അ​​തി​​തീ​​വ്രം ! കോവിഡ് കുതിപ്പിൽ അന്പരന്ന് രാജ്യം; മൂന്നാം ദിനത്തിലും രാജ്യത്ത് രോഗികൾ രണ്ടു ലക്ഷത്തിനു മേൽ

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​ന​​​ത്തി​​​ലും ര​​​ണ്ടേ​​​കാ​​​ൽ ല​​​ക്ഷ​​​വും ക​​​ട​​​ന്നു കു​​​തി​​​ക്കു​​​ന്നു.

ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 1,341 പേ​ർ മ​രി​ച്ച​തോ​ടെ കോ​വി​ഡ് മൂ​ല​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​കെ മ​ര​ണം 1.75 ല​ക്ഷം ക​ട​ന്നു.

ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ 16,79,740 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൊ​ത്തം എ​ണ്ണം 1,45,26,609 ആ​യി.

ഇ​തു​വ​രെ 1,26,71,220 പേ​ർ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 1.45 കോ​ടി പേ​രി​ൽ 1,75,649 പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ വ​രെ 11,99,37,641 പേ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ മ​രി​ച്ച 1,341 പേ​രി​ൽ പ​കു​തി​യി​ലേ​റെ മ​ഹാ​രാ​ഷ്‌​ട്ര, ഡ​ൽ​ഹി, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര- 398, ഡ​ൽ​ഹി- 141, ഛത്തീ​സ്ഗ​ഡ്- 138, യു​പി-103, ഗു​ജ​റാ​ത്ത്- 94, ക​ർ​ണാ​ട​ക- 78, മ​ധ്യ​പ്ര​ദേ​ശ്- 60, ജാ​ർ​ഖ​ണ്ഡ്-56, പ​ഞ്ചാ​ബ്-50, ത​മി​ഴ്നാ​ട്-33 എ​ന്നി​ങ്ങ​നെ​യാ​ണു മ​ര​ണം.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ് അ​തീ​വ​രൂ​ക്ഷ​മാ​യ​ത്. ഛത്തീ​സ്ഗ​ഡ്, യു​പി സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​സു​ക​ൾ കു​ത്ത​നെ കൂ​ടി.

മൊ​ത്തം കേ​സു​ക​ളു​ടെ 85.83 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളും കേ​ര​ള​വും അ​ട​ക്കം 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

എ​ന്നാ​ൽ ല​ക്ഷ​ദ്വീ​പ്, ആ​ൻ​ഡ​മാ​ൻ, ല​ഡാ​ക്, മ​ണി​പ്പു​ർ, സി​ക്കിം, മി​സോ​റം, ത്രി​പു​ര, അ​രു​ണാ​ച​ൽ അ​ട​ക്കം ഒ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റി​ൽ ഒ​രു മ​ര​ണം പോ​ലു​മി​ല്ല.

സംസ്ഥാനത്ത് രണ്ടാം ദിനത്തിലും രോഗികൾ 10,000 കടന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 13,835 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രുദി​​​​വ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന രോ​​​​ഗ​​​​സ്ഥി​​​​രീ​​​​ക​​​​ര​​​​ണമാണിത്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​മാ​​​​ണ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 81,211 സാ​​​​ന്പി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ത്ര​​​​യും പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി 17.04 ശ​​​​ത​​​​മാ​​​​നം.

പ​​​​രി​​​​ശോ​​​​ധി​​​​ച്ച ആ​​​​റി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു എ​​​​ന്ന​​​​ർ​​​​ഥം. അ​​​​തി​​​​തീ​​​​വ്ര​​​​ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തുള്ള​​​​തെ​​​​ന്ന് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു.

കൂ​​​​ട്ട​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​യി വെ​​​​ള്ളി​​​​യാ​​​​ഴ്ച 1,35,159 സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണു ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്.

ഇ​​​​തി​​​​ൽ 81,211 സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ 27 മ​​​​ര​​​​ണംകൂ​​​​ടി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 4,904 ആ​​​​യി. 58 ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കുകൂ​​​​ടി രോ​​​​ഗം ബാ​​​​ധി​​​​ച്ചു. 3,654 പേ​​​​ർ ഇ​​​​ന്ന​​​​ലെ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 80,019 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

Related posts

Leave a Comment