കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയുടെ പരാജയത്തത്തുടര്ന്ന് പന്തയത്തില്‍ തോറ്റ കെടിയുസി-എം നേതാവ് പാതി മീശ വടിച്ചു. കെടിയുസി-എം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിയാണ് ഇന്നലെ പാതി മീശ വടിച്ചുമാറ്റി പന്തയത്തിലെ വ്യവസ്ഥ പാലിച്ചത്. പാലായില്‍ ജോസ് കെ. മാണിയും കടുത്തുരുത്തിയിലെ ഇടതുമുന്നണി സ്ഥാനാർഥി കേരള കോണ്‍ഗ്രസ്-എമ്മിലെ സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെടുമെന്ന് പൗലോസിന്റെ സുഹൃത്ത് പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്റെ മീശയുടെ പകുതി വടിക്കുമെന്നായിരുന്നു പൗലോസിന്റെ പന്തയം. തിരിച്ചു സംഭവിച്ചാല്‍ സുഹൃത്തും പാതി മീശയെടുക്കാമെന്നു പന്തയത്തില്‍ സമ്മതിച്ചിരുന്നു. ആദ്യമായാണ് തന്റെ മീശ വടിക്കുന്നതെന്നു പന്തയത്തില്‍ തോറ്റ പൗലോസ് പറഞ്ഞു.
Read MoreDay: May 4, 2021
നഗരത്തിലും മാർക്കറ്റിലും വലിയ തിരക്ക്! നിയന്ത്രണങ്ങൾ വരുന്നതിനു മുന്നേ പരക്കംപാഞ്ഞ് ജനങ്ങൾ
കോട്ടയം: ഇന്നു മുതൽ ഞായറാഴ്ച വരെ ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി. ഇന്നലെ രാവിലെ മുതൽ രാത്രി വരെ കോട്ടയം നഗരത്തിലും മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്ക് ഡൗണ്‍ എത്തിയേക്കുമെന്ന് ഭയമുള്ളതിനാൽ ജനങ്ങൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ എത്തിയതാണ് തിരക്ക് കാരണമായത്. ഞായറാഴ്ച തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപനത്തോടനുബന്ധിച്ചു ഡ്യൂട്ടിയിലായിരുന്നതിനാൽ പോലീസുകാരും ഇന്നലെ റോഡുകളിൽ കുറവായിരുന്നു. കോട്ടയം മാർക്കറ്റിൽ രാവിലെ കഴിഞ്ഞ ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി ആളുകൾ കൂട്ടംകൂടിയാണു കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത്. ഇതോടെ പോലീസും എന്തു ചെയ്യണമെന്നറിയാതെയായി. സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗക്കുരുക്ക് മൂലം മാർക്കറ്റ് റോഡിൽ വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്. പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ജനത്തിരക്ക് തീരെ കുറവായിരുന്നു. കോവിഡ്…
Read Moreതീസര വിരമിച്ചു
കൊളംബൊ: മുപ്പത്തിരണ്ടുകാരനായ ശ്രീലങ്കൻ ഓൾറൗണ്ടർ തീസര പെരേര രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും. ആറു ടെസ്റ്റും 166 ഏകദിനവും 84 ട്വന്റി-20യും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 2338 റണ്‍സും 175 വിക്കറ്റും, ട്വന്റി-20യിൽ 1204 റണ്‍സും 51 വിക്കറ്റും നേടി.
Read Moreബെയ്ൽ ട്രിക്ക്
ലണ്ടൻ: ഗാരെത് ബെയ്ലിന്റെ ഹാട്രിക്കിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഹോം മത്സരത്തിൽ 4-0ന് ഷെഫീൽഡിനെയാണ് ടോട്ടനം കീഴടക്കിയത്. 36, 61, 69 മിനിറ്റുകളിൽ ബെയ്ൽ വല കുലുക്കി. 2012 ഡിസംബറിനുശേഷം ഇപിഎലിൽ ബെയ്ലിന്റെ ആദ്യ ഹാട്രിക്കാണ്. 34 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടനം.
Read Moreദാ… തൃശൂര്‍ അവിടെ തന്നെ വെച്ചിട്ടുണ്ട്..! വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായിമാറി സോഷ്യല്‍ മീഡിയ
പരസ്യമായ കൂടിച്ചേരലും ആഹ്ലാദപ്രകടനങ്ങളും അനുവദിക്കാത്തതിനാൽ വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി സോഷ്യൽ മീഡിയ മാറി. ട്രോളുകളും മറ്റുമായി ആഹ്ലാദം പൊലിപ്പിക്കുകയായിരുന്നു എൽഡിഎഫ് അണികൾ. സ്ക്വാഡുകൾ രൂപീകരിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണ പ്രവർത്തനങ്ങൾ. കേരളത്തിൽ അത്ര പ്രചാരമില്ലാത ട്വിറ്ററിൽ പോലും ആഹ്ലാദം അണപൊട്ടി. വിജയിച്ച സ്ഥാനാർഥികളുടെ പോസ്റ്ററും തോറ്റ സ്ഥാനാർഥികളെ ട്രോളിയും ഒക്കെയായി ഫേസ്ബുക്കും വാട്സ് ആപ്പും കളം നിറയുകയാണ്. സ്റ്റാറ്റസും സ്റ്റിക്കറുമായി വിജയികളുടെ ചിത്രങ്ങൾ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കളം നിറയുക യാണ്. നാട്ടിൻപുറങ്ങളിൽ വെടിക്കെട്ട് ആഹ്ലാദപ്രകടനങ്ങൾ നിരോധിച്ചതിനാൽ പുറത്തിറങ്ങാനാകാതെ പാർട്ടി അണികൾ വീടുകളിൽ തന്നെ ആഹ്ലാദം പങ്കുവച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു കോവിഡ് കാലത്തെ വിജയാഹ്ലാദം. സുഹൃത്തുക്കൾ ഒത്തുചേർന്ന് കോവിഡ് മാദണ്ഡങ്ങൾ പാലിച്ച് റോഡരികിലും വയലുകളിലും പടക്കം പൊട്ടിച്ചും കൊടികൾ തൂക്കിയും ആഹ്ലാദം പങ്കുവച്ചു. പടക്ക കടകൾ പലതും തുറപ്പിച്ചാണ്…
Read Moreഐപിഎൽ ട്വന്റി-20ക്ക്; കോവിഡ് ഷോക്ക്!
ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയുടെ കരാളഹസ്തങ്ങൾ ബയോ സെക്യൂർ ബബിൾ ഭേദിച്ച് ടീമിനുള്ളിൽ എത്തിയതോടെ ഐപിഎൽ ട്വന്റി-20 മത്സരം റദ്ദാക്കി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കോൽക്കത്ത x റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മാറ്റിവച്ചു. നൈറ്റ് റൈഡേഴ്സിന്റെ കേരള വേരുകളുള്ള തമിഴ്നാട് സ്പിന്നർ വരുണ്‍ ചക്രവർത്തിയും മലയാളി പേസർ സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവർ പോസറ്റീവായത്. ബാക്കി ടീം അംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. കെകെആർ x ആർസിബി മത്സരം ഇനി എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കും. മേയ് 30നാണ് ഐപിഎൽ 2021 സീസണ് അവസാനിക്കുക. ഇതാദ്യമായാണ് ഐപിഎൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്. ഐപിഎൽ ആരംഭിക്കുന്നതിനു മുന്‍പ് ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത്…
Read Moreഇത്രയും വലിയൊരു ഭൂരിപക്ഷം ഇതാദ്യം! പിറവത്ത് അനൂപ് ജേക്കബ് നേടിയത് ചരിത്രവിജയം
പിറവം: പിറവത്ത് യുഡിഎഫിന്റെ അനൂപ് ജേക്കബ് നേടിയത് ചരിത്രവിജയമാണ്. 25,364 വോട്ടിന്റെ വന്പൻ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ യുവനേതാക്കളിൽ ശ്രദ്ധേയനായ അനൂപിന് ലഭിച്ചത്. മണ്ഡല രൂപീകരണശേഷം ഇത്രയും വലിയൊരു ഭൂരിപക്ഷം ഇതാദ്യം. ഇത്തവണത്തെ ജില്ലയിലെ വലിയ ഭൂരിപക്ഷവും അനൂപിന്റേതാണ്. 2001ൽ ടി.എം. ജേക്കബിന് ലഭിച്ച 12,162 വോട്ട് ഭൂരിപക്ഷമായിരുന്നു ഇതുവരെ പിറവത്തെ കൂടിയ ഭൂരിപക്ഷം. ടി.എം. ജേക്കബിന്റെ നിര്യാണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പോലും അനൂപിന് ലഭിച്ചത് 12,070 വോട്ട് ഭൂരിപക്ഷമായിരുന്നു. 2016ൽ ഇതു 6,195 വോട്ട് മാത്രം. പടിഞ്ഞാറൻ മേഖലയായ തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങൾ ഇതേവരെ യുഡിഎഫിന് മേൽക്കോയ്മ ഉണ്ടാകാത്ത പ്രദേശങ്ങളാണ്. എന്നാൽ ഇക്കുറി തൃപ്പൂണിത്തുറ നഗരസഭയിലുൾപ്പെട്ട തിരുവാങ്കുളത്ത് 599 വോട്ട് ഭൂരിപക്ഷം അനൂപിനു ലഭിച്ചു. ചോറ്റാനിക്കരയിൽ 868 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടി.പിറവം നഗരസഭയിൽ 3,537 വോട്ടാണ് എതിർസ്ഥാനാർഥിയെക്കാൾ അധികം കിട്ടിയത്. പിറവത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലതിലും…
