പൗലോസ് പറഞ്ഞാല്‍ പറഞ്ഞതാ..! ജോ​സ് കെ. ​മാ​ണി​ പ​രാ​ജ​യപ്പെട്ടു; പ​ന്ത​യ​ത്തി​ല്‍ തോ​റ്റ കെ​ടി​യു​സി-​എം നേ​താ​വ് വാക്കുപാലിച്ചു

ക​ടു​ത്തു​രു​ത്തി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​ജ​യ​ത്തത്തുട​ര്‍​ന്ന് പ​ന്ത​യ​ത്തി​ല്‍ തോ​റ്റ കെ​ടി​യു​സി-​എം നേ​താ​വ് പാ​തി മീ​ശ വ​ടി​ച്ചു.

കെ​ടി​യു​സി-​എം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് ക​ട​മ്പം​കു​ഴി​യാ​ണ് ഇ​ന്ന​ലെ പാ​തി മീ​ശ വ​ടി​ച്ചു​മാ​റ്റി പ​ന്ത​യ​ത്തി​ലെ വ്യ​വ​സ്ഥ പാ​ലി​ച്ച​ത്.

പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി​യും ക​ടു​ത്തു​രു​ത്തി​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പൗ​ലോ​സി​ന്‍റെ സു​ഹൃ​ത്ത് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ത​ന്‍റെ മീ​ശ​യു​ടെ പ​കു​തി വ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു പൗ​ലോ​സി​ന്‍റെ പ​ന്ത​യം.

തി​രി​ച്ചു സം​ഭ​വി​ച്ചാ​ല്‍ സു​ഹൃ​ത്തും പാ​തി മീ​ശ​യെ​ടു​ക്കാ​മെ​ന്നു പ​ന്ത​യ​ത്തി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ് ത​ന്‍റെ മീ​ശ വ​ടി​ക്കു​ന്ന​തെ​ന്നു പ​ന്ത​യ​ത്തി​ല്‍ തോ​റ്റ പൗ​ലോ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment