ഒരു വർഷം കിട്ടിയിട്ടും കോവിഡിനെതിരേ ഒന്നും ചെയ്തില്ല! കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​യെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി

പ്ര​ത്യേ​ക ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഒ​രു വ​ർ​ഷം കി​ട്ടി​യി​ട്ടും കോ​വി​ഡിനെ നി​യ​ന്ത്രിക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​യെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

ദേ​ശീ​യ വെ​ല്ലു​വി​ളി​യെ രാഷ്‌ട്രീ​യ​ത്തി​ന​തീ​ത​മാ​യി രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെന​ട​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സോ​ണി​യ നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ത​ന്ത്ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​യെ​ന്നു മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഒ​രു​ക്കം ന​ട​ത്താ​നാ​യി ഒ​രു വ​ർ​ഷം കി​ട്ടി​യി​ട്ടും കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം നി​യ​ന്ത്രി​ക്കാ​നും ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന​തു ഖേ​ദ​ക​ര​മാ​ണ്.

കേ​ന്ദ്ര​ത്തി​ന് ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ, മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ, വാ​ക്സി​നു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ’ഇ​ടി​വെ​ട്ടു മൗ​ന’​ത്തി​ലാ​ണെ​ന്നു സോ​ണി​യ ആ​രോ​പി​ച്ചു.

25 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും എ​ത്ര​യും വേ​ഗം വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​ൻ ല​ഭി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 45ൽ ​നി​ന്ന് 25 ആ​യി കു​റ​യ്ക്ക​ണം. ആ​വ​ശ്യ​ത്തി​നു വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​യും വേ​ണം.

പ്ര​തി​സ​ന്ധി​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും കേ​ന്ദ്ര​ം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു സോ​ണി​യ പ​റ​ഞ്ഞു.

Related posts

Leave a Comment