ദാ… തൃശൂര്‍ അവിടെ തന്നെ വെച്ചിട്ടുണ്ട്..! വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായിമാറി സോഷ്യല്‍ മീഡിയ

പ​ര​സ്യ​മാ​യ കൂ​ടി​ച്ചേ​ര​ലും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളും അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വി​ജ​യാ​ര​വം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള മാ​ർ​ഗ​മായി സോ​ഷ്യ​ൽ മീ​ഡി​യ മാറി.

ട്രോ​ളു​ക​ളും മ​റ്റു​മാ​യി ആ​ഹ്ലാ​ദം പൊ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് അ​ണി​ക​ൾ. സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

കേ​ര​ള​ത്തി​ൽ അ​ത്ര പ്ര​ചാ​ര​മി​ല്ലാ​ത ട്വി​റ്റ​റി​ൽ പോ​ലും ആ​ഹ്ലാ​ദം അ​ണ​പൊ​ട്ടി.

വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റും തോ​റ്റ സ്ഥാ​നാ​ർ​ഥി​ക​ളെ ട്രോ​ളി​യും ഒ​ക്കെ​യാ​യി ഫേ​സ്ബു​ക്കും വാ​ട്സ് ആ​പ്പും ക​ളം നി​റ​യു​ക​യാ​ണ്.

സ്റ്റാ​റ്റ​സും സ്റ്റി​ക്ക​റു​മാ​യി വി​ജ​യി​ക​ളു​ടെ ചി​ത്രങ്ങൾ വി​വി​ധ ഭാ​വ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലും കളം നിറയുക യാണ്.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ട്

ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ നി​രോ​ധി​ച്ച​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ പാ​ർ​ട്ടി അ​ണി​ക​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു.

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​യി​രു​ന്നു കോ​വി​ഡ് കാ​ല​ത്തെ വി​ജ​യാ​ഹ്ലാ​ദം.

സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്ന് കോ​വി​ഡ് മാ​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് റോ​ഡ​രി​കി​ലും വ​യ​ലു​ക​ളി​ലും പ​ട​ക്കം പൊ​ട്ടി​ച്ചും കൊ​ടി​ക​ൾ തൂ​ക്കി​യും ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു.

പ​ട​ക്ക ക​ട​ക​ൾ പ​ല​തും തു​റ​പ്പി​ച്ചാ​ണ് പ​ട​ക്ക​ങ്ങ​ൾ വാ​ങ്ങി​യ​ത്. വി​ജ​യാ​ഹ്ലാ​ദം വീ​ടി​നു​പു​റ​ത്ത് എ​ത്തു​ന്ന​ത് ത​ട​യാ​ൻ പോ​ലീ​സും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. രാ​വി​ലെ മു​ത​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment