തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തൃശൂരിലെ ചില നേതാക്കൾ കാലുവാരിയെന്നും വോട്ട് ബിജെപിയിലേക്കു മറിച്ചെന്നും പത്മജ പറഞ്ഞു. ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നു. ഇവർക്കെതിരെ പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ട്. സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരിൽ സംഭവിച്ചു. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്കു പോയെന്നും പത്മജ വ്യക്തമാക്കി.
Read MoreDay: May 4, 2021
കോവിഡിനെ നേരിടുന്നതിൽ പിണറായി വിജയിച്ചു; പുകഴ്ത്തലുമായി ബിജെപി നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന്. കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി. കെ. സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ..! രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു
ന്യൂഡൽഹി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെയാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിഞ്ഞതോടെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുന്നത്. നിലവിൽ സർവകാല റിക്കാർഡിലാണ് രാജ്യത്തെ ഇന്ധനവില
Read Moreആറന്മുളയിലേക്ക് വീണ്ടും ഒരു കാബിനറ്റ് പദവി, സ്വപ്നം വിദൂരത്തിലാകാനിടയില്ല…
ആറന്മുള: പത്തനംതിട്ട ജില്ലയിലെ ഉയർന്ന ഭൂരിപക്ഷവുമായി രണ്ടാമത് നിയമസഭയിലെത്തുന്ന വീണാ ജോർജിന് ഒരു കാബിനറ്റ് പദവി സ്വപ്നം കാണുകയാണ് ആറന്മുളയിലെ വോട്ടർമാർ. മന്ത്രിസ്ഥാനമോ സ്പീക്കർ പദവിയോ വീണയ്ക്കു ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷ മണ്ഡലത്തിലുണ്ട്. വീണാ ജോര്‍ജ് സ്പീക്കര്‍ ആകുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായാണ് വനിതാ സ്പീക്കര്‍ ആകുന്നതെന്ന ഖ്യാതിയും സ്വന്തമാകും. കെ.ഒ. ഐഷാബായി, എ. നബീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന് എന്നീ വനിതകളാണ് ഡെപ്യൂട്ടി സ്പീക്കര്മാരായിട്ടുണ്ട്. മന്ത്രി സ്ഥാനത്തെത്തിയാല്‍ ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ മന്ത്രിയെന്ന പേരിലും സിപിഎമ്മിലെ ആദ്യ മന്ത്രിയെന്ന പേരിലും വീണ അറിയപ്പെടും. എം.കെ. ഹേമചന്ദ്രനും ആര്. രാമചന്ദ്രന് നായരുമാണ് ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായിട്ടുണ്ട്. 1977 – 79 വരെയുള്ള കരുണാകരന് മന്ത്രിസഭയിലും തുടര്‍ന്ന് വന്ന ആന്റണി മന്ത്രിസഭയിലും എം.കെ. ഹേമചന്ദ്രന് ധനകാര്യ മന്ത്രിയും 1991 – 96 വരെയുള്ള കരുണാകരന് മന്ത്രിസഭയില്‍ ആര്.…
Read Moreവോട്ടിൽ ഞെട്ടിച്ച് വീണാ ജോർജ്! ആറന്മുളയിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം കൂടി
പത്തനംതിട്ട: രാഷ്ട്രീയപരമായി യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെന്ന് വിലയിരുത്തുന്ന ആറന്മുളയിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം 12 ശതമാനം. വീണാ ജോർജിന്റെ ഭൂരിപക്ഷം 19,003 വോട്ടാണ്. ആറന്മുളയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. കെ.കെ. ശ്രീനിവാസനുശേഷം ഒരു എംഎൽഎയ്ക്ക് മണ്ഡലത്തിൽ രണ്ടാം ഊഴം ലഭിക്കുന്നതും ഇതാദ്യം. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. രണ്ടാം അങ്കത്തിന് ആറന്മുളയിൽ ഇറങ്ങിയ എൽഡിഎഫിലെ വീണാ ജോർജ് നേടിയ വോട്ടുകൾ കണ്ട് എതിരാളികൾ തന്നെ ഞെട്ടിയിരിക്കുകയാണ്. പോൾ ചെയ്തതിന്റെ 46.3 ശതമാനം വോട്ടുകൾ വീണാ ജോർജിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ. ശിവദാസൻ നായർക്ക് 34.56 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിക്കാകട്ടെ 17.98 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞതവണ 64523 വോട്ടുകൾ (39.97 ശതമാനം) ലഭിച്ച വീണാ ജോർജിന് ഇത്തവണ 74950 വോട്ടുകൾ ലഭിച്ചു. മണ്ഡലത്തിൽ യുഡിഎഫ് വോട്ട് 2016ൽ…
Read Moreജനങ്ങളുടെ മനസിലെ കുറെക്കാലത്തെ സ്വപ്നം വിജയിച്ചു; കോവിഡിനെ നേരിടുന്നതിൽ പിണറായിയും വിജയിച്ചു; പുകഴ്ത്തലുമായി പിണറായിയുടെ എതിർ സ്ഥാനാർഥി സി.കെ. പദ്മനാഭന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന് . കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തുവെന്ന് പദ്മനാഭന് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ലെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു.ബിജെപി നേതൃത്വത്തിനെതിരേയും പദ്മനാഭൻ വിമർശനം നടത്തി. കെ. സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന പദ്മനാഭൻ പറഞ്ഞു.
Read Moreവിവാഹദിവസം മുങ്ങിയ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ! പോലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രവും പാളി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
പൂച്ചാക്കൽ: വിവാഹദിവസം കാണാതായ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് മോഷ്ടിച്ച ബൈക്കുമായി ഇടുക്കി രാജകുമാരിയിൽനിന്നു പൂച്ചാക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21 ന് ആയിരുന്നു ജെസിമും വടുതല സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹദിവസം വരനെ കാണാതാകുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി. ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തന്നെ ആരോ തട്ടിക്കൊണ്ടു പോവുകയാണെന്നും രക്ഷിക്കണം എന്നും പറഞ്ഞ് ജെസിം ഒരു വോയിസ് ക്ലിപ്പ് കൂട്ടുകാർക്ക് അയച്ചിരുന്നു. എന്നാൽ ജെസിം തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കേരളത്തിലെ കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, കർണാടകയിലെ മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ നാല് തവണ ഫോണുകളും സിം…
Read More“ഹീനശക്തികൾ വിജയം തടസപ്പെടുത്താൻ പ്രവർത്തിച്ചു, കള്ളക്കേസ് ഉണ്ടാക്കി’:ഫേസ് ബുക്കിൽ നീണ്ട തുറന്നെഴുത്തുമായി മുൻമന്ത്രി ജി. സുധാകരന്
ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തില്‍ തടസം ഉണ്ടാക്കാന്‍ ചില ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി. സുധാകരന്. തൊഴിലാളിവര്‍ഗ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നൽകാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടേതാണ് ഈ പാർട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന പാര്‍ട്ടിയുടെ അച്ചടക്കവും അന്തസും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്‍കില്ല. തെറ്റുപറ്റിയവര്‍ തിരുത്തി യോജിച്ച് പോകുകയാണു വേണ്ടതെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.…
Read Moreവിധി തോറ്റു..! വെച്ചൂച്ചിറയിലെ മനു ആണ് ശരിക്കും ഹീറോ; അഞ്ച് വയസ് വരെയേ മനു നടന്നിട്ടുള്ളൂ…
മുക്കൂട്ടുതറ: അഞ്ച് വയസ് വരെയേ മനു നടന്നിട്ടുള്ളൂ. പക്ഷെ തനിയെ കാറോടിച്ച് പോകാത്ത സ്ഥലങ്ങളില്ല. അഞ്ച് ഏക്കർ നിറയെ കൃഷികളും കോഴിയും പശുവും ആടും താറാവും മീനും തേനീച്ചയുമായി മനു നടക്കുകയല്ല മികച്ച വരുമാനത്തോടെ ഓട്ടത്തോട് ഓട്ടമാണ്. ജീവിക്കാനുള്ള ആ നെട്ടോട്ടത്തിൽ തോറ്റുപോവുകയായിരുന്നു മനുവിനെ അംഗവിഹീനനാക്കിയ വിധി. വെച്ചൂച്ചിറ അരീപ്പറമ്പിൽ കർഷക ദമ്പതികളായ രാജുവിന്റെയും അന്നമ്മയുടെയും മകനായ മനു (41) വിന് അഞ്ചാമത്തെ വയസിലാണ് പോളിയോ മൂലം ഇരു കാലുകളുടെയും ചലന ശേഷി ഇല്ലാതായത്. വീട്ടിൽ ഇരുന്ന് പഠിച്ച ശേഷം പരീക്ഷ എഴുതാൻ വേണ്ടിയായിരുന്നു സ്കൂളിലേക്കുള്ള യാത്രകൾ. എസ്എസ്എൽസി കഴിയുമ്പോൾ വീട്ടിലെ കൃഷിയിൽ മനു പതിവ് കർഷകനായി മാറിക്കഴിഞ്ഞിരുന്നു. 33 വർഷം പാലക്കാട് മണ്ണാർക്കാട് ആയിരുന്നു മനുവും കുടുംബവും. മനുവിനെയും കൃഷിയെയും ഏറെ ഇഷ്ടപ്പെട്ട മിനിയെ മിന്നുകെട്ടി ജീവിതസഖിയാക്കിയ ശേഷം എട്ട് വർഷം മുമ്പാണ് വെച്ചൂച്ചിറയിലേക്ക് താമസം…
Read Moreകോവിഡിന് മുന്നിൽ രാജ്യം തലകുത്തുന്നു..! പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ; മരണസംഖ്യ രണ്ടര ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ മൂന്നരലക്ഷത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,02,82,833 ആയി. തിങ്കളാഴ്ച മാത്രം 3,449 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,22,408 പേരായി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 34,47,133 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,289 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി ഉയർന്നു.
Read More