Read Moreകോഴിക്കോട്ടുനിന്ന് മന്ത്രിയാകാൻ നേതാക്കളേറെ! കണക്കുകൂട്ടൽ ഇങ്ങനെ…
ബൈജു ബാപ്പുട്ടി കോഴിക്കോട്: ജില്ലയിൽനിന്ന് വിജയിച്ചുകയറിയവരിൽ ഭൂരിഭാഗവും മന്ത്രിയാകാൻ യോഗ്യർ. അനുഭവ സന്പത്ത്, മുന്നണി മര്യാദ, പാർട്ടിയിലെ സ്ഥാനമാനങ്ങൾ,വനിതാ പ്രാതിനിധ്യം തുടങ്ങി നിരവധി മാനദണ്ഡങ്ങൾവച്ച് പരിഗണിക്കുന്പോഴും പുതിയ മന്ത്രിസഭയിൽ മന്ത്രിപദവി അലങ്കരിക്കാൻ യോഗ്യതയുള്ളവരാണ് പലരും. ജില്ലയിൽനിന്ന് നിലവിൽ മന്ത്രിമാരായുള്ള ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും പുതിയ മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പേരാന്പ്രയിൽനിന്ന് 22,592 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ടി.പി.രാമകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലയിലും പുതിയ മന്ത്രിസഭയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. എലത്തൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച എൻസിപി ദേശീയ പ്രവർത്തകസമിതി അംഗംകൂടിയായ എ.കെ.ശശീന്ദ്രൻ എൻസിപിയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തിയേക്കും. നാദാപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച സിപിഐ സംസ്ഥാനകൗൺസിൽ അംഗം ഇ.കെ.വിജയനെ സിപിഐ മന്ത്രി സഭയിലേക്ക് നിർദേശിക്കുമെന്ന് സൂചനയുണ്ട്. ഇതു മൂന്നാം തവണയാണ് ഇ.കെ.വിജയൻ നിയമസഭാംഗമാകുന്നത്. പാർട്ടിയുടെ പോഷകസംഘടനകൾക്കു മന്ത്രി സ്ഥാനം നൽകുന്ന തീരുമാനം സിപിഎം കൈക്കൊണ്ടാൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തും.…
Read Moreവിജയനെ അലോസരപ്പെടുത്തും..! ജീവിച്ചിരിക്കുന്ന ടിപിയെ നിയമസഭയിൽ പിണറായിക്ക് കാണാമെന്ന് കെ.കെ. രമ
കോഴിക്കോട്: വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ. രമ. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്നും രമ വ്യക്തമാക്കി. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേർത്തു.
Read Moreമാസ്കിനും സാനിറ്ററൈസിനും വന്‍ഡിമാന്‍ഡ്, വിലയും ഉയരുന്നു! വില കുത്തനെ കൂടാൻ കാരണം…
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ മാസ്കിനും സാനിറ്റൈസറിനും വില ഉയരുന്നു. ഒന്നാം ഘട്ടം അയഞ്ഞവേളയിൽ മന്ദഗതിയിലായ ഇവയുടെ വിപണി വീണ്ടും ഉണർന്നതാണ് വില കുത്തനെ കൂടാൻ ഇടയായത്. കോവിഡ് പ്രതിരോധം കടുപ്പിച്ചതോടെ ആവശ്യക്കാർ ഏറിയതും ചാകരയായി. ഇരട്ട മാസ്ക് ധരിക്കണമെന്ന നിർദ്ദേശം വന്നതിനാൽ മാസ്ക് വിൽപ്പനയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേരത്തെ അഞ്ചുരൂപയ്ക്ക് നൽകിയിരുന്ന സർജിക്കൽ മാസ്ക് കിട്ടണമെങ്കിൽ ഏഴ് മുതൽ 15 രൂപ വരെ നൽകണം. മൂന്ന് ലെയർ മാസ്കിന് 10ൽ നിന്ന് 25 രൂപയായി. എൻ 95 മാസ്കുകൾക്കും 50 മുതൽ തുടങ്ങുന്നു. എൻ 95 എന്ന പേരിൽ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. കൂടുതൽ വിലയും കുറഞ്ഞ സുരക്ഷയുമുള്ള ഇത്തരം എൻ.95 മാസ്കുകൾ വിപണിയിൽ സജീവമാകുന്നത് ഭീഷണി ഉയർത്തുകയാണ്. സാനിറ്റൈസറിന്റെ ഉപയോഗം വീണ്ടും വ്യാപകമായെങ്കിലും പല കമ്പനി സാനിറ്റൈസറുകൾക്കും ഗുണനിലവാരം കുറവാണെന്ന ആക്ഷേപമുണ്ട്.
Read More