ്ഞു! ഗുരുതര രോഗികൾക്കു പോലും രക്ഷയില്ലാതായി; പല സംസ്ഥാനങ്ങളിലും ഓക്സിജൻ സിലിണ്ടറുകൾക്കും ക്ഷാമം
പ്രത്യേക ലേഖകൻ ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം പതിന്മടങ്ങായതോടെ രാജ്യത്തെ മിക്ക ആശുപത്രികളിലും വെന്റിലേറ്റേറും ബെഡുകളും കിട്ടാതായി. ഐസിയുകളും നിറഞ്ഞതോടെ ഗുരുതര രോഗികൾക്കു പോലും രക്ഷയില്ലാതായി. മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പല സംസ്ഥാനങ്ങളിലും ഓക്സിജൻ സിലിണ്ടറുകൾക്കും ക്ഷാമമായി. മരണനിരക്ക് ഉയർന്നതോടെ പ്രധാന നഗരങ്ങളിലെ മോർച്ചറികൾക്കും ശ്മശാനങ്ങൾക്കും മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ല. ഒരു വർഷത്തിലേറെ സമയം കിട്ടിയിട്ടും കോവിഡ് ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ഡൽഹിയിലെ എല്ലാ ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞു. ഡൽഹി എയിംസ്, സഫ്ദർജംഗ്, രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി, ആർഎംഎൽ, മൂൽചന്ദ്, ലേഡി ഹാർഡിംഗ്, ലോക്നായക് ജയപ്രകാശ്, ഗംഗാറാം, മാക്സ് സൂപ്പർ സ്പെഷാലിറ്റി, അപ്പോളോ, ഹോളി ഫാമിലി തുടങ്ങി പ്രമുഖ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ഇന്നലെ ഒരൊറ്റ ഐസിയു ബെഡ് പോലുമില്ല. ഡൽഹി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ്,…
Read Moreനാട്ടിൽ വാക്സിൻ ക്ഷാമം; എന്നിട്ടും കയറ്റുമതി! ഈ മാസം മാത്രം വിദേശത്തേക്ക് 12 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു
പ്രത്യേക ലേഖകൻ ന്യൂഡൽഹി: രാജ്യത്തു കോവിഡ് പ്രതിരോധ വാക്സിൻ ക്ഷാമം തുടരുന്പോഴും ഈ മാസം മാത്രം വിദേശത്തേക്ക് 12 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു. ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിനുകൾ വിദേശരാജ്യങ്ങൾക്കു നൽകിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കോവിഷീൽഡ്, കൊവാക്സിൻ, രെംദേസിവിർ തുടങ്ങിയ ഇന്ത്യൻ വാക്സിനുകളുടെ ലഭ്യതയിൽ രാജ്യത്തു കടുത്ത ക്ഷാമമുണ്ട്. എന്നാൽ, വാക്സിൻ ക്ഷാമം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അവകാശപ്പെട്ടത്. രണ്ടു ദിവസത്തിനകം ആവശ്യത്തിനു വാക്സിൻ എത്തിക്കുമെന്നാണു കേന്ദ്രം പറയുന്നത്. വാക്സിൻ നൽകിയില്ലെങ്കിൽ വൻതോതിലുള്ള പ്രതിരോധ കുത്തിവയ്പു പരിപാടിക്കു തടസം നേരിടുമെന്നു കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറ്റു മന്ത്രിമാരും യോഗത്തിൽ പറഞ്ഞു. ഇതുവരെ വിദേശരാജ്യങ്ങൾക്ക് യഥേഷ്ടം വാക്സിൻ നൽകിയ ഇന്ത്യ ദിവസങ്ങൾക്കകം റഷ്യയിൽനിന്നു സ്പുട്നിക് ഫെവ്…
Read Moreഅതിതീവ്രം ! കോവിഡ് കുതിപ്പിൽ അന്പരന്ന് രാജ്യം; മൂന്നാം ദിനത്തിലും രാജ്യത്ത് രോഗികൾ രണ്ടു ലക്ഷത്തിനു മേൽ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാൽ ലക്ഷവും കടന്നു കുതിക്കുന്നു. ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,341 പേർ മരിച്ചതോടെ കോവിഡ് മൂലമുള്ള ഇന്ത്യയിലെ ആകെ മരണം 1.75 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്നലെ 16,79,740 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ മൊത്തം എണ്ണം 1,45,26,609 ആയി. ഇതുവരെ 1,26,71,220 പേർ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച 1.45 കോടി പേരിൽ 1,75,649 പേർ മരിച്ചു. ഇന്നലെ വരെ 11,99,37,641 പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മരിച്ച 1,341 പേരിൽ പകുതിയിലേറെ മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര- 398, ഡൽഹി- 141, ഛത്തീസ്ഗഡ്- 138, യുപി-103,…
Read More