വോ​ട്ടി​ൽ ഞെ​ട്ടി​ച്ച് വീ​ണാ ജോ​ർ​ജ്! ‌ആ​റ​ന്മു​ള​യി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള അ​ന്ത​രം കൂടി

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ​പ​ര​മാ​യി യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മെ​ന്ന് വി​ല​യി​രു​ത്തു​ന്ന ആ​റ​ന്മു​ള​യി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലു​ള്ള അ​ന്ത​രം 12 ശ​ത​മാ​നം.

വീ​ണാ ജോ​ർ​ജി​ന്‍റെ ഭൂ​രി​പ​ക്ഷം 19,003 വോ​ട്ടാ​ണ്. ആ​റ​ന്മു​ള‍​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം.
കെ.​കെ. ശ്രീ​നി​വാ​സ​നു​ശേ​ഷം ഒ​രു എം​എ​ൽ​എ​യ്ക്ക് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഊ​ഴം ല​ഭി​ക്കു​ന്ന​തും ഇ​താ​ദ്യം.‌

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. ര​ണ്ടാം അ​ങ്ക​ത്തി​ന് ആ​റ​ന്മു​ള​യി​ൽ ഇ​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ലെ വീ​ണാ ജോ​ർ​ജ് നേ​ടി​യ വോ​ട്ടു​ക​ൾ ക​ണ്ട് എ​തി​രാ​ളി​ക​ൾ ത​ന്നെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

പോ​ൾ ചെ​യ്ത​തി​ന്‍റെ 46.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ വീ​ണാ ജോ​ർ​ജി​നാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ​ക്ക് 34.56 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി​ക്കാ​ക​ട്ടെ 17.98 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.‌

ക​ഴി​ഞ്ഞ​ത​വ​ണ 64523 വോ​ട്ടു​ക​ൾ (39.97 ശ​ത​മാ​നം) ല​ഭി​ച്ച വീ​ണാ ജോ​ർ​ജി​ന് ഇ​ത്ത​വ​ണ 74950 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വോ​ട്ട് 2016ൽ 56877 (35.23 ​ശ​ത​മാ​നം) ആ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 55947 ആ​യി കു​റ​ഞ്ഞു. ബി​ജെ​പി വോ​ട്ടു​ക​ൾ 2016ൽ 37906 (23.48 ​ശ​ത​മാ​നം)​ൽ നി​ന്ന് 29099 ലേ​ക്കും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​ത​വ​ണ 7646 വോ​ട്ടു​ക​ൾ​ക്കാ​ണ് ശി​വ​ദാ​സ​ൻ നാ​യ​രെ വീ​ണാ ജോ​ർ​ജ് തോ​ല്പി​ച്ച​ത്.

ഭൂ​രി​പ​ക്ഷം 10000 ക​ട​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം ഇ​ത്ത​വ​ണ വീ​ണാ ജോ​ർ​ജി​നു​ണ്ടാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു ലീ​ഡ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും ആ​റന്മുള മ​ണ്ഡ​ല​ത്തി​ൽ നേ​രി​യ ലീ​ഡ് യു​ഡി​എ​ഫി​നു​ണ്ടാ​യ​താ​ണ്.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വീ​ണാ ജോ​ർ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ 6593 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​യി​രു​ന്നു. ‌‌

Related posts

Leave a Comment